സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Friday, December 31, 2010

"പുതുവല്‍സരാശംസകള്‍..."

കൊഴിഞ്ഞുവീണ വര്‍ഷത്തെ സാക്ഷിയായ്‌
പൊഴിഞ്ഞുവീണ നിരവധി ഇഷ്ടങ്ങള്‍

അടര്‍ന്നുപോകുന്ന വര്‍ഷത്തില്‍ നേടിയ
വിടര്‍ന്നുനില്‍ക്കുന്ന മോഹന നേട്ടങ്ങള്‍

എല്ലാം മനസ്സിന്റെ കോലായില്‍ ഭദ്രമായ്‌
നെല്ലും പതിരും പോലായി ചേരവേ...

പുതിയവര്‍ഷത്തിന്‍ വിസ്മയ സ്വപ്നങ്ങള്‍
പതിയെ ഹര്‍ഷമായ്‌ നിറഞ്ഞു തുളുമ്പട്ടെ..

നന്മ നിറഞ്ഞൊരു ജീവിത സൗന്ദര്യം
വെണ്മ പടര്‍ത്തട്ടെ പുതുവര്‍ഷദിനങ്ങളില്‍

1 Comments:

At 1:22 PM, Blogger Venalmazha said...

ഒരു പുതുവല്സരാശംസയില്‍ ഒതുക്കിക്കളഞ്ഞോ ഈ വര്‍ഷത്തെ മുഴുവന്‍ ഡയറി കുറിപ്പുകളും? ഈ വര്‍ഷവും അവസാന പകുതിയിലേക്ക് കടന്നു കഴിഞ്ഞു. ഉദയത്തിനും അസ്തമയത്തിനും ഇടയ്ക്കു പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ പോകുന്ന ദിവസങ്ങള്‍ ആയിരുന്നോ ഈ വര്ഷം ഇതുവരെയും?

 

Post a Comment

<< Home