സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Friday, July 16, 2010

റിക്രൂട്ട്‌ മെന്റ്‌

"അളിയാ... ഈ റിസെഷന്‍ അഥവാ ജോലിക്ക്‌ ആളെ വേണ്ടാത്ത സമ്പ്രദായമൊക്കെ അവസാനിച്ചോ?"

"അതെന്തൂട്ട്‌ ചോദ്യാണിഷ്ടാ....?"

"നീ കാണുന്നിലേ... എല്ലാ ആഴ്ചയിലും ദേ എല്ലാ മുട്ടന്‍ കമ്പനികളിലും വാക്ക്‌ ഇന്‍...PCS ലും GTS ലും OST യിലും എന്നുവേണ്ടാ എല്ലാവന്മാരും നിറയേ ആളെ വേണം എന്നു പറഞ്ഞ്‌ അട്ടഹാസമാണല്ലോ?"

"ഓ.. എന്റെ പൊന്നു ഗഡീ.... ഇതൊക്കെ കമ്പ്ലീറ്റ്‌ ഉഡായിപ്‌ കേസാണ്‌ ട്ടോ..."

"ഉഡായിപ്പോ?"

"അതന്നേ.... ഉഡായിപ്പ്‌... വെറുതേ ആളെ കോഴിയാക്ക്‌ ണ തട്ടിപ്പ്‌ കേസ്‌ കെട്ടില്ലേ... അത്‌..."

"അതെന്താ മച്ചുനന്‍ അങ്ങനെ പറാഞ്ഞത്‌.."

"അനുഭവം കൊണ്ട്‌... അല്ലാണ്ടെന്താ...."

"നീ കാര്യം ക്ലിയര്‍ ആയിട്ട്‌ പറ.."

"ഈ ഗഡികളുടെ കമ്പനികളിലൊക്കെ പണി ഇല്ല്യാണ്ടാവുമ്പോ, അവിടെ ഇരിക്കണ പിള്ളേര്‍ക്ക്‌ ആകെ ഒരു സംഭ്രമം... ഇതിപ്പോ ഇവിടെ പണി ഇല്ല്യാന്നും പറഞ്ഞ്‌ കിട്ടണ ശമ്പളം പിന്നെ തരാട്ടോന്നും പറഞ്ഞ്‌ പിടിച്ച്‌ വയ്ക്ക്യോന്ന്... അതും പോരാണ്ട്‌ നിങ്ങടെ സേവനം മതീട്ടോന്ന് പറയോന്നും ആകെ ഒരു ഹൊററ്‌.."

"അതിന്‌?"

"ങാ..ഈ ഹൊററ്‌ സീന്‍ വന്നപ്പോ കമ്പനി ടോപ്പ്‌ ഗഡികള്‍ക്കൊരു ബുദ്ധി....ഒരു ലോഡ്‌ പ്രൊജക്റ്റ്‌ വരാനുണ്ടെന്നും പറഞ്ഞ്‌ കുറേ എണ്ണത്തിനെ റിക്രൂട്ട്‌ ചെയ്യാണ്‍ പോണൂന്ന് ഒരു പൂശാ പൂശി..."

"എന്ത്‌ പൂശ്‌?"

"ഈ മെയിലും മറ്റ്‌ ജോബ്‌ സൈറ്റുകളിലും ഒക്കെ ആയിട്ടേ... ഒരു ജാതി പൂശ്‌... ഇത്‌ കണ്ട്‌ അവിടെയുള്ള ഗഡികളൊക്ക്‌ ഒന്ന് ഒതുങ്ങി... നമ്മടെ സേവനം പോരാണ്ട്‌ ദേ പുതിയ ഗഡികളെ പരണ്ടാന്‍ പോണൂ... അപ്പോ പിന്നെ നമ്മള്‌ സേഫാ ഇഷ്ടാ ന്ന് അവര്‌.."

"അത്‌ കൊള്ളാലോ? അല്ലാ.. എന്നിട്ട്‌??"

"എന്നിട്ടെന്താ? ഇത്‌ കണ്ടട്ട്‌ വേറെ തരക്കേടില്ലാത്ത കമ്പനി സെറ്റപ്പില്‍ ജോലി ചെയ്യുന്ന ഗഡികള്‍ക്ക്‌ ഒരു ഇളക്കം... നമുക്കൊന്ന് നോക്ക്യാല്ലോന്ന്.... ഹേയ്‌... വല്ല്യ പേരുള്ള കമ്പനീസല്ലേ... കാശ്‌ കാര്യായിട്ട്‌ കൂട്ടി കിട്ടീല്ലേലും നാലാളോട്‌ ഞെളിന്ന് നിന്നും നടന്നും പറയാലോ.. ഏത്‌..."

"അത്‌ ഉള്ളതാ... പക്ഷേ.. കുടുംബം വെളിച്ചത്ത്‌ കാണാന്‍ പറ്റാത്തത്ത്ര പണി ഉണ്ടെന്നാ അവിടെയുള്ള ടീമുകള്‍ പറയണേ?"

"ഹേയ്‌... അതായിക്കോട്ടേന്ന്.. അതൊക്കെ അപ്പോളല്ലേ... ഇതതല്ലാ കൂത്ത്‌.."

"പിന്നെ?"

"ഇത്‌ കണ്ടപ്പോ മറ്റ്‌ ടോപ്പ്‌ കമ്പനീസിനും കുരു പൊട്ടി.... അവരു മാത്രം റിക്രൂട്ട്‌ ചെയ്യുമ്പോ നമ്മളെന്താ ചീള്‌ ടീം സോ... അതോണ്ട്‌ അവരും പൂശി ഇടിവെട്ട്‌ ആഡ്‌..."

"അതു ശാരി..."

"അങ്ങനെ ഈ ടോപ്പ്‌ ടീംസ്‌ തമ്മില്‌ റിക്രൂട്ട്‌ മെന്റ്‌ ആഡ്‌ എറിഞ്ഞ്‌ കളിക്കലായീ പണി... ഇതിന്നിടയില്‍ പെട്ട്‌ അങ്ങോട്ടും ഇങ്ങോട്ടും അപ്ലിക്കേഷന്‍ അയച്ച്‌ കളിക്കണ നമ്മടെ പാവം ഗഡീസിന്‌ പണീം കിട്ടി..."

"എന്ത്‌ പണീ.."

"എന്ത്‌ പണീന്നോ? ഒരു ഒന്ന് ഒന്നര പണിയല്ലേ കിട്ടീത്‌... ഇന്റര്‍വ്യൂവിന്‌ ചെന്ന് എല്ലാം ഓക്കെ ആയീന്നും പറഞ്ഞ്‌ വിടും... ദിപ്പോ അറിയിക്കാട്ടോ അടുത്ത ഇന്റര്‍വ്യൂ... ഒടുക്കത്തെ ഇന്റര്‍വ്യൂന്നൊക്കെ പറഞ്ഞ്‌ പിള്ളേരോട്‌ അവിടന്ന് സ്കൂട്ടാവാന്‍ പറയും... ഈ പാവം പിടിച്ച പിള്ളേര്‌ ഇപ്പോ വിളിക്കും ഇപ്പോ വിളിക്കും ന്ന് പറഞ്ഞ്‌ മൊബയില്‍ ഫോണിലേക്കും മെയില്‍ ബോക്സിലേക്കും കണ്ണും തള്ളി ഒരേ ഇരിപ്പാണ്‌..."

"ഓഹോ.. എന്നിട്ട്‌?"

"എന്നിട്ടെന്താ.... കുറേ നാള്‌ കഴിഞ്ഞിട്ടും ഒരു അനക്കവും ഇല്ല്യാണ്ടാകുമ്പോ പതുക്കേ ഒരു മെയില്‍ അയച്ച്‌ നോക്കും... അപ്പോ ഭാഗ്യേണ്ടെങ്കില്‍ അവിടത്തെ HR കൊച്ചമ്മ 'പ്രോസസ്സിംഗ്‌ ആണ്‌.. അറിയിക്കാട്ടോ ചേട്ടാ..' ന്ന് ഒരു മറുപടി തരും... പിന്നെ പിന്നെ മെയിലിന്‌ മറുപടീം ഇല്ല്യാണ്ടാവും..."

"ഫോണ്‍ ചെയ്ത്‌ ചോദിച്ചാലോ?"

"ഫോണോ? ബെസ്റ്റ്‌... ഈ ടീംസ്‌ ആരോടാണാവോ ഇഷ്ടാ ഫുള്‍ ടൈം കത്തി... ഫോണ്‍ വിളിച്ച്‌ ഈ ഐറ്റംസുമായി സംസാരിക്കാന്‍ പറ്റിയാല്‍ ഉടനേ ഒരു ലോട്ടറി ടിക്കറ്റ്‌ എടുത്തോളണം... ഇനി അഥവാ ഫോണില്‍ കിട്ടിയാല്‍ മെയിലില്‍ അയച്ച പോലുള്ള അതേ ഡയലോഗ്‌ അവളുടെ ഉറുളക്കിഴങ്ങ്‌ വായിലിട്ടുള്ള ആക്സന്റില്‍ വച്ചൊരു പൂശാ പൂശും... അതോടെ നമ്മുടെ ഗഡീസ്‌ ക്ലീന്‍.."

"എന്നിട്ട്‌ അവസാനം എന്തായി അതു പറ.."

"അവസാനം എന്താവാന്‍... എല്ലാം അവസാനിക്കും.. അത്ര തന്നേ... വെറും പറ്റീര്‌ കേസാണെന്ന് മനസ്സിലാവാത്ത ഗഡികള്‌ അടുത്ത ആഡ്‌ കാണുമ്പോള്‍ പിന്നേം അയക്കും... "

"ഹേയ്‌... അവര്‍ക്കൊക്കെ ഒരു തവണ ഇന്റര്‍വ്യൂ അറ്റന്‍ഡ്‌ ചെയ്താല്‍ അടുത്ത 6 മാസം കഴിയാതെ അപ്ലൈ ചെയ്യാന്‍ പറ്റുമോ?"

"എന്തൂട്ട്‌ 6 മാസം ന്ന്? അതിന്‌ നേരത്തെ അയച്ച അപ്ലിക്കേഷനും ഇന്റര്‍വ്യൂമൊക്കെ വെറും ഷോ ആയതോണ്ട്‌ അതിന്റെ ഒരു ഡീറ്റയില്‍സും ആ ടീംസിന്റേല്‌ ഇല്ല്യാന്ന്... നേരത്തേ അറ്റന്‍ഡ്‌ ചെയ്ത്‌ ചുരുക്ക ലിസ്റ്റില്‍ പെട്ടതാണെന്ന് പറഞ്ഞതാണെന്ന് അറിയിച്ചപ്പോ പറയാത്രേ.. അങ്ങനെ ഒരു ലിസ്റ്റ്‌ അവിടെ കാണാല്ല്യാന്ന്.. എലി കൊണ്ടുപോയീട്ടുണ്ടാവും ന്ന്... വേസ്റ്റ്‌ ബാസ്കറ്റില്‍ കേറാന്‍ എലിക്ക്‌ കാര്‍ഡ്‌ സ്വൈപ്‌ ചെയ്യണ്ടാന്ന്..."

"ശരിക്കും?"

"നട്ടെല്ലുള്ള ചില ആണ്‍പിള്ളേര്‍ അവള്‌ മാരെ നാല്‌ മാര്‍ക്കറ്റ്‌ ലേറ്റസ്റ്റ്‌ പീസ്‌ എടുത്ത്‌ കീച്ചീട്ട്‌ പരിപാടി അവസാനിപ്പിക്കും , അത്ര തന്നേ.."

"അപ്പോ ശരിക്കും ഒരു റിക്രൂട്ട്‌ മെന്റും നടക്കുന്നില്ല്യാന്നാണോ?"

"എന്റെ പൊന്നിഷ്ടാ... ആര്‍ക്കറിയാം? എന്തായാലും ഞാനറിയുന്ന കുറേ എണ്ണം ഈ കേസ്‌ കെട്ടില്‍ പെട്ട്‌ വില കൂടിയിട്ട്‌ പോലും കണ്ണില്‌ എണ്ണേം ഒഴിച്ച്‌ കുറേ കാത്തിരുന്ന് വലഞ്ഞ്‌ ആ കമ്പനീസിന്റെ പേരിനെ ഒന്ന് വികസിപ്പിച്ചു..."

"വികസിപ്പിക്കേ.. എങ്ങനെ?"

"ഈ PCS എന്നാല്‍ "പറ്റീര്‌ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌ എന്നും, GTS എന്നാല്‍ ഗോവിന്ദാ ടെക്നോളജി സൊല്യൂഷന്‍സ്‌ എന്നും, OST എന്നാല്‍ 'ഓടടാ..ശവ്യേ ടെക്നോളജീസ്‌ ന്നും.."

2 Comments:

At 4:35 AM, Blogger Sindhu Azhakam said...

എനിക്കും കിട്ടീട്ട ഇത് പോലൊരു 'പണി'. ജെന്‍ പക്റ്റ് ഇല്‍ നിന്ന് ദിപ്പ വിളിക്കും ദിപ്പ വിളിക്കും ന്നു പറഞ്ഞു ഞാന്‍ ഫോണ്‍ ഫുള്‍ ടൈം ചാര്‍ജ് പോവാതെ സൂക്ഷിച്ചു വച്ചു... ഏതെങ്കിലും ഒരു കാള്‍ മിസ്സ്‌ ആയ പിന്നെ ടെന്‍ഷന്‍ ആയിരുന്നു.. അയ്യോ അതവരാണ് അവര് തന്നെയാണ്... എന്നും പറഞ്ഞു. വേറൊരു ജോലി ഉള്ളതോണ്ട്‌.. വല്യ മാനസിക പ്രശ്നം ഉണ്ടായില്ല.. (ഞാന്‍ ചാലക്കുടിയുടെ ഒരു അയല്പ്പക്ക ക്കരിയാണ്‌.. കൊടകര.. എന്റെ കല്യാണം ചാലക്കുടി വച്ചായിരുന്നു.. കണ്ണമ്പുഴ അമ്പലത്തില്‍ താലി കെട്ടാമെന്നു നേര്‍ച്ചയുണ്ടായിരുന്നു... അവിടത്തെ താലപ്പൊലി എന്റെ ബര്ത്ഡേ കൂടിയാണ്..)

 
At 9:45 PM, Blogger സൂര്യോദയം said...

Sindhu Azhakam... കമന്റ്‌ എഴുതിയതിനും ചാലക്കുടി പരിസരവാസിയാണെന്നറിഞ്ഞതിലും വളരെ സന്തോഷം... അങ്ങനെ, ബര്‍ത്ത്‌ ഡേ നാട്ടുകാരൊക്കെ ആഘോഷിക്കുന്ന വലിയ പുള്ളിക്കാരത്തിയാണല്ലെ? :)

 

Post a Comment

<< Home