സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Tuesday, November 25, 2008

കയ്യടിയിലെ ഗുണപാഠം

ഇന്ത്യ ചന്ദ്രനിലേയ്ക്ക്‌ റോക്കറ്റ്‌ വിക്ഷേപിക്കുകയും അത്‌ വലിയ ബുദ്ധിമുട്ടില്ലാതെ ഭ്രമണപഥത്തില്‍ കയറിപ്പറ്റുകയും ചെയ്ത സംഭവമാണ്‌ താഴെ പറയാന്‍ പോകുന്ന സംഭവത്തെ സ്വാധീനിച്ച പ്രധാന വസ്തുത.

സീന്‍ 1
ഇന്ത്യ വിക്ഷേപിച്ച ബഹിരാകാശപേടകം, (റോക്കറ്റ്‌ എന്നും പറയാം എന്ന് തോന്നുന്നു..ആ.....) അങ്ങനെ ഉയര്‍ന്ന് പൊന്തി ഭ്രമണപഥത്തിലേയ്ക്ക്‌ ലക്ഷ്യം വച്ച്‌ പോയിക്കൊണ്ടിരിക്കുന്നു.... ശാസ്ത്രജ്ഞന്മാരും മറ്റ്‌ ജീവനക്കാരും നെഞ്ചിടിപ്പോടെ ഗദ്‌ ഗദ കണ്ഠരായി (സത്യായിട്ടും) നിര്‍നിന്മേഷരായി നോക്കിക്കൊണ്ട്‌ നില്‍ക്കുന്നു.... ഭ്രമണപഥത്തോട്‌ അടുക്കും തോറും സന്തോഷവും പ്രതീക്ഷയും മൂലം എല്ലാവരും കൈയ്യടിച്ച്‌ റോക്കറ്റിനെ പ്രോല്‍സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു.... അങ്ങനെ ആ കയ്യടികള്‍ ഏറ്റുവാങ്ങി, അതിന്റെ ആവേശത്തില്‍ റോക്കറ്റ്‌ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നു.... എല്ലാവരും കയ്യടിയെല്ലാം നിര്‍ത്തി പരസ്പരം വാരിപ്പുണര്‍ന്ന് (എല്ലാവരുടേയും കാര്യം ഉറപ്പില്ല... ചാന്‍സ്‌ കിട്ടിയവരൊക്കെ...) സന്തോഷം പങ്കിടുന്നു... അങ്ങനെ ആ ദൗത്യം വിജയം കണ്ടു...

സീന്‍ 2
ഒരു സോഫ്റ്റ്‌ വെയര്‍ കമ്പനി... പ്രൊജക്റ്റ്‌ ഡെവലപ്പ്‌ ചെയ്ത്‌ കഴിഞ്ഞ്‌ അതിന്റെ ടെസ്റ്റിംഗ്‌ നടക്കുന്നു. പലതരം ഡാറ്റയെ ആധാരമാക്കി നടക്കുന്ന ഒരു ബില്ലിംഗ്‌ കാല്‍ക്കുലേഷന്‍ ആണ്‌ ടെസ്റ്റ്‌ ചെയ്യാന്‍ പോകുന്നത്‌. കാല്‍ക്കുലേഷന്‍ നടക്കുന്നതിന്റെ വിശദാംശങ്ങള്‍ സ്ക്രീനില്‍ കാണാം... കുറച്ച്‌ സമയമെടുത്തുള്ള ഒരു പ്രോസസ്സ്‌ ആണിത്‌. കാല്‍ക്കുലേഷന്‍സ്‌ എല്ലാം സ്റ്റെപ്പ്‌ സ്റ്റെപ്പ്‌ ആയി നടന്ന് അവസാനം റിസല്‍ട്ട്‌ ഒരു പ്രത്യേക ഫിഗറില്‍ ചെന്ന് അവസാനിക്കണം. ആ റിസല്‍ട്ട്‌ ലഭിക്കേണ്ട ഫിഗര്‍ നമുക്ക്‌ അറിയാം. അതുകൊണ്ട്‌ ആ കറക്റ്റ്‌ ഫിഗറില്‍ കാല്‍ക്കുലേഷന്‍ ചെന്ന് എത്തിയാല്‍ പ്രോഗ്രാം കറക്റ്റ്‌ ആണെന്ന് ഉറപ്പിക്കാം.

ബില്ലിംഗ്‌ കാല്‍ക്കുലേഷന്‍ സ്റ്റര്‍ട്ട്‌ ചെയ്തു... സ്ക്രീനില്‍ കാല്‍ക്കുലേഷന്‍സ്‌ സ്റ്റെപ്‌ സ്റ്റെപ്‌ ആയി മുന്നേറുന്നു... അതിനനുസരിച്ച്‌ ഫിഗര്‍ കൂടിക്കൂടി വരുന്നതായി സ്കീനില്‍ കാണാം... ടിമംഗങ്ങള്‍ എല്ലാവരും ചുറ്റും കൂടിനിന്ന് കയ്യടിച്ച്‌ പ്രോല്‍സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു... ഫിഗര്‍ കൂടിക്കൂടിവരുന്ന കണ്ട്‌ സന്തോഷവും അഭിമാനവും മൂലം എല്ലാവരും നല്ല ടീം സ്പിരിറ്റില്‍ കയ്യടി തുടര്‍ന്നു.. അങ്ങനെ റിസല്‍ട്ട്‌ കിട്ടേണ്ട ഫിഗറിനോട്‌ അടുത്തുതുടങ്ങി... എല്ലാവരുടേയും സന്തോഷവും കയ്യടിയും ആവേശത്തിന്റെ കൊടുമുടിയിലായി... അങ്ങനെ റിസല്‍ട്ട്‌ ഫിഗറില്‍ എത്തി.... കാല്‍ക്കുലേഷന്‍ നില്‍ക്കുന്നില്ല... എല്ലാവരും കയ്യടി നിര്‍ത്തി നിശബ്ദമായി... എന്നിട്ടും കാല്‍ക്കുലേഷന്‍ കത്തിക്കയറിക്കൊണ്ടിരിക്കുന്നു... ഫിഗര്‍ അന്തമില്ലാതെ കൂടിക്കൊണ്ടിരിക്കുന്നു.... അങ്ങനെ ആ ടെസ്റ്റിംഗ്‌ സമാപിച്ചു.

അനുഭവപാഠം:
കയ്യടിച്ച്‌ പ്രോല്‍സാഹിപ്പിച്ച്‌ വിജയത്തിലെത്തിക്കാം.. പക്ഷേ, കയ്യടി നിര്‍ത്തി വിജയത്തിലെത്തിക്കുക നടപ്പുള്ള കാര്യമല്ല.

8 Comments:

At 1:13 AM, Blogger സൂര്യോദയം said...

കയ്യടിച്ച്‌ പ്രോല്‍സാഹിപ്പിക്കുന്നതിലെ ഒരു ചെറിയ ഗുണപാഠം

 
At 4:15 AM, Blogger ഞാന്‍ ആചാര്യന്‍ said...

:) ....വോട്ടു ചെയ്തോ? ഇല്ലെങ്കില്‍ വരൂ....

 
At 6:31 PM, Blogger പാമരന്‍ said...

:)

 
At 8:11 PM, Blogger കുഞ്ഞന്‍ said...

ഹഹ...

എന്നാലും, എന്റെ കോളേജില്‍ ഉത്ഘാടിക്കാന്‍ ഒരു സാഹിത്യകാരന്‍ എത്തിയിരുന്നു. അയാളുടെ ഓരോ വാചകത്തിനും കുട്ടികള്‍ സോറി ചേട്ടന്മാര്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചിരുന്നു. പിന്നീടാണദ്ദേഹത്തിന് മനസ്സിലായത് അദ്ദേഹത്തെ പിള്ളേര്‍ ഊതുന്നതണെന്ന് അതോടെ പ്രസംഗവും നിര്‍ത്തി ആശാന്‍ മുങ്ങി..! അപ്പോള്‍ കൈയ്യടിച്ചും നിര്‍ത്താം എന്നല്ലെ..

 
At 8:18 PM, Blogger ശ്രീ said...

പ്രസംഗം നിര്‍ത്താനായി കയ്യടിയ്ക്കുന്നത് അറിയാം.
:)

 
At 8:51 PM, Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

:)

 
At 12:13 AM, Blogger smitha adharsh said...

കയ്യടിയ്ക്ക് ഇങ്ങനെയും ഗുണപാഠം..

 
At 2:09 PM, Blogger Mr. K# said...

ഇങ്ങനേം ഇരു സംഭവമുണ്ടായോ :-)

 

Post a Comment

<< Home