സൂര്യാസ്തമയപ്രണയം (ഭാഗം 4)
വീട്ടുകാരുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് ജാതകപ്രശ്നത്തിന്റെ പേരില്‍ ഈ ബന്ധം തുടരുന്നില്ലെന്ന് പറഞ്ഞ് ആ പെണ്‍കുട്ടി മെയില്‍ അയച്ചതിനെത്തുടര്‍ന്ന് എങ്ങനെ ആ പെണ്‍കുട്ടിയെ പറഞ്ഞ് ധരിപ്പിയ്ക്കും എന്ന വ്യാകുലതയില്‍ അസ്തമയന്‍ ഒരു റിപ്ലേ അയച്ചു.
സാധാരണ മെയില്‍ ചെക്ക് ചെയ്യാന്‍ ആ പെണ്‍കുട്ടിയ്ക്ക് എസ്കോര്‍ട്ട് ആയി മാമന്റെ മോള്‍ ഉണ്ടാവാറുണ്ടെന്നും ആ കുട്ടിയ്ക്ക് മലയാളം വല്ല്യ പിടിയില്ല എന്നും അസ്തമയനെ പെണ്‍കുട്ടി അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇവര്‍ പരസ്പരം വിവരങ്ങള്‍ എഴുതിയിരുന്നത് മംഗ്ലീഷില്‍ ആയിരുന്നു. അതായത്, മലയാളം വരികള്‍ ഇംഗ്ലീഷില്‍ എഴുതി.
ഇവിടെ അസ്തമയന്‍ എഴുതിയ മെയിലില്‍ മംഗ്ലീഷില്‍ എഴുതിയ കാര്യങ്ങളുടെ അര്‍ത്ഥവ്യാപ്തി അല്‍പം കടന്നുപോയി എന്നതാണ് പ്രശ്നം....
എന്താണ് ശരിയ്ക്കും എഴുതിയത് എന്ന് വ്യക്തമല്ലെങ്കിലും അതിന്റെ ഒരു ഏകദേശരൂപം ഇങ്ങനെ..."നമ്മുടെ സ്നേഹബന്ധം ഒരു ജാതകപ്പൊരുത്തത്തിന്റെ പേരില്‍ നിനക്ക് മറക്കാന്‍ കഴിയുമോ??? നാം ഒരുമിച്ച് ചിലവഴിച്ച നിമിഷങ്ങള്‍ മറക്കാന്‍ പറ്റുമോ?" എന്നൊക്കെപ്പറഞ്ഞ്.....
ആക്ച്വലി, ഇവര്‍ തമ്മില്‍ അധികം നേരിട്ട് കാണലും ചുറ്റിക്കറങ്ങലും ഉണ്ടായിരുന്നില്ലെങ്കിലും ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ കൂട്ടുകാരുടേയും മറ്റും സാന്നിദ്ധ്യത്തില്‍ കൂടിക്കാഴ്ചകളും പരസ്യമായ ചില ചുറ്റലും മാത്രമേ ഉണ്ടായിരുന്നുള്ളൂ.... അതിനെയാണ് അസ്തമയന്‍ 'ഒരുമിച്ച് ചിലവഴിച്ച നിമിഷങ്ങള്‍' എന്ന് വിശദീകരിച്ചത്.....
അസ്തമയന്‍ ഈ മെയില്‍ അയക്കുന്നതിനു മുന്‍പ് അങ്ങ് ബോംബെയില്‍ പെണ്‍കുട്ടിയുടെ മനോവിഷമം കണ്ട് അമ്മായി 'ഇത്ര വിഷമമാണെങ്കില്‍ ഈ കാര്യം തന്നെ നടത്തിത്തരാം...' എന്ന് പകുതിസമ്മതത്തില്‍ എത്തിച്ചേര്‍ന്നിരിയ്ക്കുകയായിരുന്നു.
അടുത്ത ദിവസം ആ പെണ്‍കുട്ടിയുടെ ഇമെയില്‍ ചെക്ക് ചെയ്തത് അമ്മായിയായിരുന്നു. അപ്പോഴെയ്ക്കും അമ്മായിയ്ക്ക് അസ്തമയന്‍ മറ്റ് മെയില്‍ അഡ്രസ്സില്‍ നിന്ന് മെയില്‍ അയയ്ക്കുന്ന സംശയം ഉണ്ടായിരുന്നിരിയ്ക്കണം.
അസ്തമയനുമായി കോണ്ടാക്റ്റ് ഇല്ല എന്ന് സ്ഥാപിയ്ക്കാന്‍ ആ പെണ്‍കുട്ടിയ്ക്ക് മെയിലിന്റെ പാസ്സ് വേര്‍ഡ് കൊടുക്കാതിരിയ്ക്കാനും കഴിഞ്ഞില്ല.
അസ്തമയന്‍ അയച്ച മെയില്‍ വായിയ്ക്കുകയും തിരിച്ചറിയുകയും ചെയ്ത അമ്മായി പ്രശ്നം ആകെ സീരിയസ്സ് ആക്കി.
"നീ ഇത്തരക്കാരിയാണെന്നറിഞ്ഞില്ല...നിങ്ങള്‍ തമ്മില്‍ അപ്പോള്‍ എന്തൊക്കെ നടന്നു....??? " തുടങ്ങിയ കുറേ ചോദ്യങ്ങളുമായാണ് അമ്മായി ആ കുട്ടിയെ സമീപിച്ചത്.
"ഞങ്ങള്‍ തമ്മില്‍ വേറൊന്നും നടന്നിട്ടില്ല... അസ്തമയന്‍ അങ്ങനെ എഴുതിയത് എന്താണെന്നറിയില്ല... അതെല്ലാം നുണയാണ്..." എന്ന് പറഞ്ഞ് കരഞ്ഞ് ആ കുട്ടി തന്റെ ഭാഗം ന്യായീകരിയ്ക്കാന്‍ ശ്രമിച്ചെങ്കിലും ആരും അത് ചെവിക്കൊള്ളാന്‍ തയ്യാറായില്ല.
ഈ വിവരം കുട്ടിയുടെ വീട്ടില്‍ അമ്മയെയും അനിയനെയും ഫോണിലൂടെ അറിയിയ്ക്കുകയും അവര്‍ക്കും വല്ലാതെ വിഷമമാകുകയും ചെയ്തു.ആ പെണ്‍കുട്ടിയ്ക്ക് അസ്തമയനോട് വല്ലാത്ത ദേഷ്യം തോന്നുകയും ഇല്ലാത്തത് പറഞ്ഞ് തന്നെ നാണം കെടുത്തി എന്നും മറ്റുള്ളവര്‍ക്ക് പാസ്സ് വേര്‍ഡ് അറിയാം എന്ന് മനസ്സിലായിട്ടും ഇങ്ങനെ ഒരു മെയില്‍ അയച്ചത് അപമാനിയ്ക്കാന്‍ തന്നെയാണ് എന്ന് പറഞ്ഞ് അസ്തമയന്‍ ഒരു ചതിയനാണ് എന്ന് പറയുകയും ചെയ്തതായി വീട്ടുകാരില്‍ നിന്നും ആ പെണ്‍കുട്ടിയുടെ കൂട്ടുകാരികളില്‍ നിന്നും അറിവായി.
ഇത് കേട്ട് അസ്തമയന്‍ ആകെ തകര്‍ന്നുപോയി. ഈ വിവരവുമായാണ് അസ്തമയന്‍ എന്നെ അന്ന് വിളിച്ചത്.....
"എല്ലാം പ്രശ്നമായി..... ഇനി ഒന്നും നടക്കില്ലെന്ന് അവരുടെ വീട്ടുകാരും ആ കുട്ടിയും പറഞ്ഞു അത്രേ..... ശ്ശെ..... ഇനി എന്ത് ചെയ്യും...." എന്നെല്ലാം അസ്തമയന്‍ പിറുപിറുക്കുന്നുണ്ടായിരുന്നു.
എനിയ്ക്ക് വല്ലാത്ത ദേഷ്യം വന്നു.
"നീയെന്തിനാ ആവശ്യമില്ലാത്തതൊക്കെ എഴുതാന്‍ പോയത്.... ഞാന്‍ ആദ്യമേ പറഞ്ഞതല്ലേ ഇതെല്ലാം റിസ്ക് ആണെന്ന്.... നീ തൊടുന്നതെല്ലാം മഹാ കുഴപ്പമാണല്ലോ... നീയൊന്ന് അടങ്ങിയിരിയ്ക്കാന്‍ എന്ത് തരണം??" ഞാന്‍ ചോദിച്ചു.
"ശ്ശെ... പറ്റിപ്പോയി... അവള്‍ ജാതകത്തിന്റെ പേരില്‍ പിന്മാറി എന്നറിഞ്ഞതുമുതല്‍ ഞാന്‍ ആകെ അപ്സറ്റ് ആയിരുന്നു... ആ മനോവികാരത്തില്‍ എന്തൊക്കെയോ എഴുതിയതാണ്... അവള്‍ പാസ്സ് വേര്‍ഡ് ചേഞ്ച് ചെയ്തിരുന്നു എന്ന് എന്നോട് പറഞ്ഞിരുന്നു... ഇതിപ്പോ അമ്മായി വായിയ്ക്കുമെന്ന് ഞാന്‍ കരുതിയോ??" അസ്തമയന്‍ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി.
"ങും... ശരി... നീ തല്‍ക്കാലം ഒന്ന് അടങ്ങി നില്‍ക്ക്... കാര്യങ്ങള്‍ എങ്ങോട്ടാ പോകുന്നത് എന്ന് നോക്കാം... നീ ആ കുട്ടിയുടെ കൂട്ടുകാരികളെ വിളിച്ച് കാര്യം പറ... ആ കുട്ടിയെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിയ്ക്ക്..."
"ഞാന്‍ കൂട്ടുകാരികളെ വിളിച്ച് പറഞ്ഞു... പക്ഷെ, അവര്‍ക്കൊന്നും അവളെ കോണ്ടാക്റ്റ് ചെയ്യാന്‍ പറ്റുന്നില്ല... അവള്‍ക്ക് ഇനി ഒന്നും കേള്‍ക്കണ്ട എന്ന് പറഞ്ഞു അത്രേ..."
"നീയത് കാര്യമാക്കണ്ട.... അതൊക്കെ മാറിക്കൊള്ളും.... ആ കുട്ടിയ്ക്കയച്ച മെയില്‍ ആരാ അമ്മായിയോട് വായിയ്ക്കാന്‍ പറഞ്ഞത്... ആ കുട്ടിയെ പറഞ്ഞ് മനസ്സിലാക്കിയാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ..." ഞാന്‍ സമാധാനിപ്പിച്ചു.
ഈ സംഭവത്തിനുശേഷം അസ്തമയന്‍ ഒരു പ്രത്യേക മാനസികാവസ്ഥയിലായെന്ന് എനിയ്ക്ക് വിവരം ലഭിച്ചു.
ഒരു ദിവസം രാവിലെ എനിയ്ക്ക് ഹൈദരാബാദില്‍ ജോലി ചെയ്യുന്ന അസ്തമയന്റെ ഒരു കൂട്ടുകാരന്റെ ഫോണ്‍ വന്നു.
"ചേട്ടാ... ഞാന്‍ ഒരു കാര്യം പറയാനാണ് വിളിച്ചത്... അസ്തമയന്‍ ആകെ അപ്സറ്റ് ആണ്... ഞങ്ങള്‍ ഇതുവരെ അവനെ ഇങ്ങനെ ഒരു അവസ്ഥയില്‍ കണ്ടിട്ടില്ല... നാട്ടില്‍ നിന്ന് അവന്റെ അടുത്ത കൂട്ടുകാരന്‍ ഒരാള്‍ വിളിച്ചിരുന്നു..... ആകെ നിരാശനായ അസ്തമയന്‍ എന്തൊക്കെ പറഞ്ഞിട്ടും മനസ്സിലാക്കാന്‍ ശ്രമിയ്ക്കുന്നില്ല... ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു എന്നും ഇതില്‍ എന്തോ സീരിയസ്സ് ആയി പറയുന്നതാണെന്നും അറിഞ്ഞു... എന്തെങ്കിലും ചെയ്യണം..." അവന്‍ പറഞ്ഞു.
"ഇതിപ്പോ എന്താ ചെയ്യാന്‍ പറ്റുക... അല്‍പം വെയിറ്റ് ചെയ്താല്‍ ഇനിയും കാര്യങ്ങള്‍ ശരിയാവും.. ഇതിത്ര സീരിയസ്സ് ആക്കാതിരിയ്ക്കാന്‍ നിങ്ങളൊക്കെ തന്നെ പറയൂ.... "
"ഞാന്‍ ഇന്നലെ ചാലക്കുടിയില്‍ ഉണ്ടായിരുന്നു... ഞാന്‍ മാക്സിമം ഉപദേശിച്ചിട്ടുണ്ട്... പക്ഷെ, അവന്‍ ഒന്നും വഴങ്ങുന്നില്ല... അവനെ എങ്ങനേയും ഇവിടെ എത്തിച്ചാല്‍ ഞാന്‍ പറഞ്ഞ് നേരെയാക്കാം... മാത്രമല്ല, ആ കുട്ടിയെ ബോംബെയില്‍ കണ്ടുപിടിച്ച് കാര്യം പറയാന്‍ ശ്രമിയ്ക്കാം എന്നും ഞാന്‍ പറഞ്ഞതാ... അവന്‍ ഒന്നിനും ചെവി കൊടുക്കുന്നില്ല...."
"ശരി... ഞാനിതറിഞ്ഞതായി ഭാവിയ്ക്കുന്നില്ല... നോക്കാം.... ഇതിപ്പോ പറഞ്ഞാല്‍ മനസ്സിലായില്ലെങ്കില്‍ എന്ത് ചെയ്യാന്‍ പറ്റും....." ഞാന്‍ പറഞ്ഞു.
"ഞാന്‍ ഇടയ്ക്കിടയ്ക്ക് വിളിച്ച് നോക്കാം... അവന്റെ നാട്ടിലെ മറ്റ് കൂട്ടുകാരോടും പറയാം..." ഇത്രയും പറഞ്ഞ് അവന്‍ സംഭാഷണം അവസാനിപ്പിച്ചു.
ഞാന്‍ ആകെ ടെന്‍ഷനിലായി... ഈ വിവരം കെട്ടവനെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കാം എന്നായി എന്റെ ചിന്ത.
ഞാന്‍ ഓഫീസിലെത്തി...കുറച്ച് കഴിഞ്ഞപ്പോഴെയ്ക്കും അസ്തമയന്റെ മറ്റൊരു കൂട്ടുകാരന്‍ എന്നെ ഫോണില്‍ വിളിച്ചു....
"ചേട്ടാ... അസ്തമയന്റെ ഒരു കാര്യം പറയാനാണ് വിളിച്ചത്..."
"പറയൂ... ഞാന്‍ കുറച്ചൊക്കെ അറിഞ്ഞു..."
"അവന്‍ വല്ലാത്ത ഒരു അവസ്ഥയിലാണ്.... ഞങ്ങളെല്ലാം എത്രയൊക്കെ സമാധാനിപ്പിച്ചിട്ടും മനസ്സിലാക്കുന്നില്ല.... എന്തൊക്കെയോ ഉദ്ദേശങ്ങളുണ്ടെന്നമട്ടിലാണ് പ്രവര്‍ത്തികള്‍.... ചേട്ടനെ ഇതൊന്ന് അറിയിക്കാനാണ് വിളിച്ചത്..."
"ഇതിപ്പോ എന്താ ചെയ്യുക.... ഞാനിതിനെപ്പറ്റി വിളിച്ച് ചോദിയ്ക്കുക എന്ന് വച്ചാല്‍ കാര്യമില്ല.... ഞാന്‍ എന്തെങ്കിലും വഴി നോക്കട്ടെ..." ഇതും പറഞ്ഞ് ഞങ്ങള്‍ സംസാരം അവസാനിപ്പിച്ചു.
എത്ര ആലോചിച്ചിട്ടും ഒരു വഴിയും എന്റെ മുന്നില്‍ തെളിഞ്ഞില്ല... ഇവന്‍ ആലോചിയ്ക്കാതെ വല്ല അതിക്രമവും കാണിച്ചാല്‍ പ്രശ്നമാകുമല്ലോ എന്നതായിരുന്നു എന്റെ ടെന്‍ഷന്‍...
ഞാന്‍ അസ്തമയനെ വിളിച്ചു...."എന്തായി കാര്യങ്ങള്‍...???" ഞാന്‍ ചോദിച്ചു...
"ഒന്നും അറിയില്ല..." നിരാശയുടെ സ്വരം..
"നോക്കട്ടെ... ഞാന്‍ വിളിച്ച് സംസാരിയ്ക്കാം.... നീ തല്‍ക്കാലം ഇത് ആലോചിച്ച് നടന്ന് മോശമാക്കരുത്... നമുക്ക് ശരിയാക്കാം.... കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയാല്‍ തീരാവുന്നതേയുള്ളൂ... ഇനിയെങ്കിലും നീ ഇതില്‍ ഇടപെടാതെ നില്‍ക്കാം എന്ന് എനിയ്ക്ക് ഉറപ്പ് തരാമെങ്കില്‍ ഞാന്‍ ഇത് ശരിയാക്കിത്തരാം..." അല്‍പം അഹങ്കാരമാണെങ്കിലും എനിക്കങ്ങനെ പറായേണ്ടിവന്നു.
പക്ഷെ, എന്റെ ആ കോണ്‍ഫിഡന്‍സില്‍ അവന് അല്‍പം വിശ്വാസം തോന്നിക്കാണണം... (പല കാര്യങ്ങളിലും പ്രശ്നപരിഹാരത്തില്‍ എന്റെ മുന്‍ പരിചയം അവനറിയാവുന്നതായതിനാല്‍)
കുറച്ച് കഴിഞ്ഞപ്പോള്‍ അമ്മ വിളിച്ചു. അസ്തമയന്‍ തലേ ദിവസം രാത്രി വല്ലാതെ അപ്സറ്റ് ആയിരുന്നു എന്നും മുകളിലത്തെ റൂമില്‍ നിന്ന് ഫോണ്‍ ചെയ്ത് അമ്മയോട് ഓഫീസ് രേഖകള്‍ മേശവലിപ്പിലുണ്ടെന്നും മറ്റും പറഞ്ഞു അത്രേ...
പൊതുവേ ആത്മഹത്യാ ഭീഷണികള്‍ക്ക് മുന്‍പില്‍ ഒട്ടും പതറാത്ത അമ്മയ്ക്ക് (അസ്തമയന്‍ ചെറുപ്പത്തിലേ ഇത്തരം ഭീഷണികളില്‍ മികവ് പുലര്‍ത്തിയിരുന്നു അത്രേ...) ഇത്തവണ അല്‍പം പ്രശ്നം തോന്നി അത്രേ. പക്ഷെ, ഇപ്പോള്‍ ഒന്ന് ഒതുങ്ങിയ മട്ടുണ്ട് എന്നും അമ്മ എന്നെ അറിയിച്ചു.
രണ്ടുമൂന്ന് ദിവസം കഴിഞ്ഞിട്ടും അസ്തമയന്‍ പഴയ മനോനില വീണ്ടെടുത്തില്ല... പക്ഷെ, ആ കുട്ടിയുടെ കൂട്ടുകാരികള്‍ വഴിയും മറ്റും സത്യാവസ്ഥ മനസ്സിലാക്കാന്‍ ശ്രമം നടന്നുകൊണ്ടിരുന്നു.
ഇതിന്നിടയില്‍ അസ്തമയന്റെ സുഹൃത്തുക്കള്‍ ബോംബെയില്‍ ആ കുട്ടിയുടെ അഡ്രസ്സ് കണ്ടുപിടിയ്ക്കാന്‍ ശ്രമം ആരംഭിച്ചു. അമേരിക്കയില്‍ നിന്നുവരെ ഇതിനായി ഒരു സുഹൃത്ത് ശ്രമം നടത്തി. ( ഇന്റര്‍നെറ്റില്‍ ആ കുട്ടിയുടെ മാമന്റെ പേരിലും മറ്റും സെര്‍ച്ച് ചെയ്ത് പല അഡ്രസ്സുകളും തപ്പിയെടുത്ത് അവിടേയ്ക്ക് ഫോണ്‍ ചെയ്ത് അന്വേഷിച്ചും മറ്റും പരിപാടികള്‍ തുടര്‍ന്നു).
അസ്തമയന്‍ ബോബെയ്ക്ക് പോകുന്നതിനെക്കുറിച്ച് ആലോചിയ്ക്കുന്നതായി വിവരം ലഭിച്ചു.
"വെറുതേ ബോംബെ വരെ പോയി ക്വൊട്ടേഷന്‍ ടീമുകള്‍ക്ക് വല്ല്യ പണിയെടുക്കാതെ കാശുണ്ടാക്കിക്കൊടുക്കാന്‍ നിക്കണ്ട മോനേ..." എന്ന എന്റെ ഉപദേശവും അവന്‍ കാര്യമായെടുത്തില്ല എന്ന് തോന്നുന്നു. ബോംബെയില്‍ കൂട്ടുകാരുണ്ടെന്നും അവര്‍ക്ക് സ്ഥലങ്ങള്‍ നല്ല പരിചയമാണെന്നും അന്വേഷിച്ച് കണ്ടെത്താം എന്ന് ഉറപ്പുണ്ടെന്നും മറ്റുമായിരുന്നു ന്യായങ്ങള്‍.
ബോബെയ്ക്ക് പോകാനുള്ള പ്ലാന്‍ അറിഞ്ഞപ്പോള്‍ അമ്മ ആകെ ചൂടായി....
"നീ ആത്മഹത്യ ചെയ്യണമെങ്കില്‍ ആയിക്കോ... പക്ഷെ, ബോംബെയില്‍ പോയി കയ്യും കാലുമില്ലാതെ ഇങ്ങോട്ട് വന്നേക്കരുത്... " എന്ന് അമ്മ പ്രഖ്യാപിച്ചു.
ബോംബെയ്ക്ക് പോകുന്നതിനുള്ള സപ്പോര്‍ട്ട് പൊതുവേ കുറവായത് പോകുന്ന തീരുമാനത്തിന്റെ സ്പീഡ് അല്‍പം കുറയ്ക്കാന്‍ സഹായിച്ചു. ആ പെണ്‍കുട്ടിയുടെ അനിയനുമായി അസ്തമയന്‍ ഇതിന്നിടയില്‍ ഫോണില്‍ ബന്ധപ്പെട്ടു. അവനെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും 'കാര്യങ്ങള്‍ കൈവിട്ടുപോയി' എന്ന നിലയ്ക്കാണ് അവന്‍ പ്രതികരിച്ചത് അത്രേ...
"എന്ത് പ്രശ്നത്തിനും സമയമെടുത്താല്‍ പരിഹാരമുണ്ടാകും... നീ ഓഴ്ച കൂടി ഒന്ന് ക്ഷമിയ്ക്ക്..." ഞാന്‍ അസ്തമയനോട് പറഞ്ഞു.
ഇതിന്നിടയില്‍ ആ കുട്ടിയെ ചില കൂട്ടുകാരികള്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു എന്നും ഇപ്പോള്‍ അതെല്ലാം മനസ്സില്‍ നിന്ന് വിട്ടു എന്ന് ആ കുട്ടി പറഞ്ഞു എന്നും അറിവായി.
അടുത്ത ആഴ്ച.......
ആ കുട്ടിയുടെ അനിയനെ ഫോണില്‍ വിളിച്ച് സംസാരിയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. അവന്‍ അല്‍പം വകതിരിവുള്ളവനാണെന്നും പറഞ്ഞാല്‍ മനസ്സിലാവുന്നവനാണെന്നും എനിയ്ക്ക് തോന്നി.അവനുമായി അരമണിക്കൂര്‍ ഞാന്‍ ഫോണില്‍ സംസാരിച്ചു. ഒരു പ്രത്യേക മാനസികാവസ്ഥയില്‍ അവന്‍ എഴുതിയ മെയില്‍ ആണെന്നും അവന്‍ ഇന്നുവരെ ഞങ്ങളാരും കാണാത്ത ഒരു ഫീലിങ്ങിലാണെന്നും ഞാന്‍ ആ പയ്യനെ അറിയിച്ചു. ഇതെല്ലാം ആ കുട്ടിയോടുള്ള സ്നേഹം കൊണ്ട് മാത്രമാണെന്നും ഇതിന്റെ പേരില്‍ തെറ്റിദ്ധാരണകളുണ്ടെങ്കില്‍ മാറ്റുന്നതിന് എന്നെ സഹായിക്കണമെന്നും ഞാന്‍ പറഞ്ഞു.ആദ്യമൊക്കെ അല്‍പം നീരസം പ്രകടിപ്പിച്ചെങ്കിലും ഒടുവില്‍ അവനെ പറഞ്ഞ് വരുതിയിലാക്കാന്‍ എനിയ്ക്ക് സാധിച്ചു. ചേച്ചി ഇനി വിളിയ്ക്കുമ്പോള്‍ കാര്യം പറഞ്ഞ് മനസ്സിലാക്കാം എന്നും അവന്‍ പറഞ്ഞു.
അസ്തമയനോട് ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു.... ഒരു ചെറിയ പോസിറ്റീവ് മൂവ്...... തല്‍ക്കാലം ഇതുകൊണ്ട് ഒരാഴ്ചകൂടി ക്ഷമിയ്ക്കാന്‍ ഞാന്‍ പറഞ്ഞു.
അടുത്ത ആഴ്ച.....ഞാന്‍ വീണ്ടും വിളിച്ചു.... ഇത്തവണ ഫോണ്‍ എടുത്തത് ആ കുട്ടിയുടെ അമ്മ....മുന്‍പ് വിളിച്ചിരുന്ന കാര്യവും മെയിലിനെ ചുറ്റിപ്പറ്റിയുണ്ടായ പ്രശ്നങ്ങളിലുള്ള തെറ്റുകളും ഞാന്‍ ക്ഷമിയ്ക്കണമെന്ന് പറഞ്ഞു.ആദ്യം വളരെ വിഷമത്തില്‍ എന്നോട് സംസാരിച്ചെങ്കിലും ഒടുവില്‍ കാര്യങ്ങള്‍ അല്‍പം ലളിതമായി എടുക്കാന്‍ ഒരു മാനസികാവസ്ഥ ആ അമ്മ പ്രകടിപ്പിച്ചു. രണ്ടുമാസം കഴിഞ്ഞ് അവള്‍ തിരിച്ച് വരട്ടെ എന്നും അപ്പോഴും അവള്‍ ഈ കാര്യം തന്നെ താല്‍പര്യം പറഞ്ഞാല്‍ ആലോചിയ്ക്കാം എന്നും അവര്‍ പറഞ്ഞു. ആ കുട്ടിയോട് ഉണ്ടായ കാര്യങ്ങള്‍ പറയണമെന്നും അസ്തമയന്‍ അപ്പോഴത്തെ മാനസികാവസ്ഥയില്‍ എഴുതിയതിന് ക്ഷമ ചോദിച്ചതായി അറിയിക്കണമെന്നും ഞാന്‍ പറഞ്ഞു.
അപ്പോഴാണ് ആ കുട്ടിയുടെ അമ്മ വേറൊരു കാര്യം എന്നോട് ചോദിച്ചത്.... അവിടെ ബോബെയില്‍ ല്‍ ഫ്ലാറ്റിന്റെ സെക്ക്യൂരിറ്റിയോട് ഒന്ന് രണ്ട് പേര്‍ ചെന്ന് മാമനെക്കുറിച്ചും മറ്റും അന്വേഷിച്ചു അത്രേ... അസ്തമയന്‍ പറഞ്ഞുവിട്ടവരാണോ എന്ന് സംശയമുണ്ടെന്നും ഇത്തരം രീതികള്‍ തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രശ്നമാകുകയേ ഉള്ളൂ എന്നും മാമന്‍ അറിയിച്ചതായി അവര്‍ പറഞ്ഞു.
അസ്തമയന്‍ പറഞ്ഞുവിട്ടവരാകാന്‍ യാതൊരു സാദ്ധ്യതയുമില്ലെന്ന് ഞാന്‍ തീര്‍ത്ത് പറഞ്ഞു. ഈ കാര്യത്തില്‍ ഇനി ഇടപെട്ട് പോകരുതെന്ന് ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. എന്നാലും ഞാന്‍ അവനോട് ചോദിച്ചിട്ട് അറിയിയ്ക്കാം എന്ന് പറഞ്ഞ് അന്നത്തെ മദ്ധ്യസ്ഥശ്രമം ഞാന്‍ അവസാനിപ്പിച്ചു.
അസ്തമയന്റെ കൂട്ടുകാര്‍ തന്നെയായിരിയ്ക്കും അവിടെ അന്വേഷിച്ച് ചെന്നതെന്ന് എനിയ്ക്കുറപ്പുണ്ടായിരുന്നു.ഞാന്‍ അസ്തമയനെ വിളിച്ച് ലാസ്റ്റ് വാര്‍ണിംഗ് കൊടുത്തു...
"നിന്നെക്കൊണ്ട് ഇത് മാക്സിമം കുളമാക്കാന്‍ സാധിയ്ക്കും എന്നെനിയ്ക്കറിയാം... ഇനി നിന്റെയോ നിന്റെ കൂട്ടുകാരുടേയോ ഇടപെടല്‍ ഉണ്ടായാല്‍ നീ പിന്നെ ഈ കാര്യം പറഞ്ഞ് എന്റെ അടുത്തേയ്ക്ക വന്നേക്കരുത്.." ഞാന്‍ പറഞ്ഞു.
"ഇല്ല ചേട്ടാ... അത് മുന്‍പ് എന്റെ കൂട്ടുകാര്‍ അന്വേഷിച്ചിരിയ്ക്കും... പക്ഷെ ചേട്ടന്‍ പറഞ്ഞതില്‍ പിന്നെ ഞാന്‍ അവരെവിളിച്ച് ഇനി അന്വേഷിക്കണ്ട എന്ന് പറഞ്ഞിട്ടുണ്ട്..."
"ശരി... തല്‍ക്കാലം കാര്യങ്ങള്‍ ഇങ്ങനെ പോകട്ടെ... ആ കുട്ടി തിരിച്ച് വരട്ടെ... എന്നിട്ട് തീരുമാനിയ്ക്കാം ബാക്കി..." ഞാന്‍ പറഞ്ഞു.
ഞാന്‍ ഉടന്‍ തന്നെ വീണ്ടും ആ കുട്ടിയുടെ അമ്മയെ വിളിച്ചു.... അസ്തമയന്റെ കൂട്ടുകാരല്ല അവിടെ ചെന്നതെന്ന് സ്ഥിരീകരിച്ചു എന്നും ഇനി അവന്റെ ഭാഗത്തുനിന്നും യാതൊരു ഇടപെടലും ഉണ്ടാവില്ലെന്ന എന്റെ ഉറപ്പും അറിയിച്ചു. ഈ വിവരം മാമനെ അറിയിയ്ക്കാം എന്ന് അമ്മ പറഞ്ഞു.
ഒന്നുരണ്ടാഴ്ച കഴിഞ്ഞു......ഞാന്‍ വീണ്ടും ആ കുട്ടിയുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്തു.... ആ കുട്ടി എന്നാണ് വരുന്നതെന്നും തെറ്റിദ്ധാരണകള്‍ മാറിയോ എന്നും മറ്റും ചോദിച്ചു. വളരെ പോസിറ്റീവ് ആയ റെസ്പോണ്‍സ് ആണ് എനിയ്ക്ക് തിരിച്ച് കിട്ടിയത്... മെയ് 8 ന് ആ കുട്ടി നാട്ടിലെത്തുമെന്ന് പറഞ്ഞു. അന്നാദ്യമായി ആ കുട്ടിയുടെ അമ്മ അസ്തമയന്റെ ജോലിയെക്കുറിച്ചും ആള്‍ ഇപ്പോ എന്ത് പറയുന്നു എന്നും ചോദിച്ചു... ആ കുട്ടി തിരിച്ച് വന്നിട്ട് മാമന്മാരും എല്ലാവരും കൂടി ഒരു തീരുമാനമെടുക്കാം എന്നാണ് ഇപ്പോഴത്തെ നിലപാടെന്നും എന്നെ അറിയിച്ചു.
ആ കുട്ടി വന്നതിനുശേഷം താല്‍പര്യമാണെങ്കില്‍ വീട്ടില്‍ വിളിച്ച് ബന്ധപ്പെടാന്‍ പറഞ്ഞ് ഞാന്‍ വീട്ടിലെ ഫോണ്‍ നമ്പര്‍ ആ കുട്ടിയുടെ അമ്മയ്ക്ക് കൊടുത്തു.
ഈ കാര്യങ്ങളെല്ലാം അറിഞ്ഞ അസ്തമയന് ഒരു സംശയം...
"അവര്‍ നമ്മളെ ചതിയ്ക്കാന്‍ പറയുന്നതായിരുയ്ക്കുമോ? തല്‍ക്കാലം നമ്മള്‍ ഇടപെടാതിരിയ്ക്കാന്‍???"
"ഹേയ്.... അതാവാന്‍ സാദ്ധ്യതയില്ല... അവരുടെ കുട്ടിയുടെകൂടി ഭാവിയല്ലേ... അവര്‍ അങ്ങനെ ചെയ്യില്ല..." ഞാന്‍ പറഞ്ഞു.
കാര്യങ്ങള്‍ അല്‍പം പോസിറ്റീവ് ആയി പോകുന്ന കണ്ടപ്പോള്‍ എന്റെ അമ്മ ജാതകവുമായി അമ്മയുടെ സ്ഥിരം ജ്യോല്‍സ്യനായ കാഞ്ഞാടന്‍ തിരുമേനിയെ സമീപിച്ചു. പ്രായധിക്യം ചെന്ന് കണ്ണ്‍ കാണാതായെങ്കിലും ജ്യോല്‍സ്യത്തില്‍ പുള്ളിക്കാരനെ അമ്മയ്ക്ക് വല്ല്യ വിശ്വാസമാണ്..നാളും സമയവും കേട്ടപ്പോള്‍ തന്നെ ഒറ്റനോട്ടത്തില്‍ എടുക്കാന്‍ പറ്റാത്ത കേസാണെന്ന് തിരുമേനി പറഞ്ഞപ്പോള്‍ ഇവര്‍ ഇഷ്ടത്തിലാണെന്ന് അറിയിച്ചപ്പോള്‍ അങ്ങേര്‍ പറഞ്ഞത് 'മനപ്പൊരുത്തത്തെക്കാള്‍ വലുതായി വേറൊന്നില്ല... ജാതകപ്പൊരുത്തം അത് കഴിഞ്ഞേ ഉള്ളൂ... അതുകൊണ്ട് കൂടുതല്‍ വിശദമായി ജാതകം നോക്കേണ്ടതില്ല..." എന്നാണ്..
മെയ് 13 നല്ലൊരു മുഹൂര്‍ത്തമുണ്ടെന്നും അങ്ങേര്‍ അമ്മയോട് പറഞ്ഞു.
അമ്മ അത്രയ്ക്കങ്ങ് മനക്കോട്ട കാണാന്‍ വരട്ടെ എന്നും അത്ര വേഗം ഇത് നടത്താന്‍ സാദ്ധ്യതയില്ലെന്നും ഞാന്‍ അമ്മയോട് പറഞ്ഞു.
മെയ് 8 കഴിഞ്ഞിട്ടും ആ കുട്ടിയുടെ വീട്ടില്‍ നിന്ന് യാതൊരു പ്രതികരണവും ഉണ്ടാകാതെ വന്നപ്പോള്‍ അസ്തമയന്‍ അസ്വസ്ഥനായി.
അവിടെ വിളിച്ച് ഇനിയും അന്വേഷിയ്കുന്നത് നാണക്കേടാണെന്നുള്ള എന്റെ അഭിപ്രായം ഞാന്‍ പറഞ്ഞു. മാത്രമല്ല, ഇനി ആ കുട്ടി ഇത്ല് താല്‍പര്യം പ്രകടിപ്പിച്ചില്ലെങ്കില്‍ മനസ്സില്‍ നിന്നും ഇത് വിട്ട് കളയണമെന്നും ഞാന്‍ അസ്തമയനെ ഉപദേശിച്ചു.
മെയ് 10......
'ആ കുട്ടിയുടെ വീട്ടിലേക്ക് ഒന്ന് വിളിച്ച് നോക്കി തീരുമാനം അന്വേഷിച്ചാലോ' എന്നായി അസ്തമയനും മറ്റും...
ഞാനൊരാള്‍ ഇങ്ങനെ നാണം കെടാന്‍ ഉണ്ടല്ലോ... ('നാണം കെടാന്‍ സൂര്യോദയത്തിന്റെ ജന്മം ഇനിയും ബാക്കി...' എന്ന ഡയലോഗ് ഞാനോര്‍ത്തു)
ഞാന്‍ ആ കുട്ടിയുടെ വീട്ടിലെ മൊബെയില്‍ ഫോണില്‍ വിളിച്ചു... റിംഗ് ചെയ്തിട്ടും ആരും ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നില്ല....
അല്‍പസമയം കഴിഞ്ഞപ്പോള്‍ എനിയ്ക്ക് ആ നമ്പറില്‍ നിന്ന് ഒരു കോള്‍....
"ഹലോ...." അപ്പുറത്ത് ആ പെണ്‍കുട്ടി...
"ങാ... വന്നു അല്ലെ... എന്തായി കാര്യങ്ങള്‍?" ഞാന്‍ ചോദിച്ചു.
"എന്താവാന്‍... ചേട്ടനെല്ലാം അറിയുന്നതല്ലെ..."
"എന്തറിയാന്‍.... കുട്ടി വന്നിട്ട് തീരുമാനിയ്ക്കാം എന്നാണ് കുട്ടിയുടെ വീട്ടില്‍ നിന്ന് പറഞ്ഞിരുന്നത്...." ഞാന്‍ പറഞ്ഞു.
"ഞാനായിട്ട് തന്നെ വേണ്ടെന്ന് വച്ചു...." ആ കുട്ടി വളരെ ശാന്തമായ സ്വരത്തില്‍ പറഞ്ഞു.
"ശരി... അങ്ങനെയാകട്ടെ... പക്ഷെ, എന്താണ് കാരണം എന്നൊന്ന് പറയണം..."
"അതും ചേട്ടന് അറിയുന്നതല്ലെ... എന്നെ മെയില്‍ അയച്ച് എല്ലാവരുടേയും മുന്നില്‍ നാണം കെടുത്തി.... ഞാന്‍ എത്രമാത്രം കരഞ്ഞെന്നോ... ഇങ്ങനെയാണെങ്കില്‍ എന്തൊക്കെ വേറെ എന്നെക്കുറിച്ച് പറയുമെന്നാണ് അവരൊക്കെ ചോദിച്ചത്..." ആ കുട്ടിയുടെ വാക്കുകളില്‍ ദുഖവും ദേഷ്യവും നിഴലിയ്ക്കുന്നതായി എനിയ്ക്ക് തോന്നി.
"അതിനിത്ര പ്രശ്നമാക്കാനുണ്ടോ... അന്നത്തെ മാനസികാവസ്ഥ കുട്ടിയ്ക്ക് മനസ്സിലാവുന്നതല്ലേയുള്ളൂ... അങ്ങനെ ഒരവസ്ഥയില്‍ അയച്ച മെയിലാണ്... അത് നാട്ടുകാര്‍ കാണാന്‍ വേണ്ടിയല്ലതാനും... അതിന്റെ പേരിലാണ് ഈ പിന്മാറ്റം എന്നുപറഞ്ഞാല്‍ വിശ്വസിയ്ക്കാന്‍ ബുദ്ധിമുട്ടാണ്...." ഞാന്‍ പറഞ്ഞു.
"ഞാന്‍ എത്ര വിഷമിച്ചെന്നറിയുമോ... അവസാനം വിര്‍ജിനിറ്റി ടെസ്റ്റ് ചെയ്യാന്‍ വരെ ഞാന്‍ തയ്യാറാണെന്ന് വരെ ഞാന്‍ പറഞ്ഞു.... എന്നിട്ടും അവര്‍ എന്നെ മുഴുവന്‍ വിശ്വസിച്ചിട്ടില്ല.... ഇനി ഈ കാര്യവുമായി ഞാന്‍ മുന്നോട്ടില്ലെന്ന് തീരുമാനിച്ചു.."
"അത് കുട്ടി തീരുമാനിക്കുന്നതില്‍ എനിയ്ക്ക് ഒരു വിരോധവും ഇല്ല... പക്ഷെ, ഈ ബന്ധം നിങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ ഞാന്‍ വിളിച്ച് സംസാരിച്ചതല്ലേ.... എല്ലാ ഘട്ടങ്ങളിലും കുട്ടിയുടെ കൂടെ നിര്‍ബദ്ധപ്രകാരമല്ലേ ഞാനിതില്‍ ഇടപെട്ടത്.... എന്നിട്ടിപ്പോള്‍ ഒരു നിസ്സാരകാര്യം പറഞ്ഞ് ഇപ്പോള്‍ പിന്മാറുന്നത് മര്യാദയായില്ല..... നിങ്ങള്‍ അന്ന് രജിസ്റ്റര്‍ ചെയ്തിരുന്നു എങ്കിലോ..... എന്തായാലും അങ്ങനെ നടക്കാഞ്ഞത് നന്നായി... ജീവിതത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും പൊറുത്തും ക്ഷമിച്ചും കഴിയാന്‍ പറ്റാത്തവര്‍ കല്ല്യാണം കഴിക്കാതിരിയ്ക്കുന്നത് തന്നെയാണ് നല്ലത്... നിങ്ങളെ കല്ല്യാണം കഴിപ്പിച്ചോളാം എന്ന് ഞാന്‍ നേര്‍ച്ചയൊന്നും നേര്‍ന്നിട്ടില്ല...." ഞാന്‍ അല്‍പം ക്ഷോഭത്തോടെ പറഞ്ഞു.
"അതെല്ലാം എന്റെ തെറ്റാണ്... ഞാന്‍ സമ്മതിയ്ക്കുന്നു. ആലോചിയ്ക്കാതെയും വിവരമില്ലാതെയും എടുത്ത തീരുമാനങ്ങളായിരുന്നു. ഈ കല്ല്യാണവുമായി മുന്നോട്ടുപോയാല്‍ എന്റെ വീട്ടുകാര്‍ ഉണ്ടാവില്ലെന്നാണ് എന്നോട് പറഞ്ഞത്... അസ്തമയേട്ടനെ വിശ്വസിച്ച് വന്നാല്‍ നാളെ എന്തെങ്കിലും കാര്യത്തിന് പ്രശ്നമായാല്‍ എനിയ്ക്കാരും ഉണ്ടാകില്ല..."
"ഓ... ഇപ്പോഴാണല്ലേ ഇത്തരം റിസ്കുകള്‍ തോന്നിയത്.... വെറുതേ കല്ല്യാണം കഴിയ്ക്കുകയല്ലല്ല്ലോ... ഞങ്ങള്‍ വീട്ടുകാര്‍ ഇടപെട്ട് നടക്കുന്നതാകുമ്പോള്‍ എല്ലാത്തിനും ഞങ്ങളുടെ സപ്പോര്‍ട്ട് ഉണ്ടാകും... അത്തരം കാര്യങ്ങളൊന്നും പറയേണ്ടാ.... എന്തെങ്കിലും കാരണം കണ്ടുപിടിയ്ക്കാനും ബുദ്ധിമുട്ടണ്ട.... കുട്ടിയെ വിശ്വസിച്ച അവന്‍ മണ്ടന്‍... ഒരു കാര്യം ചെയ്യ് കുട്ടി തന്നെ നേരിട്ട് പറഞ്ഞോളൂ..."
"ചേട്ടന്‍ പറഞ്ഞോളൂ... എന്നെ വിളിയ്ക്കുമ്പോള്‍ ഞാനും പറഞ്ഞോളാം... എന്തായാലും എന്റെ ഭാവി എന്താവും എന്നറിയില്ല... നാട്ടുകാരൊക്കെ അറിഞ്ഞുകഴിഞ്ഞു. ഞാന്‍ വേറെ കല്ല്യാണം കഴിയ്ക്കുന്നില്ല... അച്ഛന്‍ എന്നെ ഗള്‍ഫിലോട്ട് കൊണ്ടുപോകാം എന്നാണ് പറഞ്ഞിരിയ്ക്കുന്നത്.." ആ കുട്ടി തുടര്‍ന്നു.
"അതൊക്കെ നിങ്ങളുടെ ഇഷ്ടം... ശരി..." ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.
ഞാന്‍ ഉടനെ അസ്തമയനെ വിളിച്ച് വിവരം പറഞ്ഞു. പക്വതയോടെ പെരുമാറണമെന്നും ആ കുട്ടിയ്ക്ക് വേണ്ടെങ്കില്‍ പിന്നെ ഇതിന്റെ പുറകേ നടക്കുന്നത് ആണത്തമല്ലെന്നും ഉപദേശിച്ചു.
"ഞാന്‍ ചോദിയ്ക്കട്ടെ... അവള്‍ എന്നോട് പറയട്ടെ... പിന്നെ, ഞാന്‍ ഇതിന്റെ പേരില്‍ ഒന്നിനുമില്ല..." അസ്തമയന്‍ പറഞ്ഞു.
കുറച്ച് സമയം കഴിഞ്ഞ് അസ്തമയന്‍ എന്നെ വിളിച്ചു. അവള്‍ നേരിട്ട് പറാഞ്ഞുവെങ്കിലും ഇനി വേറെ വിവാഹം കഴിയ്ക്കുന്നില്ലെന്നും അസ്തമയേട്ടനും അങ്ങനെ തന്നെ ചെയ്തോളൂ എന്നും പറഞ്ഞു എന്നും അറിയിച്ചു. "എന്നാലും ചതിയായിപ്പോയി..." എന്ന് വിഷമത്തോടെ അസ്തമയന്‍ പറഞ്ഞു.
"ഇതില്‍ വിഷമിച്ചിട്ട് കാര്യമൊന്നുമില്ല... ഇതാണ് ലോകം... ഇങ്ങനെ എത്രയെത്ര കാര്യങ്ങള്‍ നടക്കുന്നു.... ആ കുട്ടി തന്നെ നേരിട്ട് പറഞ്ഞ സ്ഥിതിയ്ക്ക് ഇനി ഇതിന്റെ പേരില്‍ ഒരു നടപടിയും പാടില്ല... നീ അത് മനസ്സില്‍ നിന്ന് കളഞ്ഞേക്ക്.... ഇനി വേറെ കല്ല്യാണം ഇല്ല എന്നൊന്നും വിചാരിയ്ക്കണ്ട... നല്ല പ്രൊപ്പോസല്‍സ് നിനക്ക് കിട്ടും... ഇത്തരം ഘട്ടങ്ങള്‍ അതിജീവിയ്ക്കാനുള്ള പ്രായോഗികബുദ്ധിയും മനോബലവും നീ കാട്ടണം... " ഞാന്‍ ഉപദേശിച്ചു.
"ഇല്ല... ഞാന്‍ ഇനി ഒന്നിനും നില്‍ക്കുന്നില്ല.... പക്ഷെ, നമുക്ക് അവിടെവരെ ഒന്ന് പോകണം... നേരിട്ട് പറഞ്ഞ് അവസാനിപ്പിയ്ക്കാം... എന്റെ കുറച്ച് ഫോട്ടൊകള്‍ അവളുടെ കയ്യിലുണ്ട്... അവളുടെ ഫോട്ടോ തിരിച്ചുകൊടുത്ത് എന്റെ തിരികെ വാങ്ങണം... എന്നിട്ട്, ഇനി നമ്മുടെ ഭാഗത്ത് നിന്ന് ഒരു തടസ്സവും ഉണ്ടാവില്ലെന്ന് പറഞ്ഞ് അവസാനിപ്പിയ്ക്കാം..."
എനിയ്ക്ക് ദേഷ്യം വന്നു...
"ഇനി അവിടെ പോകുന്ന പ്രശ്നമില്ല... നാണം കെടുന്നതിന് ഒരു പരിധിയുണ്ട്... എനിയ്ക്ക് ഇനി സാധിയ്ക്കില്ല... മാത്രമല്ല, ആ കുട്ടി തന്നെ നേരിട്ട് പറഞ്ഞിട്ടും വീണ്ടും നമ്മള്‍ അവിടെ ചെന്നാല്‍ കാര്യങ്ങള്‍ എങ്ങനെവേണമെങ്കിലും വഷളാകാം... നീ ജയിലില്‍ കിടക്കേണ്ടിവരും....വെറുതേ അത്തരം കാര്യങ്ങള്‍ ആലോചിക്കണ്ട... കൊടുക്കാനും വാങ്ങാനുമുണ്ടെങ്കില്‍ അത് പോസ്റ്റ് ചെയ്തേക്ക്...."
അവന്‍ ഒന്നും മിണ്ടിയില്ല...
രണ്ടുമൂന്ന് ദിവസം കഴിഞ്ഞു....
ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ അസ്തമയന്‍ എന്നോട് പറഞ്ഞു.
"അവളെ അറിയുന്ന എന്റെ കൂട്ടുകാരും അവളുടെ കൂട്ടുകാരികളുമെല്ലാം പറയുന്നത് അവള്‍ക്ക് അങ്ങനെ വേണ്ടെന്ന് വയ്ക്കാന്‍ പറ്റില്ല എന്നാണ്... അവളെക്കൊണ്ട് ആരൊക്കെയോ പറയിയ്ക്കുന്നതാവാനാണ് സാദ്ധ്യത... അല്ലെങ്കില്‍ ഇനി വേറെ കല്ല്യാണം കഴിയ്ക്കുന്നില്ലെന്നും ഞാനും അങ്ങനെ തന്നെ ആയിക്കൊള്ളാനും അവള്‍ പറയുമായിരുന്നോ... അതൊരു മെസ്സേജ് ആയിരിയ്ക്കും..."
"നിനക്ക് വട്ടാണ്... നീ അത് വിട്ടു കള... അങ്ങനെയാണെങ്കില്‍ ആ കുട്ടി അവസരം കിട്ടുമ്പോള്‍ നിന്നെ വിളിച്ച് സത്യാവസ്ഥ പറയില്ലേ..???" ഞാന്‍ ചോദിച്ചു.
"അതെ... അത് തന്നെയാണ് എല്ലാവരും പറയുന്നത്... അവളുടെ അടുത്ത കൂട്ടുകാരി അവളെ കോണ്ടാക്റ്റ് ചെയ്യാന്‍ ശ്രമിച്ചു. അവളെ പല ബദ്ധുവീടുകളിലേക്കും മാറ്റിക്കൊണ്ടിരിയ്ക്കുകയാണ്... ഫോണ്‍ അവള്‍ക്ക് കൊടുക്കുന്നുമില്ല.... എന്തായാലും എന്നെങ്കിലു അവള്‍ എന്നെ വിളിച്ച് പറഞ്ഞാല്‍ പിന്നെ ആ വീട്ടുകാരുമായി ഒരു കോംബ്രമൈസിനും ഇല്ല... ഇറക്കിക്കൊണ്ടുവന്ന് രജിസ്റ്റര്‍ ചെയ്യും... ഇനി അവര്‍ സമ്മതിച്ചിട്ട് ഒരു കല്ല്യാണം വേണ്ട... ഞാന്‍ അന്നേ ചേട്ടനോട് പറഞ്ഞില്ലേ... അവര്‍ ചതിയ്ക്കുകയായിരിയ്ക്കുമെന്ന്..." അസ്തമയന്റെ വാക്കുകളില്‍ രോഷം...
"ഇപ്പോഴും നിനക്ക് ഉറപ്പൊന്നും ഇല്ലല്ലോ മറ്റുള്ളവര്‍ നിര്‍ബദ്ധിച്ച് പറയിക്കുകയാണെന്ന്... അതുകൊണ്ട് നീ വെയ്റ്റ് ചെയ്യ്... എന്നോട് ആ കുട്ടി പറഞ്ഞത് വച്ച് ആ കുട്ടിയെ ആരും പറയിപ്പിച്ചതായി എനിയ്ക്ക് തോന്നിയില്ല... എന്തായാലും അവള്‍ ഈ കാര്യത്തില്‍ അത്ര സ്റ്റ്രോങ്ങ് അല്ല എന്നതാണ് പ്രശ്നം... ആ കുട്ടി ഉറപ്പിച്ച് പറഞ്ഞാല്‍ നടക്കാത്തതായി ഒന്നുമില്ല... പക്ഷെ, ആ കുട്ടിയെ അവര്‍ക്ക് പറഞ്ഞ് സമ്മതിപ്പിയ്ക്കാന്‍ കഴിഞ്ഞാല്‍ അത് അവരുടെ വിജയം... അതിനെ ചതിയെന്ന് പറഞ്ഞിട്ട് കാര്യമില്ല.... കുറച്ചു ദിവസം നമുക്ക് നോക്കാം...." ഞാന്‍ പറഞ്ഞു.
ഇതിന്നിടയില്‍ എന്റെ അമ്മ ആ കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചു. ആ കുട്ടിയുടെ അമ്മയോട് സംസാരിച്ചു. അവര്‍ ഇത് പ്രൊസീഡ് ചെയ്യുന്നില്ലെന്നറിയിച്ചപ്പോള്‍ ആ കുട്ടിയോട് ഫോണില്‍ ഒന്ന് സംസാരിയ്ക്കാന്‍ അവസരം ചോദിച്ചതിനെത്തുടര്‍ന്ന് ആ കുട്ടിയും അമ്മയോട് സംസാരിച്ചു. വളരെ ശാന്തമായി 'എന്താ അമ്മേ...' എന്ന് വിളിച്ച് സംസാരിച്ച ആ കുട്ടി 'ഈ കാര്യത്തില്‍ തീരുമാനമായല്ലേ?' എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറി അത്രേ.
അസ്തമയന്‍ ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല.... ആ കുട്ടിയ്ക്ക് അത്ര എളുപ്പം തന്നെ വേണ്ടെന്ന് വയ്ക്കാന്‍ കഴിയുമെന്ന് അസ്തമയന് വിശ്വസിയ്ക്കാന്‍ ആകുന്നില്ല... ജോലി വേണ്ടെന്ന് വയ്ക്കാന്‍ അസ്തമയന്‍ ആലോചിച്ചു.... വീട്ടുകാരും കൂട്ടുകാരും ഉപദേശിച്ച് തല്‍ക്കാലം അത്തരം പ്രവര്‍ത്തികളില്‍ നിന്ന് പിന്തിരിപ്പിച്ചിട്ടുണ്ട്.....
ഒരു ഫോണ്‍കോള്‍ എന്നെങ്കിലും വരുമെന്നും സത്യാവസ്ഥ മനസ്സിലാകുമെന്നും അസ്തമയന്‍ പ്രതീക്ഷയില്‍ തുടരുന്നൂ....
എങ്കിലും ആ കുട്ടി ചെയ്തത് ചതിതന്നെയായിപ്പോയെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു..... അങ്ങനെ വിശ്വസിയ്ക്കാനേ എനിയ്ക്ക് ഇപ്പോള്‍ കഴിയുന്നുള്ളൂ....
(തല്‍ക്കാലം തുടരില്ല.... അവസാനം ആയോ എന്ന് അറിയില്ല...)
Labels: പ്രണയം
14 Comments:
സൂര്യാസ്തമയപ്രണയം അവസാനഭാവം എഴുതി അവസാനിപ്പിയ്ക്കുന്നു...... ഓരോ ഭാഗവും വായിയ്ക്കാന്‍ ക്ഷമകാണിച്ച എല്ലാവര്‍ക്കും നന്ദി....
ഇത് വായിച്ച് ഇതിന്റെ പരിസമാപ്തിയെക്കുറിച്ച് നിങ്ങളുടെ ചിന്താഗതികൂടി അറിയിയ്ക്കൂ....
അതുശരി..
അപ്പോ തീരുമാനം ഇപ്പഴും ആയില്ലാല്ലേ!
ആ കൊച്ച് ചെയ്തത് “ചതി” എന്ന കാറ്റഗറിയില്‍ പെടുത്താന്‍ പറ്റില്ലെന്നാ എനിക്കു തോന്നണേ മാഷേ..
അപക്വം, എന്നു വേണേല്‍ പറയാം, അല്ലെങ്കില്‍, മുടന്തന്‍ ന്യായങ്ങള്‍ ക്ആണിച്ച് ഇതില്‍ നിന്നും ഒഴിയാനുള്ള ശ്രമമാവും !
എന്തായാലും ഇതു നന്നായി എന്നേ കരുതേണ്ടൂ..
ജാതകപ്പൊരുത്തം ഇല്ലേ പോട്ട്.. ഇവിടെ മനപ്പൊരുത്തം പോലും ഇല്ലല്ലോ!
അസ്തമയനോട് ഈ കമന്റു കാണിച്ച് പറ “മോനേ നീ രച്ചപ്പെട്ടു എന്ന്”!
ഇതിലെങ്കിലും തേങ്ങ കിട്ടുമോ ആവോ!
* ഈ കമന്റു കണ്ടാല്‍ അസ്തമയന്‍ എന്നെ തേങ്ങ എടുത്ത് എറിയും എന്നുറപ്പാ!
"നീ ആത്മഹത്യ ചെയ്യണമെങ്കില്‍ ആയിക്കോ... പക്ഷെ, ബോംബെയില്‍ പോയി കയ്യും കാലുമില്ലാതെ ഇങ്ങോട്ട് വന്നേക്കരുത്... " എന്ന് അമ്മ പ്രഖ്യാപിച്ചു.
ഇതാണ് വിറ്റ്. ;-) സൂര്യോദയം കണ്ടുപഠിക്ക്. :-)
അതി ഗംഭീരനായ ഈ തുടരന്റെ അവസാനം സംശയങ്ങള്‍ ബാക്കിവക്കുന്നു.
ഈ പെണ്‍കുട്ടി ലോകത്തിലെ അവസാനത്തേതൊ ആ വര്‍ഗ്ഗത്തില്‍.
ഈ മയില്‍ വഴിയുള്ള പ്രണയമാകുമ്പോള്‍ ഈ മയില്‍ വഴിയായിര്‍ക്കുമൊ സെസ്കും- കാരണം
അവള്‍ ബന്ധുക്കളുടെ മുന്നില്‍ ജെര്‍ജിനിറ്റി ടെസ്റ്റിന് തയ്യാറാണെന്ന് പറഞ്ഞപ്പോള്‍
ഉണ്ടായിരുന്ന ചേതോ വികാരം എന്തായിരിക്കും.
അസ്തമയമെ പ്രണയത്തിന് സ്മെയിലി ഇട്ട് കാണിച്ചാല്‍ പോര. അവള്‍ ഇംഗ്ലീഷ് പടങ്ങള്‍
പോലെ ഡിജിറ്റല്‍ വേര്‍ള്‍ഡില്‍ നിന്നും യാഥാര്‍ത്യത്തിലേക്ക് വാരാനുഴറിയ
കപ്പുച്ചിനൊ കോപ്പിയാള്‍.
നിങ്ങള്‍ അവള്‍ ബന്ധുക്കളെ കാണിക്കാന്‍ തയ്യാറായ ആ പാട മാറ്റേണ്ടതായിരുന്നു.
പോയതു പോയി. ഇനിയെംകിലും....
എനിക്ക് ഗാന്ധി നഗര്‍ 2ആം വഴിയില്‍ മാമുക്കോയയുടേയും മണിയന്‍ കോയയുടേയും പണിയൊന്നുമല്ലാട്ടൊ.
ഞാന്‍ പോയി മംഗളത്തിലെ ജോസുകുട്ടിക്ക് എന്തായി എന്നറിഞ്ഞ് വരട്ടെ. മനോരമയിലെ നീലിമ
വേലി ചാടുമോ?.
ചാത്തനേറ്:
കഴിഞ്ഞ ഭാഗത്ത് ‘ബാച്ചി ബൈബിള്‍’ ന്ന് ചുമ്മാ പറഞ്ഞതാണേലും..ഇപ്പോള്‍ നല്ല ചേര്‍ച്ച..
എന്നാ കലക്കന്‍ സംഭവം ബാച്ചികളെ ഓടിവരൂ...
അസ്തമയന്‍ ചേട്ടനു ഒരു ഫ്രീ മെംബര്‍ഷിപ്പ് കൊട്...:(
അസ്തമയന്‍ അസ്വസ്ഥനായി ശോകഗാനം പാടി നടന്ന് നടന്ന്, കിട്ടുന്ന അടുത്ത ചാന്‍സില്‍, മുന്നില്‍ കാണുന്ന ഏതെങ്കിലും ഒരു പുളിക്കുന്ന മുന്തിരി വള്ളിയില്‍ കേറി പിടിക്കും!
ഇത് ബാച്ചികളുടേ വേദ പുസ്തകം
ഇതിലെ ഓരോ വരികളും
ബാ.ബൈ (1:2) എന്ന ശൈലിയില്‍
(ബാച്ചി ബൈബില്‍ ഒന്നാം അദ്ധ്യായം രണ്ടാം വരി)
രേഖപ്പെടുത്തണം.
ഇടിവാളേ... 'ചതി' എന്ന് ഞാനുദ്ദേശിച്ചത് അറിഞ്ഞുകൊണ്ട് ചതിച്ചു എന്നല്ല... പക്വതയില്ലായ്മയോ എന്തുമാകട്ടെ അവസാനം അത് ആ ഗണത്തില്‍ എത്തിപ്പെട്ടു... കാരണം, 25 വയസ്സുള്ള നല്ല വിദ്യാഭ്യാസമുള്ള ഒരു പെണ്‍കുട്ടി ആദ്യം സ്വീകരിച്ച നിലപാട്, അത് സീരിയസ്സാണോ എന്ന എന്റെ അന്വേഷണത്തില്‍ വളരെ സീരിയസ്സാണെന്ന് ഉറച്ച് നിന്നത്.... എന്നിട്ട് അവസാനം എന്ത് കാരണം പറഞ്ഞാണെങ്കിലും ഇതില്‍ നിന്ന് ഒഴിഞ്ഞത്.... അതൊക്കെ അല്‍പം കടന്നുപോയി....
കുതിരവട്ടാ.... :-)
ഗന്ധര്‍വ്വന്‍..... ഇത് നടക്കണം എന്ന് ഞങ്ങള്‍ക്ക് തുടക്കത്തില്‍ യാതൊരു നിര്‍ബദ്ധം ഒന്നും ഉണ്ടായിരുന്നില്ല... പിന്നെ, സമ്മതമില്ലാതെ വേറെ കല്ല്യാണം നടത്തുന്ന സ്ഥിതിവിശേഷം ഉണ്ടായപ്പോള്‍ ഇടപെട്ടു എന്ന് മാത്രം...
കുട്ടിച്ചാത്താ..., ഡിങ്കാ.... ബൈബിളെങ്കില്‍ ബൈബിള്‍... :-)
കൈതമുള്ള്.... വിരഹഗാനം പാടുമോ എന്ന് കണ്ടറിയണം... പിന്നെ ഇനിയൊരു വള്ളി.... ഇച്ചിരി പുളിയ്ക്കും... ;-)
ആകെ മൊത്തത്തില്‍ ഇത് നടക്കാതിരുന്നാല്‍ എനിയ്ക്കാണ് രക്ഷ.... അസ്തമയന്‍ പറഞ്ഞപോലെ, ഞാന്‍ ഏറ്റെടുത്ത് പരാജയപ്പെട്ട ആദ്യ കേസ്.... അത് പോട്ട്... പക്ഷെ, ഇതും കൂടി വിജയിച്ചാല്‍.... ഒരു നിര 'കസിന്‍സ്' എന്ന വിഭാഗത്തില്‍ പെട്ട അനിയന്മാരും അനിയത്തിമാരും ക്യൂ ആയി വീടിന്റെ മുന്നില്‍ നില്‍ക്കുന്നകാര്യം... ഹോ.... ആലോചിയ്ക്കാന്‍ വയ്യ....
ഈ തുടരന്റെ അവസാനം എങ്ങനെയാകും എന്നറിയാനുള്ള ആകാംക്ഷയുണ്ടായിരുന്നു... ഞാന്‍ ഇങ്ങനത്തെ 2 കേസുകള്‍ കണ്ടിട്ടുണ്ട്... ഒന്നില്‍ കാമുകി കാമുകനോട് വീട്ടുകാരെ ദുഖിപ്പിച്ച് ഞാനൊന്നും ചെയ്യില്ല എന്ന് 1 1/2 വര്‍ഷത്തെ പ്രണയത്തിനു ശേഷം പറഞ്ഞു... അതു കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോള്‍ തിരിച്ചും. ഇപ്പൊ രണ്ടുപേരും കല്യാണം കഴിച്ച് സുഖമായി ജീവിയ്ക്കുന്നു. രണ്ടാമത്തെ കേസില്‍ കാമുകി വേറെ കല്യാണം കഴിച്ചു.... കാമുകന്‍ വിരഹഗാനം പാടിക്കൊണ്ട് ഹനുമല്‍ ഭക്തനായി ഇനി ഒന്നും ഇല്ല എന്നു പറഞ്ഞു നടക്കുന്നു.
qw_er_ty
ഇതവസാനം കല്യാണത്തില്‍ കലാശിക്കും എന്നൊരു മുന്‍ധാരണയിലാണ് ഓരോ ഭാഗവും വായിച്ചത്. ഇങ്ങനെ ആവുമെന്നു പ്രതീക്ഷിച്ചതേയില്ല.
അസ്തമയനു ഒരു നല്ല ജീവിതപങ്കാളിയെ കിട്ടട്ടെ അതിപ്പോ ഈ പെണ്‍കുട്ടിയോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ ഏതാണു നന്മ വരുക അതു സംഭവിക്കട്ടെ.
അസ്തമയന്റെ ഇപ്പോഴത്തെ ദു:ഖം നാളത്തെ സുഖത്തിന്റെ മുന്നോടിയാവാം.എങ്കിലും ഈ അനിശ്ചിതാവസ്ഥയാണ് സഹിക്കാനാവാത്തത്.
qw_er_ty
കുര്‍കുറേ ചിപ്സിന്റെ പരസ്യത്തിലേതുപോലെ, “എന്തൊരു ഫാമിലി“ എന്ന് പറയാന്‍ തോന്നുന്നു.
ഇത്രയും സ്നേഹമുള്ള ഒരു കുടുംബം കൂടെയുള്ളപ്പോള്‍ എന്തിനാ അനിയനു വിഷമം. ആ കുട്ടിക്ക് നിങ്ങളുടെ കുടുംബത്തിലേക്ക് വരാന്‍ ഭാഗ്യം ഇല്ലായിരിക്കും.
qw_er_ty
ഹെന്റെ സൂര്യാസ്തമയോദയാ, ഇത് തുടരനായി വായിക്കാഞ്ഞത് എത്ര നന്നായി. ഇപ്പോള്‍ തന്നെ ഓരോ ഭാഗവും പേജ് തുറന്ന് വരാന്‍ സ്വല്പം താമസിച്ചപ്പോള്‍ തന്നെ ടെന്‍ഷനായി.
കുതിരവട്ടം ക്വോട്ട് ചെയ്തത് തന്നെ ഞാനും ക്വോട്ട് ചെയ്യുന്നു.
സൂര്യോദയകുടുംബം നല്ല കുടുംബം.
അസ്തൂവിനോടന്വേഷണങ്ങള്‍ പറയുക.
ശ്ശെ... ഞാനും ശുഭകരമായ പരിസമാപ്തി പ്രതീക്ഷിച്ചാണ് വായിച്ചെത്തിയത്....
ഇനിയിപ്പൊ എന്താവുമോ എന്തോ?
എന്തായാലും അസ്തമയനോട് പറയ്.... എന്താണോ നല്ലത്, അതു പോലെ സംഭവിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാന്‍...(ആ കുട്ടിയോ അതോ മറ്റൊരു ബന്ധമോ)
[മൊബൈലില്‍ വന്ന ഒരു മെസ്സേജ് ഓര്‍മ്മ വരുന്നു-“ നിങ്ങളുടെ പ്രണയ ബന്ധം തകര്‍ന്നാല്‍ വിഷമിക്കാതിരിക്കുക... അത് നിങ്ങളുടെ ഭാവി വധുവിന്റെ/വരന്റെ പ്രാര്‍ത്ഥനയുടെ ഫലമാണ്]
പിന്നെ, നല്ല ഫാമിലി... അച്ഛനും അമ്മയ്ക്കും സൂര്യോദയം ചേട്ടനും ഒരു സല്യൂട്ട്!
:)
climax kalakki...... aarum pratheekshikkatha ending aayirunnu.
athirikkattey enthaanu only 13 comments??? boolookathiley sakala kanjikaludeyum kanji postukalkku minimum 50 vachengilum kittukayanallo pathivu.
ullil ishttam thoonniya penninte phone number kittaan raathri 2 manikku palliley achaney vilichu trisur bhashayil avaludey appante phone number chodhicha oru sambavam enikkundeyy... :) athu kondu asthamayathinte oru phone vili keelkkan ulla vishamangal manassilaakum.
Post a Comment
<< Home