ബൗ ബൗ കണ്ണന്‍
7 കൊല്ലം മുന്‍പ് വരെ, ചാലക്കുടി എറണാകുളം റൂട്ടില്‍ ഓടുന്ന ട്രെയിനുകള്‍ ഓടിച്ചിട്ട് പിടിച്ചിരുന്ന സീസണ്‍ ടിക്കറ്റ് യാത്രക്കാരനായിരുന്ന ഞാന്‍, ഈ കാലഘട്ടത്തില്‍ കുറേ നല്ല സുഹൃത്തുക്കളെ സമ്പാദിച്ചു. അങ്ങനെ പരിചയപ്പെടുകയും വളരെ ഇഷ്ടപ്പെടുകയും ചെയ്ത ഒരു വ്യക്തിയാണ് കണ്ണന്‍. എപ്പോഴും വളരെ ഉല്ലാസവാനായും തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിച്ചും ഞങ്ങളുടെ യാത്രകളെ സന്തോഷകരമാക്കുന്നതില്‍ കണ്ണനും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
പക്ഷെ, കണ്ണന്‍ എന്ന പര് പറഞ്ഞാല്‍ ആരും ഇദ്ദേഹത്ത അറിയുമായിരുന്നില്ല. കാരണം, മൂന്ന് പേരെങ്കുലും ഇതേ പേരില്‍ ഞങ്ങളുടെ അറിവില്‍ തന്നെയുണ്ടായിരുന്നു. 'ബൗ ബൗ കണ്ണന്‍' എന്ന ഓമനപ്പേരില്‍ മാത്രമേ കണ്ണനെ ആളുകള്‍ അറിയുമായിരുന്നുള്ളൂ.
'ബൗ ബൗ' എന്ന ഈ അലങ്കാരത്തിന്റെ കാരണം അധികമാര്‍ക്കും അറിയുമായിരുന്നില്ലെന്ന് മാത്രമല്ല ആരും അത് ചൂഴ്‌ന്ന് അന്വേഷിച്ചിരുന്നുമില്ല. മൊബൈല്‍ ഫോണിന്റെ കോണ്ടാക്റ്റ് ലിസ്റ്റില്‍ പോലും 'ബൗ ബൗ' എന്ന പേരിലാണ് പുള്ളിക്കാരന്റെ നമ്പര്‍ ഞാന്‍ പോലും ഫീഡ് ചെയ്തിരുന്നത്.
ഈ 'ബൗ ബൗ' എന്ന ബഹുമതി പേരിനോടൊപ്പം കിട്ടാനുള്ള കാരണം എന്താണെന്ന ജിജ്ഞാസ ഞാന്‍ കണ്ണന്റെ വളരെ അടുത്ത ചില സുഹൃത്തുക്കളോട് ഒരിക്കല്‍ ചോദിച്ചപ്പോഴാണ് ആ മഹാസംഭവത്തിന്റെ ചുരുളഴിഞ്ഞത്.
ചിലദിവസങ്ങളില്‍ സുഹൃത്തുക്കളുമൊത്ത് ബാര്‍ലിവെള്ളം (ബാറിലെ വെള്ളം തന്നെ) കുടിയ്ക്കാന്‍ അവര്‍ ഒരുമിച്ച് കൂടാറുണ്ടായിരുന്നുവത്രെ. ഒരിക്കല്‍ ഈ കലാപരിപാടി കഴിഞ്ഞപ്പോള്‍ സമയം ഒത്തിരി ഓവറായതോടൊപ്പം ആളും ഇച്ചിരി ഓവറായി.
ഒന്നുരണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് പുള്ളിക്കാരനെ വീട്ടില്‍ കൊണ്ട് ചെന്നാക്കാന്‍ പുറപ്പെട്ടു.
'എനിക്ക് വിശന്നിട്ടുവയ്യ... വീട്ടില്‍ ചെന്നിട്ട് ചോറുണ്ണണം... അമ്മ എടുത്ത് വച്ചിട്ടുണ്ടാകുമോ ആവോ' എന്ന് കണ്ണന്‍ ആവലാതി പറയുന്നുണ്ടായിരുന്നു.
സമയം 12 മണി കഴിഞ്ഞിട്ടുണ്ടായിരുന്നതിനാലും ആ നേരത്ത് വീട്ടുകാരുടെ കുശലാന്വേഷണങ്ങള്‍ വെറുതേ കേള്‍ക്കേണ്ടല്ലോ എന്നും വിചാരിച്ച് അവര്‍ കണ്ണനെ ഗെയ്റ്റ് കടത്തിവിട്ടിട്ട് തിരിച്ചുനടന്നു.
കുറച്ചുദൂരം തിരിച്ചുനടന്ന് കഴിഞ്ഞപ്പോഴാണ് അവര്‍ക്ക് കണ്ണന്‍ ഉള്ളില്‍ കയറി സേഫ് ആയതിനുശേഷം പോകുന്നതല്ലേ നല്ലത് എന്ന സ്നേഹം മനസ്സില്‍ കലശലായത്. അവര്‍ മതിലിന്റെ അപ്പുറത്ത് നിന്ന് കണ്ണന്റെ അടുത്ത നടപടികള്‍ നിരീക്ഷിക്കാന്‍ തീരുമാനിച്ചു.
വരാന്തയില്‍ ഇരുന്ന് അല്‍പം റസ്റ്റ് എടുത്ത ശേഷം എഴുന്നേറ്റ് നിന്ന് കോളിംഗ് ബെല്ലടിയ്ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട കണ്ണന്‍ വരാന്തയില്‍ തന്നെ ഇരിപ്പായി.
അല്‍പം കഴിഞ്ഞ് പട്ടിയുടെ നിര്‍ത്താതെയുള്ള കുര കേട്ട് കണ്ണന്റെ അമ്മ വാതില്‍ തുറന്നപ്പോള്‍ കണ്ടത് കണ്ണന്‍ വരാന്തയില്‍ കെട്ടിയിരുന്ന നായയുടെ പ്ലേറ്റില്‍ നിന്ന് ബാക്കിയുള്ള ചോറ് വാരി വാരി കഴിയ്ക്കുന്നതാണത്രേ.....
ആത്മാര്‍ത്ഥതയുള്ള ആ സുഹൃത്തുക്കള്‍ ആ ഹോട്ട് ന്യൂസ് പിറ്റേന്ന് തന്നെ റിലീസ് ചെയ്യുകയും ജീവിതകാലം മുഴുവന്‍ അറിയപ്പെടാനുള്ള ആ നാമകരണം നിര്‍വ്വഹിയ്ക്കുകയും ചെയ്തു.
Labels: bow
8 Comments:
ദൈവമേ, കണ്ണനെങ്ങാന്‍ ഇതുവായിച്ചാല്‍ ..... ആരാ ഈ സൂര്യോദയം???
ഹെന്റമ്മോ !
ഞാനോര്‍ത്തു നായക്കൂടു തുറന്ന് അതിനകത്തു സ്ലീപ്പി എന്ന് ;)
നായയെ കെട്ടഴിച്ച് വിട്ട്,ആ ചങ്ങല സ്വന്തം കഴുത്തില്‍ കെട്ടാഞ്ഞത് ഭാഗ്യം.
ബൌ..ബൌ...കണ്ണന്‍ എന്നല്ലേ പേരിട്ടുള്ളൂ....സ്നേഹമുള്ള കൂട്ടുകാര്‍.
കണ്ണന്റെ ഒരു കാര്യം! ആളിപ്പോ എവിടെയാണ്?
(ഇനി കാണുമ്പോള്‍ ബൂലോഗത്ത് കൂടെ പാട്ടാക്കിയ വിവരമൊന്ന് പറഞ്ഞേയ്ക്ക്)
സുന്ദര0.
കണ്ണന്‍ ഇതൊക്കെ വായിച്ചാല്‍, ഇവിടെ വന്ന് ബൌ ബൌ എന്ന് പറയും. ;)
:-)
ഇടിവള്‍ജീ... സ്ലീപ്പിംഗ് ആയിരുന്നില്ല ,ഫുഡ് ആയിരുന്നു അന്ന് പുള്ളിക്ക് പ്രധാനം എന്നാണ് മനസ്സിലായത്... :-)
ചേച്ചിയമ്മ, അരീക്കോടന്‍, സു ചേച്ചി, കുതിരവട്ടന്‍... :-)
പടിപ്പുര... ഇപ്പോഴും പുള്ളി താമസം ചാലക്കുടിയില്‍ തന്നെ... ബിസിനസ്സുമായി മെച്ചപ്പെട്ടു. രണ്ടാഴ്ചമുന്‍പ് ഒരു ഉത്സവത്തിന് പുള്ളിയെ കണ്ടപ്പോളാണ് ഈ കാര്യം ഓര്‍മ്മിച്ചത്. എന്നാപ്പിന്നെ അതൊന്ന് പോസ്റ്റാക്കിയേക്കാം എന്നുവിചാരിച്ചു.
Post a Comment
<< Home