തമ്പാന്‍ മാഷും സൈക്കിളും ഒരു നായയും
പള്ളിസ്കൂളിലെ ഹെഡ് മാസ്റ്ററായിരുന്നു തമ്പാന്‍ മാസ്റ്റര്‍. റിട്ടയര്‍ ചെയ്തശേഷം മുന്‍സിപ്പല്‍ തെരെഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിച്ച് വാര്‍ഡ് മെംബറും ആയിട്ടുണ്ട്.
ഒരു സൈക്കിളിലാണ് പുള്ളിക്കാരന്റെ സ്ഥിരം യാത്ര. ഒരു ദിവസം വൈകീട്ട് തിരികെ വീട്ടിലേക്ക് സൈക്കിള്‍ ചവിട്ടി പോരുമ്പോള്‍ ഒരു നായ കുരച്ചുകൊണ്ട് പുള്ളിക്കാരന്റെ പിന്നാലെ അതാ വച്ച് പിടിച്ച് പോരുന്നു....
സാധാരണ 1.5 കി.മീ. സ്പീഡില്‍ മാത്രം ഓടിയിട്ടുള്ള ആ സൈക്കിള്‍ പിന്നാലെ വരുന്ന നായയെപ്പേടിച്ച് ഒരു 30-40 കി.മീ. സ്പീഡില്‍ പാഞ്ഞുതുടങ്ങി.
ആ സൈക്കിള്‍ അത്ര സ്പീഡില്‍ പാഞ്ഞു എന്ന് പറഞ്ഞാല്‍ കണ്ട് നിന്നവരൊഴികെ ആരും വിശ്വസിക്കില്ല. കാരണം അത്ര പെര്‍ഫെക്റ്റ് കണ്ടീഷനാണ് സൈക്കിള്‍.
ആ വഴിയിലൂടെ 30-40 കി.മീ. തുടര്‍ച്ചയായി മെയ്റ്റയിന്‍ ചെയ്യുക എന്ന് വച്ചാല്‍ നാട്ടിലെ അന്നത്തെ യങ്ങ് ഗഡീസിനുപോലും അപ്രാപ്യമായ ഒരു കാര്യമാണെങ്കിലും ആ നായയുടെ സപ്പോര്‍ട്ട് മാഷിനെ വല്ലാതെ സ്വാധീനിച്ചു.
പക്ഷെ, നായ ഏതോ ഒളിമ്പിക്സ് സ്വര്‍ണ്ണം നേടാനെന്ന ഭാവേന, പിന്നാലെയുള്ള ഓട്ടം ഒന്ന് കൂടി മെച്ചപ്പെടുത്തി സൈക്കിളിന്റെ ഒപ്പം എത്തി സൈഡിലൂടെ ഓടിത്തുടങ്ങി. ഓട്ടം മാത്രമാണെങ്കില്‍ സഹിക്കാം... സൈക്കിളിനെ നോക്കി ഒരു വെല്ലുവിളിയോടെയുള്ള തുടര്‍ച്ചയായ കുരയും...
ഇത്രയുമായപ്പോഴെയ്ക്കും മാഷിന്റെ സ്റ്റാമിന തീര്‍ന്നു എന്ന് മാത്രമല്ല, നാളെമുതല്‍ സൈക്കിള്‍ ചവിട്ടാന്‍ ഈ വലം കാല്‍ കിട്ടുമോ എന്ന ഡൗട്ടും, വയറിനുചുറ്റും കുത്തേണ്ട ഇഞ്ചക്ഷനും ഒരു മിന്നല്‍ പിണര്‍ പോലെ മനസ്സിലൂടെ കടന്നുപോയി.
ഉടനെ കാല്‍ രണ്ടും ഉയര്‍ത്തി മാഷ് ഹാന്‍ഡിലിനുതാഴെയായി ഫോര്‍ക്കിന്റെ മുകളില്‍ കയറ്റി വച്ച് യാത്ര തുടര്‍ന്നു.
സൈക്കിളിന്റെ സ്പീഡ് കുറഞ്ഞ് കുറഞ്ഞ് വന്നു....... നായയും തന്റെ ഓട്ടം അതിനനുസരിച്ച് അഡ്ജസ്റ്റ് ചെയ്ത് കണ്ടിന്ന്യൂ ചെയ്തു....
സൈക്കിളിന്റെ ഹാന്‍ഡിലില്‍ ആക്സിലറേറ്റര്‍ ഇല്ലാത്തതിനാലും കാലുകൊണ്ട് ചവിട്ടിയാല്‍ മാത്രമേ ഈ കുന്ത്രാണ്ടം മുന്നോട്ടുപോകൂ എന്ന തത്ത്വം ബാധകമായതിനാലും കുറച്ച് കഴിഞ്ഞപ്പോഴെയ്ക്കും സൈക്കിള്‍ നില്‍ക്കുകയും അപ്പോഴും തന്റെ കാല് സംരക്ഷിക്കേണ്ട ബാധ്യത മാഷ് നിറവേറ്റിക്കൊണ്ടിരുന്നതിനാല്‍ സൈക്കില്‍ ഒരു സൈഡിലേക്ക് മറിഞ്ഞ് വീഴുകയും ചെയ്തു.....നല്ല ഒന്നാന്തരം സൗണ്ട് എഫ്ഫക്റ്റോടെ തന്നെ....
ആ നായ തന്റെ തോന്നിവാസ ജീവിതത്തിന്നിടെ ആദ്യമായാണ് ഒരു സൈക്കിള്‍ ഇത്ര അടുത്ത് ലൈവ് ആയി ഇത്ര എഫ്ഫ്കറ്റോടെ വീഴുന്ന കണ്ടിട്ടുണ്ടാവുക....പേടിച്ചരണ്ട നായയുടെ കുര രൂപാന്തരപ്പെട്ട് ഒരു മോങ്ങലായി മാറുകയും വന്നതിലും സ്പീഡില്‍ തിരിഞ്ഞ് ഓടുകയും ചെയ്യുന്ന കാഴ്ചയാണ് വീണുകിടക്കുന്ന മാഷ് കണ്ടത്...
'ഹും... എന്നോടാ കളി...' എന്ന് പറഞ്ഞ് പൊടിയും തട്ടി, വളഞ്ഞ ഹാന്‍ഡിലിനെ ഒന്ന് നേരെയാക്കി മാഷ് വീട്ടിലേക്ക് യാത്ര തുടര്‍ന്നു.
7 Comments:
നാട്ടിലുള്ള തമ്പാന്‍ മാഷിന്റെ സൈക്കിളിനെ ഒരു നായ ഫോളോ ചെയ്ത സംഭവം... ഒരു ചെറിയ പോസ്റ്റ്...
ഹഹഹഹഹ ഇത് സൂപ്പറായി സൂര്യോദയം.
കൊട് കൈ ഹഹഹ്ഹ
:)
മാഷ്, വിദ്യ പ്രയോഗിച്ചതല്ലേ, നായയെ ഓടിക്കാന്‍.
ഒരുപാടു നാളായല്ലോ കണ്ടിട്ട്.
:-))
ഇക്കാസേ.. നന്ദി...
സു ചേച്ചീ... മാഷുടെ വിദ്യ എന്തായാലും നാട്ടില്‍ ഹിറ്റായി :-)
അപ്പു, കൈതമുള്ള്.. :-)
രാജീവേ... ബ്ലോഗിംഗ് മാത്രമല്ല ജീവിതം, ഇടയ്ക്കൊക്കെ ജോലിയും ചെയ്യണം എന്ന് ചിലരൊക്കെ ഉപദേശിച്ചതിനാല്‍ ഇടയ്ക്ക് ഇച്ചിരി കാലതാമസം എടുത്തു... ;-)
Post a Comment
<< Home