സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Thursday, November 02, 2006

അഡ്രസ്സില്ലാത്ത ലവ്‌ കാര്‍ഡ്

അതാ വീടിന്നകത്ത്‌ ഒരു ഗ്രീറ്റിംഗ്‌ കാര്‍ഡ്‌ കിടക്കുന്നു. പോസ്റ്റ്‌ മാന്‍ കൊണ്ട്‌ ഇട്ടിരിക്കുന്നതാണ്‌. അഡ്രസ്സില്‍ ആളുടെ പേര്‍ ഇല്ല....

എന്തായാലും ഗ്രീറ്റിംഗ്‌ കാര്‍ഡ്‌ അല്ലെ, തുറന്ന് നോക്കാം എന്ന് വിചാരിച്ച്‌ ഞാന്‍ തുറന്നു നോക്കി. ഏതൊരു ഗ്രീറ്റിംഗ്‌ കാര്‍ഡിലേയും പോലെ അല്‍പം ഇംഗ്ലീഷ സാഹിത്യവചനങ്ങളും ആ വചനങ്ങളെ നിഷ്‌ പ്രഭമാക്കുന്ന രീതിയില്‍ വലിയ അക്ഷരത്തില്‍ I Love U എന്നൊരു മുദ്രണവും...

'ഓ... എനിക്കല്ല... അഥവാ എനിക്കാണെങ്കില്‍ ഇത്‌ നേരത്തെ ആയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു' എന്നൊക്കെ ചിന്തിച്ച്‌ വിഷണ്ണനായി നില്‍ക്കുന്ന എന്നെക്കണ്ട്‌ എന്റെ ഭാര്യ അടുത്തുവന്ന് ആ കാര്‍ഡ്‌ വാങ്ങി.

'നീ സന്തോഷിക്കണ്ടാ... എന്തായാലും നിനക്കല്ല, കാരണം... നിന്നെ ഞാന്‍ കല്ല്യാണം കഴിച്ച്‌ കുറച്ചു നാളല്ലെ ആയുള്ളൂ... അതുകൊണ്ട്‌ ഇത്രപെട്ടെന്ന് നിനക്ക്‌ എത്തിക്കാന്‍ മാത്രം ഒരു വല്ല്യ സംഭവമൊന്നുമല്ലല്ലോ എന്റെ പത്നി..' എന്ന എന്റെ ജല്‍പനം കേട്ട്‌ അവള്‍ അത്‌ ഡൈനിംഗ്‌ ടേബിളില്‍ വച്ചു.

അനുജത്തിയുടേതായിരുന്നു അടുത്ത ഊഴം... കല്ല്യാണം കഴിഞ്ഞതിനാലാണോ എന്നറിയില്ല, അവളും ഒരു ദീര്‍ഘനിശ്വാസത്തോടെ അത്‌ അവിടെ തന്നെ ഇട്ടു.

അതാ... എന്റെ അനിയന്‍ സൂര്യാസ്തമയന്‍ വരവായി.... ഓ... അവനെക്കുറിച്ച്‌ അറിയില്ലല്ലെ.... വായില്‍ നോട്ടത്തില്‍ ഗിന്നസ്‌ ബുക്കില്‍ കയറാന്‍ പഠിക്കുകയും തൊലിക്കട്ടി കൂട്ടുന്നതില്‍ റിസര്‍ച്ച്‌ ചെയ്യുകയുമാണ്‌ പുള്ളിക്കാരന്‍.... (സൂര്യാസ്തമയലീലകള്‍ പിന്നിടൊരു പോസ്റ്റാക്കാം... കാരണം, അങ്ങനെ ഒറ്റയടിക്ക്‌ വിവരിക്കാവുന്ന ഒരു ചെറിയ സംഭവമല്ല പുള്ളി)

ഞങ്ങളെല്ലാം അവിടെ നില്‍ക്കുന്നതിനാലാവണം അവന്‍ അതെടുത്ത്‌ നോക്കിയിട്ട്‌

'ലവ്‌ കാര്‍ഡാണല്ലോ.... ഇവിടെ ആര്‍ക്കാ ഇത്‌ വരുന്നത്‌??? പേരും വച്ചിട്ടില്ല...' എന്ന് വളരെ നിഷ്കളങ്കമായി പറഞ്ഞു.

അവന്‌ ലവ്‌ കാര്‍ഡ്‌ അയക്കാന്‍ മാത്രം വിവരമില്ലാത്ത പെണ്‍കുട്ടികള്‍ അവന്റെ കോളെജിലോ മറ്റോ പഠിച്ചിട്ടുണ്ടാവില്ല എന്ന ഉറപ്പില്‍ ഞാന്‍ പറഞ്ഞു..

'നിനക്ക്‌ തന്നെയാവും.... നീ തന്നെ പോസ്റ്റ്‌ ചെയ്തതാവും അല്ലെ.....'

'ഹേയ്‌... എനിക്കല്ല.... എനിക്കാണെങ്കില്‍ പേരുവച്ച്‌ വരില്ലെ..??' അവന്റെ മുഖത്ത്‌ കള്ളച്ചിരിയുടെ ഒരു നിഴലാട്ടം...

ഈ സംഭവവികാസങ്ങള്‍ ഇവിടെ അരങ്ങേറിക്കൊണ്ടിരിക്കുമ്പോഴാണ്‌ അപ്പുറത്ത്‌ അമ്മ സംഭവം അവ്യക്തമായി അറിയുന്നത്‌... ഇവിടെ ഒരു ഗ്രീറ്റിംഗ്‌ കാര്‍ഡ്‌ വന്നിട്ടുണ്ടെന്നും, ആളുടെ പേര്‌ ഇല്ലെന്നും മാത്രമേ മാതാശ്രീയ്ക്ക്‌ മനസ്സിലായുള്ളൂ...

'എന്നാല്‍ അത്‌ എനിക്ക്‌ വന്നതാവും...' എന്ന് പറഞ്ഞുകൊണ്ട്‌ വേഗം വന്ന് കാര്‍ഡ്‌ എടുത്തു. (പൊതുവേ പഠിപ്പിച്ച കുട്ടികളൊന്നും കാര്‍ഡുകള്‍ അയയ്ക്കാറില്ലെങ്കിലും ഈ അടുത്ത കാലത്തായി അമ്മ തലപ്പത്തിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഒരിക്കല്‍ ഒരു കാര്‍ഡ്‌ അയച്ചിരുന്നു)

'ങാ... എന്നാപ്പിന്നെ അമ്മയ്ക്ക്‌ തന്നെയാവും...' സൂര്യാസ്തമയന്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.

കാര്‍ഡ്‌ എടുത്ത്‌ തുറന്ന അമ്മ അല്‍പം ചമ്മലോടെ നില്‍ക്കുന്ന കണ്ട്‌ ചിരിച്ചുകൊണ്ടുള്ള അച്ഛന്റെ കമന്റ്‌..

'അമ്മ അത്‌ ഏറ്റത്‌ എന്റെ ഭാഗ്യം... ഇനി അത്‌ എനിക്കാണെന്ന് പറയില്ലല്ലോ...'

16 Comments:

At 1:52 AM, Blogger സൂര്യോദയം said...

പേരില്ലാതെ വന്ന ഒരു ലവ്‌ കാര്‍ഡ്‌ ആളെ കണ്ടെത്തിയ ഒരു ചെറിയ സംഭവം...

 
At 3:19 AM, Blogger പൊന്നമ്പലം said...

കൊള്ളാല്ലൊ വീഡിയോണ്‍... എന്റെ അനിയനും അത്ര വ്യതസ്തനല്ല... അതെന്താ സൂര്യോദദ്യം ഈ അനിയന്മാരൊക്കെ ഇങ്ങനെ? നമുക്കു ചേട്ടന്മാരുടെ ഒരു യൂണിയന്‍ വേണം...

എന്തായാലും കഥ സൂ‍ൂ‍ൂ‍ൂ‍ൂ‍ൂപ്പ്പ്പ്പ്പ്പര്‍....!!

ദാ ഈ തേങ്ങ ഇവിടെ കിടക്കട്ടെ...

 
At 3:32 AM, Blogger Sul | സുല്‍ said...

സൂര്യോദയവും കൊള്ളാം സൂര്യാസ്തമനും കൊള്ളാം.

എതായാലും പൊന്നമ്പലം ഇട്ടു പോയ തേങ്ങ ഞാന്‍ ഉടക്കാം.

ചിരവാന്‍ ആരേലും വരും.

 
At 3:49 AM, Blogger കുട്ടേട്ടന്‍ : kuttettan said...

അതിനു വേണ്ടി ആരും ഈ ബ്ലോഗില്‍ കിടന്ന് കറങ്ങണ്ട. അതു ഞാനായിട്ടങ്ങ്‌ ചിരവി

നന്നായിരിക്കുന്നു സൂര്യോദയം

 
At 3:53 AM, Blogger ikkaas|ഇക്കാസ് said...

അടിപൊളി...

 
At 3:59 AM, Blogger മുരളി വാളൂര്‍ said...

സൂര്യാ, സത്യം പറ, അത്‌ ഇങ്ങക്ക്‌ വന്നതന്നെയല്ലേ, ഫാരിക അടുത്തുണ്ടായകാരണം അനിയന്റെ പേര്‍ക്ക്‌ കൊട്ടാന്‍ നോക്കിയതല്ലേ....

 
At 4:09 AM, Blogger സൂര്യോദയം said...

തേങ്ങ ഇട്ടവര്‍ക്കും, ഉടച്ചവര്‍ക്കും ചിരകിയവര്‍ക്കും പ്രത്യേകം നന്ദി...
ഇക്കസെ... നന്ദി..

മുര്‍ളീീീ.... ഗുഡുംബം കലക്കല്ലെ ചങ്ങായീ... ;-)

 
At 10:40 PM, Blogger സന്തോഷ് said...

ഇങ്ങനെ പിടിക്കപ്പെടുമ്പോള്‍ പഴിചാരാനുപയോഗപ്പെട്ടില്ലെങ്കില്‍ പിന്നെ അനിയന്മാരെക്കൊണ്ട് എന്ത് പ്രയോജനം?

ചേട്ടന്‍സ് യൂണിയന്‍ സിന്ദാബാദ്...

 
At 11:01 PM, Blogger വേണു venu said...

പാവം അമ്മ.:)

 
At 11:21 PM, Blogger Siju | സിജു said...

സത്യത്തില്‍ അതാര്‍ക്കാ വന്നത്..
അയയ്ക്കുന്ന ആളുടെ പേരല്ലേ ഇല്ലാതിരിക്കൂ.. കിട്ടിയ ആളുടെ പേരെങ്ങിനെയാ ഇല്ലാതാവുന്നത്

 
At 9:07 PM, Blogger അരീക്കോടന്‍ said...

ഒരു തേങ്ങ koodi ഇവിടെ കിടക്കട്ടെ

 
At 12:04 AM, Blogger K M F said...

നന്നായിരിക്കുന്നു സൂര്യോദയം

 
At 3:35 AM, Blogger ഇടിവാള്‍ said...

കലക്കീട്ടാ സൂര്യാ.. ഉഗ്രന്‍

 
At 3:41 AM, Blogger കുട്ടന്മേനൊന്‍::KM said...

നന്നായി ചുള്ളാ..

 
At 4:01 AM, Blogger വിശാല മനസ്കന്‍ said...

ആഹ. നൈസ്. രസായി പറഞ്ഞിട്ടുണ്ട് ചുള്ളാ.

ഞാന്‍ പണ്ട് ഒരു ന്യൂയര്‍ കാര്ഡ്‍ ഫ്രം വക്കാതെ റ്റു അഡ്രസ്സ് കഷ്ടപ്പെട്ട് ശേഖരിച്ച്
I LOVE YOU എന്നെഴുതി അയച്ചു.

അങ്ങിനെ അയച്ച ഒരു കുട്ടി ഒരു സൌഹൃദ സംഭാഷണത്തില്‍ ഇങ്ങിനെ പറഞ്ഞു.

“കഴിഞ്ഞ ന്യൂയറിന് എനിക്ക് മൊത്തം 10-30 കാര്‍ഡുകള്‍ കിട്ടി. അതില്‍ പത്തെണ്ണത്തോളം ഫ്രം വക്കാത്തതായിരുന്നു. ഫ്രം വക്കാതെ അയക്കുന്നവര്‍ തനി പൊട്ടന്മാര്‍ തന്നെ. ആരാന്ന് പോലും അറിയാതെ...”

ഞാന്‍ ബ് ഹ് എന്ന് അരവിന്ദ് സ്റ്റൈല്‍ ചിരിച്ചു പറഞ്ഞു.

ഏയ്. അതില്‍ ഒമ്പത് പൊട്ട്ന്മാരും ഒരു അതി സമര്‍ത്ഥനും ആയിരുന്നു എന്ന്.

 
At 5:37 AM, Blogger മുസാഫിര്‍ said...

സംഗതി അങ്ങനെ സിരിയസ്സ് ആകാതെ അമ്മ രക്ഷിച്ചു അല്ലേ ?

 

Post a Comment

Links to this post:

Create a Link

<< Home