സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Monday, September 25, 2006

മദ്യപാനചരിതം ഭാഗം 3

എന്റെ സുഹൃത്തുക്കളില്‍ ചില ആസ്ഥാന കുടിയന്മാരുണ്ട്‌..... ദിവസവും വൈകുന്നേരമാകാന്‍ കാത്തിരിക്കുന്നവര്‍...

ബാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ വാച്ച്‌ മാന്‌ ഒരു 5 രൂപ കൊടുക്കും... അയാള്‍ നീട്ടി ഒരു സല്യൂട്ട്‌ അടിക്കും.... ജീവിതത്തില്‍ ആരില്‍നിന്നും ഒരു സല്യൂട്ട്‌ കിട്ടില്ലെന്ന് അറിയാവുന്നതിനാല്‍ 5 രൂപയ്ക്ക്‌ ആ സല്യൂട്ട്‌ വാങ്ങി അതിന്റെ സുഖം അങ്ങനെ ആസ്വദിക്കും...

നമ്പൂതിരിമാരായാല്‍ ഇങ്ങനെ ജനിക്കണം..... രാജനും ഗോവിന്ദനും..... മദ്യപിക്കാതെ വീട്ടില്‍ചെന്നാലെ അമ്മമാര്‍ക്ക്‌ സംശയം തോന്നൂ... കാരണം സ്ഥിരം ആ വൃത്തികെട്ട മണം അടിച്ചിട്ട്‌ ഒരു ദിവസം അത്‌ ഇല്ലാതെ വന്നാല്‍ 'ഹെയ്‌... ഇവനെന്തോ മാറ്റമുണ്ടല്ലോ' എന്ന് ചോദിക്കുമത്രെ.

പിന്നെ മല്‍സ്യമാംസാദികളുടെ മണം പുറത്തുവരാതെ നോക്കേണ്ടതിന്റെ ഉത്തരവാദിത്വം ഉള്ളില്‍ കിടക്കുന്ന വിലകുറവ്‌ ബ്രാന്റ്‌ മദ്യം ഏറ്റെടുത്തോളും.

പാതിരയ്ക്ക്‌ വീട്ടില്‍ചെന്നാല്‍ വാതില്‍ തുറന്ന് തരില്ലെന്ന ഭീഷണിക്കുമുന്‍പില്‍ വഴങ്ങാതെ ഒരു ദിവസം ലേറ്റ്‌ ആയി.

'ഇന്ന് ഇവിടെ കൂടിക്കോ...' രാജനോട്‌ ഗോവിന്ദ്‌ പറഞ്ഞു.

'പക്ഷെ, എങ്ങനെ അകത്തു കടക്കും?' രാജന്റെ ന്യായമായ സംശയം.

'അതല്ലെ ഓടിട്ട വീടിന്റെ ഗുണം... നീ വടക്കെ വാതിലെന്റെ മുന്‍പില്‍ വരാന്തയില്‍ നിന്നോ... ഞാന്‍ ഇതിലെ കയറി അപ്പുറത്തെ ഓട്‌ ഇളക്കി അകത്ത്‌ കടന്ന് ആ വാതില്‍ തുറന്ന് തരാം...'

'ഓഹോ... നീ ഇത്‌ സ്ഥിരം പരിപാടിയാണോ?... കൊള്ളാം...' എന്ന് പറഞ്ഞ്‌ രാജന്‍ വടക്കെ വരാന്തയില്‍ നില്‍പ്പുറപ്പിച്ചു.

ഗോവിന്ദ്‌ പെരപ്പുറത്ത്‌ കയറി പതുക്കെ വടക്കെ വാതിലിന്റെ ഭാഗം എത്തി..... അഞ്ചാറ്‌ ഓട്‌ ഇളക്കി മാറ്റി, ഊര്‍ന്ന് താഴെക്ക്‌ ഇറങ്ങി...നോക്കിയപ്പോള്‍ അതാ രാജന്‍ മുന്‍പില്‍.....

'ഹെയ്‌... നിനക്ക്‌ ഉള്ളില്‍ കയറാനുള്ള വാതില്‍ തുറക്കാന്‍ അറിഞ്ഞിട്ടാണോ ഞാന്‍ കഷ്ടപ്പെട്ട്‌ ഓടിളക്കി ഇറങ്ങിയത്‌?' അല്‍പം ദേഷ്യത്തോടെ ഗോവിന്ദിന്റെ ചോദ്യം...

'ആര്‌ ഉള്ളില്‍ കയറിയെന്നാ?... നീയാണ്‌ പുറത്തേക്ക്‌ ഇറങ്ങിയത്‌...'

(സംഭവം ഗോവിന്ദിന്റെ ഉന്നം അല്‍പം പിഴച്ചതാണ്‌... പുള്ളി ഇരുട്ടത്ത്‌ ഇളക്കിമാറ്റിയ ഓടുകള്‍ വരാന്തയുടെ ഭാഗത്തെയായിരുന്നു)

3 Comments:

At 3:48 AM, Blogger സൂര്യോദയം said...

മദ്യപാനചരിതം... ചെറുതായി ഉന്നം പിഴച്ച ഒരു സംഭവം....

 
At 10:43 PM, Blogger ഇടിവാള്‍ said...

ഹഹ... ഇതിനൊരു കമന്റിടാനായി ആദ്യം മനസ്സില്‍ വന്ന സംഭവം, ഞാനിവിടെ കമന്റുന്നില്ല !കാരണം, ഓര്‍ത്തപ്പോള്‍, അതൊരു പോസ്റ്റിനുള്‍ലെ സ്കോപ്പുണ്ടെന്നു തോന്നി !

എഴുത്ത്‌ നന്നായി കേട്ടോ !

 
At 1:51 AM, Blogger ഏറനാടന്‍ said...

കുടിയന്മാരുടെയോരോ വിക്രസ്സുകളേയ്‌! എന്തോരം കുടിച്ചാലും ബുദ്ധി കൂടുകയല്ലാതെ പ്രവര്‍ത്തിക്കുകേല.. എന്ന് നമ്മുടെയവിടുത്തെ ഏലിയാമ്മചേടത്തി പറഞ്ഞതോര്‍മ്മ വന്നു ഈ കുടിയന്‍സ്‌കഥ വായിച്ചപ്പോള്‍.

 

Post a Comment

<< Home