സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Wednesday, August 16, 2006

മദ്രാസിലെ ഒരു റെയില്‍ വെ ക്യൂ

മദ്രാസിലെ ഒരു ലോക്കല്‍ റെയില്‍ വെ സ്റ്റേഷനില്‍ ടിക്കറ്റ്‌ എടുക്കാനുള്ള നീണ്ട ക്യു...

സത്യസന്ധനായ ഞാനും ക്യൂവിലാണ്‌...

ചില തടിമാടന്‍ അണ്ണന്മാര്‍ ക്യു മറികടന്നും ടിക്കറ്റ്‌ എടുക്കുന്നുണ്ട്‌... തമിഴ്‌ ഇടി കിട്ടി ശീലമില്ലാത്തതിനാല്‍ ഞാന്‍ അതിന്‌ മുതിരാതെ ക്യുവില്‍ തന്നെ നിന്നു.

അപ്പൊഴാണ്‌ അപ്പുറത്തെ ലേഡീസ്‌ ക്യൂ ശ്രദ്ധിച്ചത്‌...

അവിടെ തിരക്ക്‌ കുറവായതിനാല്‍ ചില അണ്ണന്മാര്‍ അവിടെ നിന്നും ടിക്കറ്റ്‌ ഒപ്പിക്കുന്നുണ്ട്‌...

ഇത്‌ കണ്ട്‌ ഒരു റെയില്‍ വെ ജീവനക്കാരന്‍ ഗഡി സംഗതികള്‍ ചൊല്‍പ്പടിക്ക്‌ ആക്കാന്‍ ശ്രമം നടത്തുന്നു. ഇടയില്‍ കയറുന്നവരെ പിന്തിരിപ്പിച്ചും ചീത്ത വിളിച്ചും നിന്ന് കസറുകയാണ്‌...

ലേഡീസ്‌ ക്യൂവില്‍ നില്‍ക്കുന്ന രണ്ടു പേരെ വിളിച്ച്‌ മാറ്റി നിര്‍ത്തിയ ശേഷം കുറച്ച്‌ തിരിഞ്ഞ്‌ നടന്ന അണ്ണന്‍ അല്‍പം കഴിഞ്ഞ്‌ പിന്‍ തിരിഞ്ഞ്‌ നോക്കിയപ്പോള്‍ അതാ വീണ്ടും ഒരുവന്‍ ലേഡീസ്‌ ക്യൂവില്‍...

അണ്ണന്‌ സഹിച്ചില്ല...

'ഡായ്‌... എന്നാ ഇത്‌.. ശോല്ലത്‌ തെരിയാതാ.....' എന്നൊക്കെ പിന്നില്‍ നിന്ന് വിളി തുടങ്ങി.

'സാര്‍', 'തമ്പി..' എന്നൊക്കെ പല പര്യായങ്ങളിലും അതൊക്കെ തന്നെ പല സൗണ്ട്‌ വാരിയേഷനിലും എഫ്ഫക്റ്റിലും വിളിച്ചിട്ടും കക്ഷി അനങ്ങുന്നില്ല. ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ കല്ലു പോലെ നില്‍ക്കുന്നു.

'കാത്‌ കേള്‍ക്കാതാ..' എന്ന് പറഞ്ഞ്‌ നടന്ന് അടുത്ത്‌ വന്ന് ക്യൂവില്‍ നില്‍ക്കുന്ന ആളെ തോളിള്‍ പിടിച്ച്‌ ഒന്ന് വലിച്ചു.

അവിടെ കണ്ടു കൊണ്ട്‌ നിന്നിരുന്ന ജനം മൊത്തം ഞെട്ടി...

ജീന്‍സും ടിഷര്‍ട്ടും ധരിച്ച്‌ മുടി ബോയ്‌ കട്ട്‌ ചെയ്ത ഒരു കിടിലന്‍ ചേച്ചി...

തിരിഞ്ഞ്‌ നിന്ന ആന്റിയുടെ സ്തനങ്ങള്‍ അണ്ണന്റെ നെഞ്ചകത്തില്‍ തൊട്ടു തൊട്ടില്ല എന്ന പാകത്തില്‍... (ജസ്റ്റ്‌ മിസ്സ്ഡ്‌...)

(പെണ്ണാണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാന്‍ വേറെ തെളിവൊന്നും വേണ്ടാ..)

ഇടിവെട്ടും കൊണ്ട്‌ പാമ്പും പട്ടിയും ഒരുമിച്ച്‌ കടിച്ച പോലെ അണ്ണന്‍....

'സോറി മാഡം.. സോറി അമ്മാ..' എന്നൊക്കെ താണു വീണ്‌ പറഞ്ഞുകൊണ്ട്‌ അണ്ണന്‍ ഗിയര്‍ ഡൗണ്‍ ചെയ്ത്‌ തിരിഞ്ഞു നടന്നു.

പോകുന്ന പോക്കില്‍ അണ്ണന്‍ പിറുപിറുത്ത തമിഴിന്റെ എനിക്ക്‌ മനസസ്സിലായ വെര്‍ഷന്‍ ഇങ്ങനെ..

'ഇന്ത കാലത്തില്‌ ആണ്‍പിളയും പെണ്‍പിളയും കണ്ടാല്‍ ഒന്ന് മാതിരി താന്‍... കലികാലം.. *%്‌*!'

5 Comments:

At 3:22 AM, Blogger സൂര്യോദയം said...

മദ്രാസ്‌ സംഭവം ഒരെണ്ണം കൂടി...

 
At 3:39 AM, Blogger വിശാല മനസ്കന്‍ said...

ഹഹ..

'സോറി മാഡം.. സോറി അമ്മാ..' എന്നൊക്കെ താണു വീണ്‌ പറഞ്ഞുകൊണ്ട്‌ അണ്ണന്‍ ഗിയര്‍ ഡൗണ്‍ ചെയ്ത്‌ തിരിഞ്ഞു നടന്നു.

ചേച്ചി സൈസുണ്ടെങ്കിലും പാവമായിരുന്നു..ല്ലേ!

 
At 4:12 AM, Blogger കൈത്തിരി said...

ഇന്ത ലേഡീസ് ക്യൂ കണ്ടുപിടിച്ചവനാരെടാ...

 
At 9:37 PM, Blogger സൂര്യോദയം said...

ചേച്ചി പാവമായിരുന്നോ എന്ന് ഉറപ്പില്ല. കൈ വെക്കാന്‍ അണ്ണന്‍ ഗ്യാപ്‌ കൊടുത്തില്ല എന്നതാണ്‌ സത്യം

 
At 9:37 PM, Blogger സ്വപ്നാടകന്‍ said...

ഹഹഹാ‍ാ ... നന്നായിരിക്കുന്നു കഥകള്‍... :)

 

Post a Comment

<< Home