ഹലോ...സുമിയുണ്ടൊ..
ഇപ്പോല്‍ മൊബൈല്‍ ഫോണിലൂടെ പലതരം പറ്റിക്കല്‍സ് ഇറങ്ങിയിട്ടുണ്ട്... ഒരു നംബറിലേക്കു വിളിച്ചാല്‍ തമിഴ് ന്യൂസ്, സിനിമാ ഡയലോഗ്, തെറിവിളി മുതലായവ കേള്‍പ്പിക്കലാണ് നാട്ടുനടപ്പുള്ള ഐറ്റംസ്....ഇതില്‍ എല്ലാ കാറ്റഗറിയും അനുഭവിച്ച (അല്ലെങ്കില്‍ എന്നെക്കൊണ്ടു അനുഭവിപ്പിച്ച) തിന്റെ ഒരു അഹങ്കാരം കൊണ്ട് ഇതുമായി ബന്ധപ്പെട്ട ഒരു സംഭവം ഞാന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുകയാണ്...
എന്റെ നാട്ടുകാരനും സുഹൃത്തുമായ കലാഭവന്‍ മണിയുടെ വലം കൈ (മാനേജര്‍ എന്നും ഞങ്ങല്‍ വിളിക്കും) ആയ എന്റെ ക്ലോസ് ഫ്രണ്ട് ജോബിയാണ് ഒരു അനുഭവം സംഘടിപ്പിച്ചു തന്ന വ്യക്തി... ചെറുപ്പത്തിലെ കളിക്കൂട്ടുകാരായ ഞങ്ങല്‍ ഗോലി കളിക്കുന്നതിന്നിടയില്‍ അപ്പനുവിളി തുടങ്ങിയ തെറിവിളികളില്‍ അവന്റെ നൈപുണ്യം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഇപ്പൊ വലിയ സ്റ്റാന്‍ഡേര്‍ഡ് പുലിയായതിനാല്‍ നേരെ വിളി നിര്‍ത്തി മറ്റു വഴിക്ക് സംഘടിപ്പിച്ചു തരലിലേക്ക് മാറിയെന്ന് തോന്നുന്നു.
മൊബൈല്‍ എടുത്ത് 'ഞാന്‍ ഒരു നംബര്‍ ഡയല്‍ ചെയ്തു തരാം.. നീ സുമിയുണ്ടൊ എന്ന് ചോദിക്ക്..' എന്ന് പറയലും ഡയല്‍ ചെയ്ത് എന്റെ കയ്യിലേക്ക് തരലും കഴിഞ്ഞു.ഫോണ്‍ ചെവിയില്‍ വച്ച ഞാന്‍ റിംഗ് ചെയ്യുന്ന കേള്‍ക്കുന്നതിനിടയില്‍ ജോബി എന്നൊട് 'ആ പാട്ടുകാരിയില്ലേടാ.. സിനിമയില്‍ ഒക്കെ പാടുന്നത്.' എന്ന് പറഞ്ഞപ്പോള്‍ എനിക്കും അല്‍പം സുഖം തോന്നി..
ഫോണിന്റെ മറുതലക്കല്‍ നിന്ന് 'ഹലോ..' കേട്ട ഉടനെ ഞാന്‍ ചോദിച്ചു.. 'സുമിയുണ്ടൊ..'
'ആര് സുമിയൊ... നിങ്ങളാരാ..' എന്ന് ഒരു ആണ്‍ സ്വരം...
ഞാന്‍ ആരാണെന്ന് വിശദീകരിക്കാന്‍ ഒരു ചെറിയ ഗാപ്...
അത് കഴിഞ്ഞപ്പോല്‍ അപ്പുറത്ത് നിന്ന് നല്ല കോഴിക്കോടന്‍ ശൈലിയില്‍ തുടങ്ങുന്ന തെറിവിളി... (കല്ല്യണപ്രായമായ മകളെ പൂവാലന്മാര്‍ നിരന്തരം ശല്യം ചെയ്യുമ്പൊല്‍ പ്രതികരിക്കുന്ന അല്‍പം സ്റ്റാന്‍ഡേര്‍ഡ് കുറഞ്ഞ പിതാശ്രീയുടെ സ്നേഹമണ് ഇതിന്റെ കാതല്‍)
'നിന്റെ ഉമ്മാന്റെ...' എന്ന് തുടങ്ങുന്ന കുശലം പറച്ചില്‍ മുഴുവന്‍ ആസ്വദിക്കാനാകാതെ ഞാന്‍ ഫോണ്‍ ജോബിക്ക് നേരെ നീട്ടിയിട്ട് 'നീ തന്നെ ചോദിച്ചോ' എന്നു പറഞ്ഞു. അവന്‍ നിന്ന് ചിരിച്ചുകൊണ്ട് ഫോണ്‍ കട്ട് ചെയ്തു. അപ്പോഴണ് അവന്‍ ഗുട്ടന്‍സ് പറഞ്ഞത്. അതൊരു റെക്കൊര്‍ഡഡ് ഡയലൊഗ് ആണെന്ന്. ക്രിത്യമായ ടൈം ഗാപ് കൊടുത്ത് നല്ല സീക്വന്‍സില്‍....
മറ്റുള്ളവരെ ഇത് കേള്‍പ്പിക്കുമ്പൊല്‍ അവരുടെ മുഖത്ത് വിരിയുന്ന ഭാവാഭിനയങ്ങളും പ്രതികരണങ്ങളും നമ്മെ ശരിക്കും പൊട്ടിച്ചിരിപ്പിക്കും എന്ന് അവന്‍ ഞങ്ങളുടെ നിഷ്കളങ്കനായ മറ്റൊരു സുഹൃത്തിലൂടെ കാട്ടി തന്നു. സിനിമാ രംഗത്തെ പല പ്രമുഖരും ഈ കൊച്ചുവര്‍ത്തമാനത്തിന് ഇരയായിട്ടുണ്ടത്രെ. ചിരിച്ചുകൊണ്ട് വിശദീകരിക്കാന്‍ ശ്രമിച്ചു കൊണ്ട് കിട്ടുന്ന തെറിവിളികള്‍ ഏറ്റെടുക്കുന്നവര്‍, തിരിച്ചും ശക്ത്മമായ ഭാഷയില്‍ പ്രതികരിക്കുന്നവര്‍, വെപ്രാളതോടെ ഫോണ്‍ കട്ട് ചെയ്യുന്നവര്‍.. ഇങ്ങനെ പോകുന്നു പ്രകടനങ്ങള്‍.
ഒരു കൂട്ടം ബാംഗ്ലൂര്‍ മലയാളി പയ്യന്മര്‍ക്കാണ് ഇതിന്റെ മുഴുവന്‍ സൗകുമാര്യവും ആസ്വദിക്കാനായത്. ആദ്യത്തെ ഡോസ് കിട്ടിയപ്പോള്‍ അവര്‍ പുഛസ്വരത്തില്‍ 'ഇതൊക്കെ നമ്മള്‍ക്കറിയാം റെക്കോര്‍ഡിംഗ് ആണെന്ന്. ഒന്നു കൂടി ഡയല്‍ ചെയ്ത് തന്നേ, നോക്കട്ടെ..'
ജോബി ഒന്നു കൂടി ഡയല്‍ ചെയ്ത് കൊടുത്തു. 'സുമിയുണ്ടൊ..' എന്ന് ചോദിച്ചു തുടങ്ങലും അപ്പുറത്ത് നിന്ന് നല്ല വൈവിധ്യമുള്ള തെറികള്‍ ഇടതടവില്ലാതെ വരികയായി. ഒന്നു കൂടി കട്ട് ചെയ്ത് റീഡയല്‍ ചെയ്ത് ഭാഷ ഹിന്ദിയിലാക്കി ചോദിച്ചപ്പോള്‍ തിരിച്ച് നല്ല അസ്സല്‍ ഹിന്ദി തെറി.
പിന്നെ മാതാപിതാക്കളെ അഭിസംബോദന ചെയ്തുകൊണ്ടുള്ള ഡയലോഗ്സ് ആയതിനാല്‍ അധികം സമയം കളയാതെ ഫോണും കട്ട് ചെയ്ത് അവര്‍ മൊഴിഞ്ഞു..
'മച്ചുനാ... ഈ സൈസ് കേട്ടിട്ടില്ല.. ഇത് ഒറിജിനലാ...'.
(കിട്ടിയ തെറികള്‍ തിരിച്ച് കൊടുക്കാനും ഒറിജിനലാണൊ എന്ന് പരീക്ഷിക്കാനുമായി പലരും ഒന്നു കൂടി ഡയല്‍ ചെയ്ത് കൊടുക്കാന്‍ ആവശ്യപ്പെടുന്നതിനാല്‍, പിടിക്കപ്പെടാതിരിക്കാന്‍ കണ്ടു വച്ച ഒരു മാര്‍ഗം ആണ് ഇവിടെ പ്രയോജനപ്പെട്ടത്.
ഇവരുടെ സുഹൃത്തും സീരിയല്‍ രംഗത്തെ കോമഡി ആര്‍ട്ടിസ്റ്റുമായ ഗഫൂര്‍ക്കയാണ് ഇവിടെ സഹായം.
"ഗഫൂര്‍ക്കാ... ആരെങ്കിലും വിളിച്ച് സുമി ഉണ്ടൊ എന്ന് ചോദിച്ചാല്‍ വേണ്ട വിധത്തില്‍ കൊടുത്തോളണം" എന്ന നിര്‍ദ്ദേശമാണ് പുള്ളി അക്ഷരം പ്രതി അനുസരിക്കുന്നത്.)
2 Comments:
nice... enikkum samanamaya oru anubhavam undayittundu..
എനിക്കു പക്ഷെ പറ്റിപ്പോയത് ഒറിജിനലാണു കെട്ടൊ...ഒരു ദിവസം ഞാനെന്‍റെ സുഹ്രത്തിനെ വളരെ നാളുകള്‍ക്കു ശേഷം വിളിച്ചതായിരുന്നു.അപ്പുറത്ത് സ്ത്രീ ശബ്ദം.ഞാനെന്‍റെ സുഹ്രത്തിനെ ചോദിച്ചു.ഒരു നിമിഷം അന്ദംവിട്ടു നിന്ന സ്ത്രീയില്‍ നിന്നും മൊബൈല്‍ പിടിച്ചു വാങ്ങി ഭര്‍ത്താവു കൂറെ തെറി പറഞ്ഞു.പിന്നീടാണറിഞ്ഞത് സുഹ്രത്തിന്‍റെ മൊബൈല്‍ നംബര്‍ വളരെ മുന്പ് മാറിയെന്ന്
Post a Comment
<< Home