വാനിഷിംഗ് ഗുലാബ്ജാം
എന്റെ ഭാര്യക്ക് പറ്റിയ ഒരു 'വാനിഷിംഗ് ഗുലാബ്ജാം' സംഭവമാണ് താഴെ പ്രതിപാദ്യവിഷയം.(എന്റെ ഭാര്യയകുന്നതിനും വളരെ മുന്‍പ്) പുള്ളിക്കാരത്തി ട്രിഛിയില്‍ 'എം.സി.എ.' പഠിക്കുന്ന കാലം... അവിടെ വല്ലപ്പൊഴും വീക് എന്‍ഡ്സില്‍ ആന്റിയുടെ (അഛന്റെ കസിനെ.. ഒരു സ്റ്റയ്‌ലിനു 'ആന്റി' എന്നാക്കിയെന്നേയുള്ളൂ..) വീട്ടില്‍ പോകാറുണ്ട്.. ആന്റിയുടെ മൂന്നു മക്കളില്‍ 2 പെണ്‍കുട്ടികള്‍ ഇരട്ടകളാണ്. രണ്ടും റബര്‍ പാല്‍ കുടിച്ച പോലുള്ള ഒരു പ്രക്രുതം... എപ്പൊഴും തുള്ളി തുള്ളി നില്‍ക്കും... ഏന്നാല്‍ റബര്‍ ബോളിന്റെ ഷൈപ് ഒട്ട് ഇല്ല താനും... ആതെന്തുമാകട്ടെ... ആന്റി ഒരു പാത്രത്തില്‍ ഗുലാബ്ജാം കൊണ്ടു വന്നു ഇവള്‍ക്ക് കൊടുത്തു... എന്നിട്ട് മക്കള്‍ കേള്‍ക്കെ പറഞ്ഞു 'അവരൊക്കെ വയറു നിറച്ചു കഴിച്ചതാ... ഇനി കഴിക്കാന്‍ പറ്റാത്തത്ര വയര്‍ നിറഞ്ഞിരിക്കുകയാണ്'... ഇതും പറഞ്ഞ് ആന്റി അടുക്കളയിലേക്കു പോയി... ഗ്ഗുലാബ്ജാം അല്‍പം വീക്നെസ്സ് ആയ എന്റെ പത്നി, അതില്‍ നിന്നും 'ഒരെണ്ണം എടുത്ത് കഴിച്ചുകളയാം' എന്നു മനസ്സില്‍ വിചാരിച്ചു തുടങ്ങുന്നതിനു മുന്‍പെ ഒരു 'റബര്‍ പാല്‍ കിടാവു' (ആറാം ക്ലസ്സില്‍ പഠിക്കുന്ന കിടാവ്) പാത്രം എടുത്തു കപ്പലഡി തിന്നുന്ന പോലെ മുഴുവന്‍ തിന്നു തീര്‍ത്തിട്ടു പാത്രം മുന്‍പിലേക്കു വച്ചു കൊടുത്തിട്ട് കളിക്കാനായി പുറത്തെക്കോടിപ്പോയി....പാത്രത്തിലേക്ക് എത്തി നോക്കിയ ഇവളുടെ ഉള്ളില്‍ 'ആയ്യൊ എന്റമ്മേ..' എന്നുള്ള വിളി ഉടക്കിക്കിടന്നു... വിയര്‍ക്കുന്നതിന്നിടയിലും ഒന്നു ചിന്തിക്കാന്‍ പോലും സമയം കിട്ടുമ്പൊഴെക്കും, ആന്റി അടുക്കളയില്‍ നിന്നും ബാക്കി വിശേഷങ്ങള്‍ സംസാരിക്കാന്‍ പുറത്തെത്തി... "നക്കി വച്ച പാത്രം കണ്ട് അന്തിച്ചിരിക്കുന്ന ആന്റി...""ഞാനല്ല, ആന്റിയുടെ ഒരു മുതല്‍ തിന്നും കുടിച്ചും കൊണ്ട് ഓടിപ്പോയതാണ്" എന്ന് പറയാനും കഴിയാതെ അസ്തപ്രജ്നയറ്റ് മരവിച്ചിരിക്കുന്ന എന്റെ ഭാര്യയും മാത്രം സീനില്‍...
8 Comments:
സ്വാഗതം. വെരി നൈസ്.
പേരഗ്രാഫ് തിരിച്ചിട്ടിരുന്നെങ്കില്‍... കൂടുതല്‍ നന്നാവും.
സംശയങ്ങള്‍ക്ക്
http://howtostartamalayalamblog.blogspot.com/
നോക്കുക.
സുസ്വാഗതം!
സ്വാഗതം.
ഈ ചാലക്കുടി കൊടകരയൊക്കെ ആള്‍ക്കാരിങ്ങനെയാണോ? ;)
വിശാലന്‍ ഒരു ട്രേ മുട്ടയാണിങ്ങനെ തട്ടിയത്.
സ്വാഗതം
സ്വാഗതം സുഹൃത്തേ....
ഒരു തൃശ്ശൂക്കാരന്‍ ! ;)
സൂര്യോദയത്തിന്നു സ്വാഗതം.
ഓര്‍മ്മകളങ്ങിനെ ഓരോന്നായി ഒഴുകട്ടെ
ഒരു ഇരിങ്ങാലക്കുടക്കാരന്‍
കലേഷ്, ദേവരാഗം : നന്ദി...
അനില്‍ : ഈ ചാലക്കുടി കൊടകര ഗഡിഗള്‍ ഒക്കെ ഏകദേശം ഒരേ type ഇഷ്ടാ.. :-)
ഇടിവാള്‍:തൃശ്ശൂക്കാരന്‍ ഗഡി..താന്‍ങ്ക്സ് ട്ടൊ.. :-)
കുറുമാന്‍ : അത്ര പെരുത്തൊന്നും ഇല്ലാ... :-)
വിശാല്‍ജി... suggesstion ന് നന്ദി
Post a Comment
<< Home