മിഠായി ഹീറൊ...
എന്റെ ഒരു സുഹൃത്തിനുണ്ടായ ഒരു മിഠായി സംഭവം....
പുള്ളി തുണി അലക്കുവാന്‍ ട്രെയിനിംഗ് കൊടുക്കുകയും അത്യാവശ്യം അലക്കി കൊടുക്കുകയും ചെയ്യും.. പക്ഷെ, 'കഴുത്ത് കോണാന്‍' (നെക്ക് ടൈ എന്നും പറയാം) കെട്ടിയിട്ടേ ചെയ്യൂ എന്ന് മാത്രം... ജ്വാലി ഒരു ഫേമസ് വാഷിംഗ് മെഷീന്‍ കമ്പനിയില്‍ സെര്‍വിസ് എങ്ങിനീയര്‍ ആണെന്ന ഒരു കുറവേ ഉള്ളൂ... (ഇപ്പൊ പുള്ളി സ്വന്തമായി സെര്‍വിസ് ഫ്രാഞ്ചൈസി നടത്തുന്ന വല്ല്യ പുലിയാണു കേട്ടോ...)
ഓരു ദിവസം, ഇദ്ദേഹം അലക്കുപണി കഴിഞ്ഞ് വീട്ടിലേക്കു പോകാനായി ഒരു ബസ്സില്‍ കയറിപ്പറ്റി... സാമാന്യം വേണ്ടപ്പെട്ട തിരക്കുള്ളതിനാല്‍ പുള്ളിക്കാരന്‍ മുകളിലത്തെ കമ്പിയില്‍ വലിഞ്ഞ് എത്തിപ്പിടിച്ച് (ഉയരക്കൂടുതല്‍ കൊണ്ടാണേ എത്തിപ്പിടിച്ച് നില്‍ക്കുന്നത്... അമിതാബ് ബച്ചനെ തോല്‍പ്പിക്കുന്നാ പൊക്കം... അതായത് ഒരു 4-4.5 അടി കാണും). അപ്പോഴതാ അടുത്ത സീറ്റില്‍ ഒരു കുട്ടി അലറിക്കരയുന്നു....കുട്ടിയുടെ പാരെന്റ്സ് പല നയതന്ത്ര കുതന്ത്രങ്ങളും പയറ്റുന്നു... അതെല്ലാം 'മുടിയെറ്റി'നു (അപൂര്‍വ്വ വസ്തുവായിക്കൊണ്ടിരിക്കുന്ന ഒരു കലാരൂപം) കാളിയെ പിന്നാലെ നടന്ന് ശല്യം ചെയ്ത് ദേഷ്യം പിടിപ്പിക്കുന്ന എഫ്ഫെക്റ്റ കുട്ടിയില്‍ ഉണ്ടാക്കിയുള്ളൂ.. അലര്‍ച്ച സഹിക്കവയ്യാതെ ചുറ്റുമുള്ള പല വിദഗ്ദരും പല നംബറുകളുമായി അവരുടേതായ ശ്രമങ്ങല്‍ നടത്തി വിജയകരമായി പരാജയമടഞ്ഞു... സൗണ്ട് കണ്ഡ്രോള്‍ കംബ്ലൈന്റ് ആയാ റേഡിയോയുടെ വോള്യം കൂട്ടാന്‍ ശ്രമിച്ച ഒരു എഫ്ഫെക്റ്റ്...ഡോള്‍ബി സൗണ്ട് എഫ്ഫെക്റ്റ് സഹിക്കവയ്യാതെ ആളുകള്‍ ചെവി പൊത്തി നിന്നു ആസ്വദിക്കുന്നൂ... വീഴാതെ പിടിച്ചു നില്‍ക്കലും ചെവി പൊത്തലും കൂടി ഒരുമിച്ച് മാനേജ് ചെയ്യാന്‍ കഷ്ടപ്പാടായതിനാല്‍ എന്റെ സുഹൃത്ത് തന്റെ ഉൂഴം പയറ്റാന്‍ തീരുമാനിച്ചു...എപ്പോഴോ ബാഗില്‍ കയറിപ്പറ്റിയ ഒരു മിഠായി പുറത്തെടുത്ത് കുട്ടിയുടെ നേരെ നീട്ടി...
പെട്ടെന്ന് ഒരു നിശബ്ദത..യാത്രക്കാര്‍ പതുക്കെ റിലാക്സ്ഡ് മൂഡില്‍ ചെവിയില്‍ നിന്നും 'വിരല്‍സ്' ഉൂരി എന്റെ സുഹൃത്തിനെ ആദരപൂര്‍വ്വം നോക്കി. നായികയെ കുത്താന്‍ പാഞ്ഞടുത്ത കാളയെ കയറില്‍ ചവിട്ടി ഫുള്‍ ബ്രേക്കില്‍ നിര്‍ത്തിയിട്ട് നമ്മുടെ സ്വന്തം രജനികാന്ത് അണ്ണന്‍ നില്‍ക്കുന്ന പോലെ മന്തസ്മിതം പൊഴിഞ്ഞുകൊണ്ടു നമ്മുടെ മിഠായി ഹീറൊ... കാണികളുടെ അഭിവാദ്യങ്ങള്‍ ഏറ്റു വാങ്ങിക്കൊണ്ടു അധിക സമയം നില്‍ക്കാന്‍ കഴിയുമ്പൊഴെക്ക് അതാ... ചിന്നന്‍ വിളി പോലെ നേരത്തേതിന്റെ ഒരു 4 ഇരട്ടി (ഉറപ്പായിട്ട് ഒരു 1-1.5 ഇരട്ടി ഉണ്ട്) സൗണ്ടില്‍ കൊച്ച് തന്റെ സാധകം പുനരാരംഭിച്ചു...ജനം വീണ്ടും പഴയ ഫിറ്റിംഗ് പോസില്‍.... പക്ഷെ ഹീറൊയെ നോക്കുമ്പൊഴുള്ള എക്സ്പ്രെഷെനില്‍ എന്തോ ഒരു ചെയിഞ്ച്.. എന്താണ് ആ ചെയിഞ്ച് എന്ന് മനസ്സിലാക്കാന്‍ നില്‍ക്കാതെ തന്റെ stop എത്തിയ ഒരു ഭാവത്തോടെ കക്ഷി ഏതോ ഒരു stoppil ഇറങ്ങിപ്പോയി...
2 Comments:
രസകരമായിട്ടുണ്ട്.
ഖണ്ഡിക തിരിക്കാന്‍ കൂടി ശ്രദ്ധിച്ചാല്‍ നന്നായിരുന്നു.
ശ്രീജിത്തു് പറഞ്ഞ പോലെ, കണ്ടിച്ചിട്ടാലു് കഷ്ണം കഷ്ണമായി വായിയ്ക്കാരുന്നു.
Post a Comment
<< Home