മദ്രാസില്‍ ഒരു ബസ് യാത്ര
എം.സി.എ. കോഴ്സിന്റെ ഭാഗമായ കോണ്ടാക്ട് ക്ലാസ്സുകള്‍ക്കും പരീക്ഷകള്‍ക്കുമയി മദ്രാസ്സില്‍ ഇടക്കിടെ താമസിക്കുകയും പല തവണ അവിടെ ബസ്സില്‍ യാത്രചെയ്യുകയും വേണ്ടിവന്നിട്ടുള്ളതിനിടയില്‍ 'കിട്ടിയ' ചില അനുഭവങ്ങള്‍...
സീന്‍ ഒന്ന്...
കാലത്തെ തന്നെ കിട്ടുന്ന ഒരു കപ്പെങ്കില്‍ ഒരു കപ്പ് കടുപ്പമുള്ള വെള്ളത്തില്‍ കുളിച്ച് അലക്കി തേച്ച ലൈറ്റ് കളര്‍ ഷര്‍ട്ടിട്ട് ഇറങ്ങിയോ... എങ്കില്‍ കാര്യം കട്ട പുക...
നമ്മള്‍ നുഴഞ്ഞ് കയറിപ്പറ്റുന്ന ബസ്സിനുള്ളിലെ ഫ്രഷ് യാത്രക്കാരുടെ നല്ല വാട്ട മണം ആസ്വദിച്ച് നിന്നാല്‍ മാത്രം പോരാ... അവരവരുടെ പൊക്കത്തിനനുസരിച്ച് ശരീരത്തിലൊ ഷര്‍ട്ടിലോ നല്ല എണ്ണ മയമുള്ള കറുത്ത 'തല സീല്‍' പതിഞ്ഞു കിട്ടും...
(എന്റെ 6 അടി പൊക്കത്തെ ഞാന്‍ ശപിച്ച ദിനങ്ങള്‍... പല തലകളും കറക്ട് എന്റെ വദനത്തില്‍ സ്പര്‍ശിച്ചങ്ങനെ... ഹോ... )
സീന്‍ രണ്ട്...
കോളേജ് സ്റ്റോപ്പുകളില്‍ തമിഴ് മന്നര്‍ ബസ്സില്‍ കയറുന്ന സ്റ്റൈല്‍ കണ്ട് ഞങ്ങള്‍ മലയാളി കേമന്മാര്‍ രോമാഞ്ചം കൊള്ളാറുണ്ട്.
ഒരു ബസ് വന്നു നില്‍ക്കുന്നു....
തമിഴ് ചുള്ളന്മാര്‍ ഇത് കാണാത്ത ഭാവത്തില്‍ പുറം തിരിഞ്ഞുനിന്ന് സംസാരിക്കുന്നു.
കയറേണ്ടവര്‍ കയറി ബസ് നീങ്ങിത്തുടങ്ങുന്നു.... (ബസ് ഒരു വിധം ഡീസന്റ് സ്പീഡില്‍ എത്തുന്നു..)
പെട്ടെന്നതാ... പുറം തിരിഞ്ഞു നിന്നിരുന്ന ചുള്ളന്മാര്‍ ബസ്സിനു പിറകെ ഫുള്‍ സ്പീഡില്‍ ഓടി, ചാടിപ്പിടിച്ച് തൂങ്ങിക്കയറിപ്പറ്റുന്നു.. (സ്പൈഡര്‍ മാന്‍ കോഴ്സ് പാസ്സായവരണെന്ന് തോന്നുന്നു.)
'എവന്മാര്‍ക്കൊക്കെ വട്ടുണ്ടൊ..' എന്ന് ഞങ്ങള്‍ പലവട്ടം പരസ്പരം പറഞ്ഞിട്ടുണ്ട്.
(ഇവര്‍ക്ക് വട്ടില്ല... മറിച്ച്, ഡീസന്റ് ആയി കയറുന്ന എന്നെപ്പോലുള്ളവര്‍ക്കാണ് വട്ട് എന്ന് താഴെ പറയുന്ന സംഭവം എന്നെ മനസ്സിലാക്കിത്തന്നു)
സീന്‍ മൂന്ന്...
വൈകീട്ട് കോളേജിനു മുന്‍പില്‍ പതിവു പോലെ ബസ് കാത്ത് നില്‍ക്കുന്നു...
കോളേജ് പിള്ളേരെ കൂടാതെ മറ്റ് തമിഴ് ജനങ്ങളും നില്‍പ്പുണ്ട്...
അതില്‍ ഒരു സ്ത്രീ ഒരു കുട്ടിയെ ഒരു കൈയ്യില്‍ ഒക്കത്ത് പിടിച്ചിട്ടുണ്ട്.. മറ്റേ കയ്യില്‍ ഒരു 'എമന്‍ഡക്കന്‍' (വലുപ്പമുള്ളത് എന്നേ ഉദ്ദേശിച്ചുള്ളൂ) സഞ്ചി...
മുഖത്ത് വളരെ ശാന്ത ഭാവം...
[ആനയെ വെല്ലുന്ന നിറവും, സ്വപ്നം ('പേടിസ്വപ്നം') കാണാവുന്ന അഴകും ഞാനിവിടെ വര്‍ണ്ണിക്കുന്നില്ല.]
ബസ് വന്നു നിന്നതും എന്റെ ക്ലോസ് ഗഡീസായ ബിനുവും സജിനും തിക്കി തിരക്കി ബസ്സിനുള്ളിലേക്ക് ഒറ്റ കയറ്റം...
പിന്നേയും ഒരു പാട് പേര്‍ കയറാന്‍ നില്‍ക്കുന്നു.. 'എന്തിന് വെപ്രാളപ്പെടണം' എന്ന ചിന്തയില്‍ ഞാന്‍ പിന്നില്‍ നിന്നു.. (സ്കൂളിലും കോളേജിലും പഠിക്കുമ്പൊള്‍ പിള്ളേരെ കയറ്റാതെ പോകുന്ന ബസ്സുകളുടെ പിന്നാലെ ഓടി ചാടി കയറി തെറി വാങ്ങുന്ന എനിക്കല്ലെ ഈ ഊപ്പ തമിഴ് ബസ്സില്‍ അവസാനം കയറാന്‍ പേടി...)
അപ്പൊഴാണ് ഞാന്‍ മറ്റേ സ്ത്രീയെ ശ്രദ്ധിച്ചത്...
'രണ്ട് കയ്യും ഫുള്ളി ഒക്കുപയ്ഡ് ആയ ഇവരെങ്ങനെയാണാവൊ കയറിപ്പറ്റുന്നതെന്ന് എനിക്കൊന്ന് കാണണം' എന്ന് മനസ്സില്‍ ഓര്‍ത്ത് തീരാന്‍ സമയം കിട്ടിയില്ല...
'കൊഞ്ചം ഹെല്‍പ് പണ്ണുങ്കൊ... ഇത് പിടുങ്കൊ..' എന്നൊ മറ്റോ പറഞ്ഞ് ആ സഞ്ചിച്ചുമട് എന്റെ കയ്യിലേക്ക് കൈമാറിയിട്ട് ആന്റി കുട്ടിയേയും വഹിച്ചുകൊണ്ട് ബസ്സിനുള്ളിലേക്ക് കയറി...
(ഞാന്‍ അറിഞ്ഞൊ അറിയാതെയോ ആ സഞ്ചി എന്റെ കയ്യിലായി)
ഇപ്പോ എനിക്കും തിരക്കായി...(പിന്നേ ഈ ഇടിമുട്ടന്‍ ലോഡുമായല്ലെ ചാടികയറുന്നെ...)
കുത്തി തിരുകി സഞ്ചിയുമായി കഷ്ടപ്പെട്ട് ഞാന്‍ പിന്നാലെ കയറി... ഈ ആന്റി പോകുന്ന വഴിയെല്ലാം ബസ്സിനുള്ളിലൂടെ ഞാനും...
ഇത് കണ്ട് പൊട്ടിച്ചിരിച്ചുകൊണ്ട് എന്റെ ക്ലോസ് ഫ്രണ്ട്‌സ് ('ദുഷ്ടന്മാര്‍') ചോദിച്ചു..
'എന്തൊരു മാച്ച്... ഈ സെറ്റപ്പ് എപ്പൊ ഒപ്പിച്ചു ???'
ഒരുവിധത്തില്‍ ആ സഞ്ചി ആന്റിയുടെ സമീപം നിക്ഷേപിച്ച് തിരിഞ്ഞു നടക്കുമ്പൊള്‍ ഞാന്‍ മനസ്സില്‍ ആശ്വസിച്ചു...
'സഞ്ചിയല്ലെ തന്നുള്ളൂ... കുട്ടിയെ കയ്യില്‍ തരാഞ്ഞത് എന്റെ ഭാഗ്യം..'
10 Comments:
സഞിയില്‍ കുട്ടിയായിരുന്നെങ്കിലോ?...............
‘എന്തൊരു മാച്ച്... ഈ സെറ്റപ്പ് എപ്പൊ ഒപ്പിച്ചു ???'
ഹഹഹ അതു കൊള്ളാം :))
'രണ്ട് കയ്യും ഫുള്ളി ഒക്കുപയ്ഡ് ആയ ഇവരെങ്ങനെയാണാവൊ കയറിപ്പറ്റുന്നതെന്ന് എനിക്കൊന്ന് കാണണം' എന്ന് മനസ്സില്‍ ഓര്‍ത്ത് തീരാന്‍ സമയം കിട്ടിയില്ല...
'കൊഞ്ചം ഹെല്‍പ് പണ്ണുങ്കൊ... ഇത് പിടുങ്കൊ..'
അടിപൊളി സിറ്റുവേഷന്‍...
ചുള്ളന്‍ തകര്‍ക്കുവാണല്ലോ! സൂപ്പര്‍ ട്ടാ..
തമിഴന്മാരെ കളിയാക്കാന്‍ മലയാളികള്‍ക്കൊക്കെ നല്ല താല്പര്യം ആണെന്ന് തോന്നിയിട്ടുണ്ട്. ഞാനും മോശമല്ല. എന്തായാലും രണ്ട് സീനും ഇഷ്ടപെട്ടു. ഇനിയും പോരട്ടെ ഡയറിക്കുറിപ്പുകള്‍.
'സഞ്ചിയല്ലെ തന്നുള്ളൂ... കുട്ടിയെ കയ്യില്‍ തരാഞ്ഞത് എന്റെ ഭാഗ്യം..'
ഈ സെറ്റപ്പില്‍ കൈയ്യില്‍ കുട്ടിയായിരുന്നെങ്കില്‍ തെണ്ടിപ്പോയേനേ അല്ലേ.
അടിപൊളി!
ആ തമിഴത്തിയെ സഹായിക്കാന്‍ കഴിഞ്ഞതില്‍ ആനന്ദം കൊള്ളൂ. :)
ഹി ഹി..നന്നായിട്ടുണ്ട്.
എന്നാ ഇ മെയിലില്‍ വന്ന ഒരു ബസ്സ് തമാശ പറയാവേ..
“ഒരു സ്ത്രീ ഒരു കുഞ്ഞിനേം പിടിച്ചോണ്ട് ഒരു ബസ്സേല്‍ കയറി. അപ്പോ ഇതു കണ്ട ഡ്രൈവര്‍ “ശ്ശോ! എത്ര വൃത്തികെട്ട കൊച്ച്, ഇത്രേം വൃത്തികെട്ട ലുക്കുള്ള ഒരു കൊച്ചിനെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല” എന്ന് ആ സ്ത്രീയേം കുഞ്ഞിനേം നോക്കി പറഞ്ഞു.
സ്ത്രീ ഞെട്ടി..ദേഷ്യം വന്നു..എങ്കിലും ഒന്നും മിണ്ടാതെ ഏറ്റവും പിന്നിലെ ഒരു സീറ്റില്‍ കുഞ്ഞിനേയും കൊണ്ട് പോയി ഇരുന്നു. എന്നിട്ട് ഡ്രൈവറെ പ്രാകാന്‍ തുടങ്ങി “ അവന്റെ നശിച്ച നാക്ക്, അവനാരാന്നാ അവന്റെ വിചാരം..അഹങ്കാരി” എന്നൊക്കെ.
അപ്പോള്‍ അടുത്തിരുന്ന ഒരു യുവാവ് പ്രശ്നമെന്താണെന്ന് അന്വേഷിച്ചു.
“ആ ഡ്രൈവര്‍ ഞാന്‍ ബസ്സില്‍ കയറുമ്പോള്‍ വേണ്ടാതീനം പറഞ്ഞപമാനിച്ചു” സ്ത്രീ ദേഷ്യത്തോടെയും സങ്കടത്തോടെയും യുവാവിനോട് പറഞ്ഞു.
യുവാവിന് രോഷമായി..അയാള്‍ സ്ത്രീയോട്
“ആഹാ..ഇതൊന്നുമങ്ങനെ വിട്ടാല്‍ പറ്റില്ല..നിങ്ങള്‍ അയാളോട് തിരിച്ചൊന്നും പറഞ്ഞില്ലേ?” എന്ന് ചോദിച്ചു.
“ഇല്ല”
അപ്പൊള്‍ യുവാവ്:
“എന്നാല്‍ പോയി നല്ലത് രണ്ട് പറഞ്ഞിട്ട് വരൂ..അതു വരെ നിങ്ങളുടെ ആ കുരങ്ങനെ ഞാന്‍ പിടിച്ചോളാം”
ഹഹഹഹഹഹഹഹഹഹഹഹഹഹ
ഫാര്‍സി... പേടിപ്പിക്കല്ലേ... :-)
ആദിത്യാ.. ഈ സെറ്റപ്പിനെ ചൊല്ലി ഇപ്പോഴും എന്റെ സ്നേഹമയരായ കൂട്ടുകാര്‍ ഭീഷണി തുടരുന്നു.. ഭാര്യയോട് പറയുമത്രെ.. :-)
വിശാല്‍ജി... ഗുരോ... താങ്കളുടെ കമന്റ് എന്നും ഒരു പ്രചോദനമാണ്..
ശ്രീജിത്ത്... അധികം പ്രതീക്ഷിക്കരുത്... ഉള്ളത് കൊണ്ട് ഓണം പോലെ എഴുതാം.. :-)
ദില്‍ബാസുര്‍... അതൊരു ആനന്ദം തന്നെ ആയിരുന്നേ...
അരവിന്ദ്...കേമന്‍... ചൂണ്ടിയ ഐറ്റംസുമായി ഇറങ്ങിയിരിക്ക്യ... അല്ലേ.. (തമാശിച്ചതണേ..) :-)
മാഷെ.......ഇത് കലക്കി.....
ജിത്തു പറഞ്ഞതുപോലെ, മലയാളികള്‍ക്ക് തമിഴന്മാരെ പറയാന്‍ ഒരു മത്സരമാ.......ഇത് ഞാന്‍ പറയുന്നതല്ലെ, എന്റെ ഫാര്യ, കോയമ്പത്തൂര്‍ ബോറണ്‍ & ബ്രോട്ടപ്പ് പറയുന്നതാ......
സത്യം തന്നെ. മലയാളിയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഇര ആണ് പാവം തമിഴ്‌മക്കള്‍.
സൂര്യോദയമേ, പോസ്റ്റ് തരക്കേടില്ല. പക്ഷേ കേരളത്തിലെ ബസ്സിലെ കാര്യം കൂടി ഒന്നാലോചിച്ചു നോക്കൂ. എണ്ണ ഷര്‍ട്ടില്‍ പറ്റിയത് ഡ്രൈക്ലീന്‍ ചെയ്താല്‍ പോവും. പക്ഷേ പാന്‍ പരാഗ് തുപ്പല്‍ പറ്റിക്കുന്ന കറയോ? കേരളത്തിനേക്കാള്‍ വൃത്തികെട്ട ബസ് സര്‍വീസുകളും സ്റ്റാഫും ഡല്‍ഹിയിലെ ബ്ലൂലൈന്‍ സെര്‍വിസ് മാത്രമേ കാണൂ.
അതു പോലെ, തമിഴ് പിള്ളേരുടെ അഭ്യാസത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ കേരളത്തിലെ റോഡ്‌സൈഡ് റോമിയോകളെപ്പറ്റിയും ഓര്‍ത്തു പോയി. തമിഴന്‍മാര്‍ ബസ്സിനു വെളിയില്‍ മാത്രമേ അഭ്യാസം കാണിക്കൂ, നമ്മുടെ പയ്യന്‍മാര്‍ ബസ്സിനകത്തു കാണിക്കുന്ന പേക്കൂത്തുകള്‍ കണ്ടാല്‍ ബ്ലോഗ് പോര, മുഖത്തു തുപ്പണം.
Post a Comment
<< Home