സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Sunday, August 27, 2006

കൊച്ചിയില്‍ ഒരു ഓട്ടോ യാത്ര

എറണാകുളത്ത്‌ ജോലി ചെയ്തിരുന്ന കാലത്ത്‌ ഓഫീസില്‍ നിന്ന് റെയില്‍ വെ സ്റ്റേഷനിലേക്ക്‌ വൈകീട്ട്‌ സ്ഥിരമായി ഞാനും എന്റെ 2 സുഹൃത്തുക്കളും ഓട്ടോയില്‍ യാത്ര ചെയ്തിരുന്നു.

ഓട്ടോക്കാരുമായി കൂലി സംബദ്ധമായി വാക്കേറ്റമില്ലാത്ത ഒരു ദിവസമെമെങ്കിലും ഉണ്ടാകുക അസാദ്ധ്യം...

കാലത്ത്‌ ട്രെയിന്‍ ലേറ്റ്‌ ആയാല്‍ സ്റ്റേഷനില്‍ നിന്ന് ഓഫീസിലേക്ക്‌ ഓട്ടോ പിടിച്ച്‌ പോകാമെന്ന് വച്ചാല്‍ അവന്മാരുടെ ഒരു ഡിമാന്റ്‌...

നമുക്ക്‌ പോകേണ്ട സ്ഥലം അവനും കൂടി ബോധിച്ചാലേ വണ്ടിയില്‍ കയറ്റൂ.

ഒരിക്കല്‍ ഓട്ടോയില്‍ കയറുന്നതിനു മുന്‍പ്‌ ഒരു ഓട്ടോക്കാരന്റെ ചോദ്യം..

'എവിടേക്കാ???'

ഞാന്‍ പറഞ്ഞു. 'പത്മയുടെ അവിടെ വരെ പോകണം..'

ഉടനെ പുള്ളിയുടെ ചോദ്യം..

'പത്മയുടെ എവിടെവരെ പോകണം?'

എന്താ പറയാ...

(മനസ്സില്‍ നിന്ന് വായിലേക്ക്‌ കുത്തി ഒഴുകി വന്നത്‌ ചവച്ച്‌ വിഴുങ്ങി സഭ്യമായി വിവരിച്ചു. കാരണം, തല്ല് ഓട്ടോക്കരന്റെയാണെങ്കിലും ചോദിച്ച്‌ വാങ്ങേണ്ട ഒന്നല്ലല്ലോ..)

ഒരിക്കല്‍ ശശിചേട്ടനും കൂടെ സുഹ്രുത്തായ ജോസേട്ടനും ഇത്‌ പോലെ സ്റ്റേഷനില്‍ വന്നിറങ്ങി. ശശിചേട്ടന്റെ ഓഫീസ്‌ ഷേണായീസിനടുത്താണ്‌.

ജോസേട്ടന്‍ പോലീസുകാരനാണ്‌. കച്ചേരിപ്പടിക്കടുത്ത്‌ ആരെയോ കാണേണ്ട കാര്യം ഉള്ളതിനാല്‍ വന്നതാണ്‌.

'ജോസേട്ടന്‍ ഉള്ളതല്ലെ, ഒരു ഓട്ടൊ പിടിച്ച്‌ പോയിക്കളയാം' എന്ന് വിചാരിച്ച്‌ ശശിച്ചേട്ടന്‍ ജോസേട്ടനെയും കൂട്ടി ഒരു ഓട്ടോയില്‍ കയറി.

ഓട്ടോക്കാരന്‍ തിരിഞ്ഞ്‌ ഇരുന്ന് ഒരു പതിവു ചോദ്യം...

'എങ്ങോട്ടാ..???'

'ഷേണായീസ്‌ വരെ പോകണം..' എന്ന് ശശിച്ചേട്ടന്റെ മറുപടി. (പോകുന്ന വഴിക്ക്‌ ജോസേട്ടനെ കച്ചേരിപ്പടിയില്‍ ഇറക്കിയാല്‍ മതിയല്ലോ)

'അങ്ങോട്ട്‌ പോകില്ല..' ഓട്ടോക്കാരന്റെ മറുപടി.

'ഓ.. എന്നാ കച്ചേരിപ്പടി' (അവിടെ നിന്ന് ബസ്സില്‍ തനിക്ക്‌ പോയല്‍ മതിയല്ലോ എന്ന് വിചാരിച്ച്‌ ശശിച്ചേട്ടന്‍ പറഞ്ഞു)

'ഇല്ല... പോകില്ലാ... ലോങ്ങ്‌ ആണെങ്കിലേ പോകൂ..' ഓട്ടോക്കാരന്‍ അല്‍പം നീരസത്തോടെ.

ഇത്ര സമയം മിണ്ടാതിരുന്ന ജോസേട്ടനിലെ പോലീസുകാരന്‍ കണ്ണ്‍ ചിമ്മി ഉണര്‍ന്നു.

'എന്നാല്‍ വണ്ടി നേരെ ദുബായിലോട്ട്‌ വിട്‌... കുറച്ച്‌ ലോങ്ങ്‌ ആയിക്കോട്ടെ..' ജോസേട്ടന്‍ പറ്റാവുന്നത്ര സോഫ്റ്റ്‌ ആയി പറഞ്ഞു.

'പോകില്ല ചേട്ടാ... ചേട്ടന്‍ വേറെ ഓട്ടോ നോക്കിക്കോ' എന്ന് ഓട്ട്ടോക്കരന്‍.

'എന്നാല്‍ നീ ഒരു കാര്യം ചെയ്യ്‌... നീ പറ ഞങ്ങല്‍ എവിടേക്ക്‌ പോകണമെന്ന്... എന്നിട്ട്‌ നീ അവിടേക്ക്‌ വണ്ടി വിട്ടോ...' ജോസേട്ടന്‍ അല്‍സ്പം ശബ്ദം ഉയര്‍ത്തി (2 കിലോമീറ്റര്‍ അകലെ കേട്ടു എന്നാണ്‌ പറയപ്പെടുന്നത്‌)

'എടുക്കടാ വണ്ടി... ഡോഗിന്റെ മോന്റെ മോനെ നിന്റെ മതറിനെ കെട്ടിയ ------ ന്റെ -------- ലേക്ക്‌' എന്നോ മറ്റോ പറയലും ഓട്ടോ സെല്‍ഫ്‌ സ്റ്റാര്‍ട്ട്‌ ആയി പാഞ്ഞ്‌ പോകുന്നതും കണ്ടു.

12 Comments:

At 11:14 PM, Blogger സൂര്യോദയം said...

ഓട്ടോറിക്ഷ സെല്‍ഫ്‌ സ്റ്റാര്‍ട്ട്‌ ആക്കുന്ന പോലീസ്‌ മന്ത്രം...

 
At 12:02 AM, Blogger വല്യമ്മായി said...

ഹി ഹി അത് നന്നായി
അറിയാത്ത പിള്ള ചൊറിയുമ്പൊ അറിയും എന്നല്ലേ

 
At 12:04 AM, Blogger myexperimentsandme said...

'എന്നാല്‍ നീ ഒരു കാര്യം ചെയ്യ്‌... നീ പറ ഞങ്ങല്‍ എവിടേക്ക്‌ പോകണമെന്ന്... എന്നിട്ട്‌ നീ അവിടേക്ക്‌ വണ്ടി വിട്ടോ...'

അതടിപൊളി.

ഓട്ടോമഹാത്മ്യങ്ങള്‍ ഒത്തിരിയൊത്തിരി. ഓരോന്നായി ഓര്‍ക്കട്ടെ.

നല്ല വിവരണം.

 
At 12:05 AM, Blogger myexperimentsandme said...

കമാണ്ടുകള്‍ പോപ്പിയപ്പന്‍ ജനാലയില്‍ കൂടി എത്തിനോക്കുന്ന രീതിയ്ക്ക് പകരം ഷര്‍ട്ടിനു താഴെ മുണ്ടെന്ന പോലെ പോസ്റ്റിന് താഴെ കമാന്നാക്കിയാല്‍...

...ല്ലേലും കുഴപ്പമില്ല...ന്നാലും... :)

qw_er_ty

 
At 12:09 AM, Blogger RR said...

'എന്നാല്‍ വണ്ടി നേരെ ദുബായിലോട്ട്‌ വിട്‌... കുറച്ച്‌ ലോങ്ങ്‌ ആയിക്കോട്ടെ..'

ഹ ഹ... അടിപൊളി ;)

 
At 12:14 AM, Blogger Unknown said...

ക്വോട്ടാനുള്ളതൊക്കെ നാട്ടുകാര് കേറി ക്വോട്ടി. ഇനിയിപ്പൊ രസിച്ചു എന്ന് പറയുകയേ നിവര്‍ത്തിയുള്ളു.

(ഓടോ:വക്കാരി പറഞ്ഞ പോലെ പോപ്പ് അമ്മായിയപ്പന്‍ വല്ലതെ ശല്ല്യം ചെയ്യുന്നു. ഇവനെ പോസ്റ്റിന്റെ അണ്ടര്‍ വെയറക്കിയാല്‍ നന്നായിരുന്നു.) :-)

 
At 1:17 AM, Blogger സൂര്യോദയം said...

കമന്റുകള്‍ക്ക്‌ നന്ദി.. കാരണം അടുത്ത പോസ്റ്റ്‌ എഴുതി ശല്ല്യം ചെയ്യാന്‍ അത്‌ കൂടുതല്‍ ആത്മവിശ്വാസം നല്‍കും... :-)

പിന്നെ, പോപ്പിയമ്മാവന്‌ പകരം പാന്റ്സ്‌ ആക്കാന്‍ ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്‌... :-)

 
At 1:35 AM, Blogger Visala Manaskan said...

ഐവ. എന്താ പോസ്റ്റ്! എന്താ അതിന്റെയൊരു ടെമ്പറ്!

കിണുക്കന്‍ ആയിട്ടുണ്ട് ട്ടാ..

 
At 1:55 AM, Blogger bodhappayi said...

മാഷേ ചാലക്കുടിയില്‍ എവിടാ. മേലൂര്‍ ഭാഗത്തൊക്കെ കറങിയിട്ടുണ്ടോ. പോസ്റ്റ് പതിവു പോലെ തകര്‍ത്തു... :)

 
At 5:43 AM, Blogger ദിവാസ്വപ്നം said...

അത് നന്നായിട്ട്ണ്ട്..ട്ടാ...

 
At 6:47 AM, Blogger സൂര്യോദയം said...

വിശാല്‍ജി.. വീണ്ടും നന്ദി....

കുട്ടപ്പായി... മേലൂര്‍ ഭാഗത്ത്‌ കുറെ കറങ്ങിയിട്ടുണ്ട്‌... ആ കയറ്റത്തുള്ള സ്കൂള്‍ ഗ്രൗണ്ടില്‍ പണ്ട്‌ ക്രിക്കറ്റ്‌ ടൂര്‍ണ്ണമെന്റുകളില്‍ ഞങ്ങലുടെ ടീം സ്ഥിരം കുറ്റികളായിരുന്നു... പിന്നെ വീടിന്റെ ഏകദേശരൂപം കിട്ടണമെങ്കില്‍ എന്റെ മറ്റ്‌ പോസ്റ്റുകള്‍ വായിച്ചാല്‍ മതി.. (എങ്ങനെയുണ്ട്‌ മാര്‍ക്കറ്റിംഗ്‌) :)

ദിവാ... നന്ദി..

 
At 2:35 AM, Blogger പ്രിയ said...

:D :) ജോസേട്ടനോട് ധൈര്യായി പറഞ്ഞോ ദുബൈക്ക് ഓട്ടോയില്‍ പോന്നോളാന് . തിരിച്ചു പോവാന്‍ വണ്ടി റെഡി . കാരണം ഇന്നാളൊരു ദിവസം ദുബായിലെ ടാക്സിക്കാരനൊടു എന്റെ ചങ്ങായി ചോദിച്ചേ "എന്നാ കൊച്ചിക്കൊരോട്ടം പോയാലോന്നാ"

btw തിരഞ്ഞെടുത്ത ബ്ലോഗ്സ്റ്റുകള്‍ അടിപൊളി. ഇതൊന്നും മുന്നേ കണ്ടില്ലാരുന്നു.

 

Post a Comment

<< Home