മനസ്സിലായില്ലേ? (കോളേജ് സംഭവം)
കോളേജില്‍ ക്ലാസ്സുകളിള്‍ എന്തെങ്കിലും ഒരു പുകില് ഒപ്പിച്ചില്ലെങ്കില്‍ എന്ത് ജീവിതം എന്ന ആശയക്കാരായ എന്റെ ചില സുഹൃത്തുക്കള്‍...
ക്ലാസ്സ് നടന്നുകൊണ്ടിരിക്കുമ്പൊള്‍ പതുക്കെ സ്കൂട്ട് ആയി കാന്റീനില്‍ പോയി പഴം പൊരി വാങ്ങി തിരിച്ചു കയറല്‍...
ക്ലാസ്സ് മുറിയില്‍ ശ്രദ്ധ കൂടുതലായതിനാല്‍ സാറ് അഭിനന്ദിച്ച് പുറത്താക്കുമ്പൊള്‍ അറ്റെന്റന്‍സ് കിട്ടി സ്ഥലം കാലിയാക്കാന്‍ പറ്റിയതിന്റെ അഭിമാനത്തോടെ മറ്റുള്ള ഭാഗ്യദോഷികളെ നോക്കി പുഛത്തോടെ ഇറങ്ങിപ്പോകല്‍...
പൊറോട്ടാ, ചപ്പാത്തി, പഴം പൊരി, പരിപ്പുവട തുടങ്ങിയ ഐറ്റംസിന് ക്വൊട്ടേഷന്‍ റെഡിയാക്കി, ക്ലാസ്സില്‍ കയറി പുറത്ത് സിനിമക്ക് പോകാന്‍ കാത്തുനില്‍ക്കുന്ന 4-5 പേരുടെ അറ്റന്റന്‍സ് വിളിച്ചുപറഞ്ഞ് ഇറങ്ങിപ്പോരല്‍...
ഇതൊക്കെ ചില സാമ്പിള്‍സ്...
മാത്തമാറ്റിക്സ് ക്ലാസ്സില്‍ രവി സാര്‍ തന്റെ സ്ഥിരം ശൈലിയില്‍ ബോര്‍ഡില്‍ പ്രോബ്ലംസ് സോള്‍വ് ചെയ്ത് മുന്നേറുന്നു.
ഓരോ സ്റ്റെപ്പ് കഴിഞ്ഞാലും 'മനസ്സിലായില്ലെ..' എന്ന വാക്ക് വെറുതെ ഉപയോഗിക്കലാണ് പുള്ളിയുടെ രീതി.
ഈ ചോദ്യം ആരുടെയും ഉത്തരം പ്രതീക്ഷിച്ചല്ലാ... ബോര്‍ഡില്‍ നോക്കികൊണ്ടുതന്നെ ആ ഒരു ഒഴുക്കില്‍ അങ്ങനെ പറയും.. അത്രതന്നെ....
'ഇന്ന് രവിസാറിനിരിക്കട്ടെ ഗോള്‍' എന്ന് നമ്മുടെ സുഹൃത്തുക്കള്‍ തീര്‍ച്ചയാക്കി.
ബോര്‍ഡില്‍ പ്രോബ്ലം സൊള്‍വ് ചെയ്ത് രണ്ടാമത്തെ സ്റ്റെപ് കഴിഞ്ഞ് 'മനസ്സിലായില്ലെ' എന്ന് ചോദിച്ച് അടുത്ത സ്റ്റെപ് എഴുതാന്‍ മുതിരുമ്പൊള്‍...
'ജിശ്യും' എന്ന് പൂച്ച പാല്‍ കുടിക്കുന്ന 'ഇല്ല' എന്ന് അര്‍ത്ഥമാക്കുന്ന ശബ്ദം...
'ഇത് പതിവില്ലാത്തതാണല്ലൊ' എന്ന് മനസ്സില്‍ വിചാരിച്ച് സാറ് രണ്ട് സ്റ്റെപ്പുകളും ഒന്നു കൂടി വിവരിച്ച് തിരിഞ്ഞതും...
അതാ വീണ്ടും അതേ ശബ്ദം...
ഇപ്പോ സാറിന്റെ മുഖത്ത് ഒരു സംശയഭാവം...
'ഹെയ്.. ഇതിത്ര കോംബ്ലിക്കേഷനില്ലല്ലോ..' എന്നായി സാറ്...
നിര്‍ത്തി നിര്‍ത്തി പുള്ളി ഒന്നു കൂടി വിവരിച്ചിട്ട് ആശ്വാസത്തൊടെ തിരിഞ്ഞതും...
ദേ വീണ്ടും അതേ ശബ്ദം..
ഇത്തവണ സാറിന് വാശിയായി.
'ആര്‍ക്കാണ് മനസ്സിലാവാത്തത്?' എന്ന് പറഞ്ഞുകൊണ്ട് സാറ് ശബ്ദം കേട്ട ഭാഗം ലക്ഷ്യം വച്ച് ഓരോരുത്തരോടായി ചോദ്യം തുടര്‍ന്നു..
'തനിക്ക് മനസ്സിലായോ?'
'ഉവ്വ്'
'തനിക്ക് മനസ്സിലായോ?'
'യെസ് സാര്‍'
'തനിക്ക് മനസ്സിലായോ?'
'ഉം..'
'അപ്പൊ എല്ലാവര്‍ക്കും മനസ്സിലായില്ല്ലെ?' എന്ന് പറഞ്ഞ് അടുത്ത സ്റ്റെപ് എഴുതാന്‍ തുടങ്ങുമ്പൊഴെക്കും..
അതാ വീണ്ടും 'ജിയും'...
തിരിഞ്ഞു നോക്കാതെ സാറ് തുടര്‍ന്ന് എഴുതുന്നതിനിടയില്‍ പറഞ്ഞു..
'ഇനി മനസ്സിലായില്ലെങ്കില്‍ വേണ്ടാ..'
4 Comments:
ഒരു കോളേജ് ക്ലാസ്സ് റൂം സംഭവം
രാവിലെ ശരിക്കും ചിരിച്ചു.
ചാലക്കുടിക്കാരന്‍....
evideya padichathu?
panapilly collegeil ano ?
njan pree- digree avide ayirinnu.
kuzhoor wilson
ശാലിനി... കമന്റിന് നന്ദി...
വിശാഖം... ഞാന്‍ ക്രൈസ്റ്റ് കോളേജില്‍ ആണ് 5 കൊല്ലം പഠിച്ചത്... എങ്കിലും പനമ്പിള്ളി കോളേജ് നല്ലപോലെ അറിയാം.. ചില ക്രിക്കറ്റ് ടൂര്‍ണ്ണമെന്റുകളൊക്കെ അവിടെ വന്ന് കളിച്ചിട്ടുണ്ട്...
Post a Comment
<< Home