മദ്യപാനചരിതം ഭാഗം 2
മദ്യപാനം വല്ലപ്പോഴും നിയന്ത്രിതമായ തോതില്‍ ആവുന്നതില്‍ തെറ്റില്ലെന്നും തൊടാന്‍ തന്നെ പാടില്ലെന്നുമുള്ള രണ്ട് പ്രധാന അഭിപ്രായങ്ങളാണ് നിലവിലുള്ളത്.
അല്‍പമൊക്കെ ആവാമെന്ന് സമ്മതിക്കുന്നവര്‍ അവരെ 'മദ്യപാനികള്‍' എന്ന് വിളിക്കരുത് എന്നും കരഞ്ഞു പറയുന്നു.
'പിന്നെ എന്ത് വിളിക്കും?' എന്നത് ഒരു പ്രശ്നം തന്നെയാണ്. കാരണം, മദ്യപിക്കാത്തവര്‍ എന്ന് വിളിച്ചാല്‍ ഒട്ടും തന്നെ മദ്യപിക്കാത്തവരുടെ സ്ഥാനം നഷ്ടപ്പെടും. തല്‍ക്കാലം അവരെ നമുക്ക് 'മിതമദ്യപാനികള്‍' എന്ന് വിളിക്കാം... (ഞാന്‍ പറഞ്ഞെന്നേയുള്ളൂ... ഇഷ്ടമില്ലെങ്കില്‍ വേണ്ട....)
ചില അനുഭവ സംഭവങ്ങളാണ് ഈ തുടര്‍ ലേഖനത്തില്‍ പ്രദിപാദിക്കാന്‍ ഉദ്ദേശിക്കുന്നത്.
രംഗം ഒന്ന്
ടെക്നോപാര്‍ക്കിലെ ഒരു കമ്പനിയില്‍ ജോലിചെയ്യുന്ന ഞങ്ങള്‍ കുറേ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ (പേരിലേയുള്ളൂ ഈ മഹത്ത്വം... കള്ള് ചെന്നാല്‍ എല്ലാവരെപ്പോലെയും തനി തറകള്‍...) ഒരു ബാറില്‍ ഒത്തുകൂടി.
പതിവുപോലെ എന്നെപ്പോലെ കുടിക്കാത്ത ഒന്ന് രണ്ട് കുടിയന്മാര്‍... കുടിയന്മാര്‍ക്ക് വേണ്ട സഹായങ്ങളൊക്കെ നല്‍കി അവരുടെ ഭാവവ്യതിയാനങ്ങള്‍ കണ്ട് മതിമറന്ന് ചിരിച്ച്, തീറ്റയിലും കീടം കുടിയിലും ശ്രദ്ധിച്ച് ഞങ്ങളും....
കൂട്ടത്തില്‍ 3 പേര്‍ തമിഴ് നാട്ടുകാര്‍.... അതിനാല്‍ തന്നെ അല്‍പം കഴിഞ്ഞപ്പോള്‍ മൊത്തം ലാങ്ക്വേജ് തന്നെ മാറി....ആര്‍ക്കും ഏത് ഭാഷയും വഴങ്ങും എന്ന് മനസ്സിലായി.... ഇംഗ്ലീഷും തമിഴും മലയാളവും ചേര്‍ന്നൊരു കിടിലന്‍ ഭാഷ....
പ്രത്യേകതയെന്താണെന്ന് വച്ചാല്‍... മലയാളികളെല്ലാം മലയാളം ഒഴിച്ചുള്ള ഭാഷകളിലും, തമിഴ് ഭാഷക്കാര്‍ മലയാളത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. പരസ്പര ബഹുമാനവും സ്നേഹവും വിഴിഞ്ഞൊഴുകുന്നു.....
'ബാര്‍ അടക്കാന്‍ സമയമായി...' എന്ന് വിവരം കിട്ടുന്നവരെ തുടര്‍ന്നു ഈ പ്രകടനം... ('വെളുക്കുന്നവരെ തുറന്ന് വക്കാന്‍ എത്ര കാശ് വേണം?' എന്ന് വെള്ളത്തിന്റെ അഹങ്കാരത്തില്‍ ചോദിച്ച സാജനെ ഒരുവിധം അടക്കിനിര്‍ത്താന്‍ പെട്ട പാട്...).
പിറ്റേന്ന് ഉറക്കമുണര്‍ന്ന് ഹാങ്ങ് ഓവറൊക്കെ മാറി ഉച്ചയായപ്പോഴാണ് ഗുരുരാജന്‍ തന്റെ മൊബെയില്‍ ഫോണ്‍ കാണാനില്ലെന്ന വിവരം പറഞ്ഞത്. വീട്ടില്‍ ആകെ അരിച്ച് പെറുക്കിയിട്ടും സാധനം കിട്ടിയില്ല.... അന്നത്തെ ലേറ്റസ്റ്റ് മോഡല്‍ നോക്കിയ മൊബെയില്‍ ആണ്....
'ഇനിയിപ്പോ ഇന്നലെ ബാറില്‍ വച്ചെങ്ങാനും മറന്നോ....?' ഞാന്‍ ചോദിച്ചു.
'ആ... ഡൗട്ട് ഇറുക്ക്' ഗുരുരാജന്‍ പറഞ്ഞു.
'യെസ്റ്റര്‍ഡെ ബാത്ത് റൂമുക്കുള്ളെ ഫേസ് വാഷ് പണ്ണുമ്പോഴ് പോക്കറ്റുക്ക് ഉള്ളെ നിന്ന് വാഷ് ബേസിനില്‍ വീണിറുക്ക്...'
('ഹൗ... നല്ല ഭാഷ... ഒന്നുകില്‍ തമിഴ്, അല്ലെങ്കില്‍ മലയാളം, അല്ലെങ്കില്‍ ഇംഗ്ലീഷ്... ഇതിലേതെങ്കിലും ഒന്ന് മൊഴിയെടാ മറ്റവനെ....' എന്ന് എത്രപ്രാവശ്യം പറഞ്ഞിട്ടും കാര്യമില്ലാത്തതിനാല്‍ ഞാന്‍ വായില്‍ വന്നതങ്ങ് വിഴുങ്ങി.)
'എന്നാല്‍ വാ.. ബാറില്‍ പോയി ചോദിക്കാം' ഞാന്‍ പുറപ്പെട്ടു.
കാഷ് കൗണ്ടറില്‍ ഇരിക്കുന്നയാള്‍ക്ക് ഞങ്ങളെ പരിചയം ഉണ്ട്... ഇടക്കിടെ സന്ദര്‍ശിക്കുന്നതിന്റെ സൗഹൃദം...
വിവരം പറഞ്ഞപ്പോള്‍ അയാള്‍ ഉടന്‍ പറഞ്ഞു...
'ആ... ഞങ്ങള്‍ എടുത്ത് വച്ചിട്ടുണ്ട്... നിങ്ങളുടെ ആരുടെയോ ആണെന്ന് തോന്നി... കാലത്ത് ബാത്ത് റൂം കഴുകാന്‍ ചെന്നയാള്‍ക്കാണ് കിട്ടിയത്... ഇതെങ്ങനെ ക്ലോസറ്റില്‍ വീണു?'
ഞാന്‍ ഞെട്ടി....
'എന്റമ്മോ... അപ്പോ ഇന്നലെ യെവന്‍ മുഖം കഴുകിയ വാഷ്ബേസിന്‍ ????....'ഞാന്‍ മുഖം ചുളിച്ച് ഗുരുരാജനെ ഒന്ന് നോക്കി. എന്നിട്ട് ചോദിച്ചു....
'നീ വാങ്ങിക്കുന്നോ അതോ കളയുന്നോ... എന്തായാലും വാങ്ങീര്... നീ മുഖം കഴുകിയതിനെക്കാള്‍ വലുതല്ലല്ലോ അത് കൈയ്യില്‍ പിടിക്കുന്നത്?'
7 Comments:
മദ്യപാനികള്‍ക്കിടയില്‍ പലപ്പോഴും സമയം ചെലവഴിക്കാന്‍ കിട്ടിയ അവസരങ്ങളില്‍ കിട്ടിയ ചില വിവരങ്ങള്‍.... 'ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ലാ... അറിയുമ്പോഴെക്ക് അനുഭവിച്ച് തീര്‍ന്നിരിക്കും....' :-)
ചാലക്കുടിക്കാരാ..., അത് കലക്കി. എന്നാലും ക്ലോസ്റ്റിന്റെയുള്ളില്‍ നിന്നു മൊബൈല്‍ എടുത്തു തന്ന ആളെ കാര്യമായി ഒന്നു ഗൌനിക്കാതെ പോന്നത് ശരിയായില്ല കേട്ടൊ..
എന്റെ ഒരു കൂട്ടുകാരന്‍ ടൂറിനു പോയപ്പോള്‍ ക്ലോസറ്റ് ആണെന്നു വിചാരിചു വാഷ്ബേസിനില്‍ No.1 സാധിച്ചത് ഇപ്പൊ ഓര്‍മ വരുന്നു..
അളിയന്‍സേ... അപ്പോഴത്തെ ആ ഞെട്ടലും അറപ്പും എല്ലാം കൂടിയായപ്പോള്‍ എങ്ങിനെയെങ്കിലും അവിടെനിന്ന് ഊരിപ്പോന്നാല്‍ മതി എന്നായി... അതാണ് മൊബെയില്‍ കണ്ടെടുത്ത ഒറിജിനല്‍ ആള്‍ക്കുള്ള നന്ദികൂടി കൗണ്ടറില്‍ ഉള്ള ആള്‍ക്ക് കൈമാറിയിട്ട് തിരിച്ചുപോന്നത്...
അതലക്കിപ്പൊളിച്ചു സൂര്യാ ! ഉഗ്രന്‍ വിറ്റ് !
പക്ഷെ വെള്ളത്തില്‍ വീണ മൊബൈല്‍ കളയേണ്ടി വരുമല്ലോ :) മൊബൈല്‍ വാട്ടര്‍പ്രൂഫ് അല്ല. :))
ഹോ അതെങ്ങാനും അവിടെക്കിടന്ന് ബെല്ലടിച്ചിരുന്നേല്‍ എന്താവുമായിരുന്നു !
ചന്തൂ.. ആ വിളിക്കാണു “ഉള്‍വിളി” അല്ല്ലെങ്കില്‍ “പ്രകൃത്hയുടെ വിളി” എന്നു പറയുന്നത് ! “ലണ്ടന്‍ കോള്‍” എന്നും ചിലയിട്റ്റങ്ങളില്‍ ഇതിനെ പ്രാദേശികമായ്യി പറയാറുണ്ട് !
Post a Comment
<< Home