സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Tuesday, September 19, 2006

ഒരു മദ്യപാനചരിതം

'മദ്യപിക്കാത്തവര്‍ വെറും കിഴങ്ങന്മാര്‍... ആണത്തമില്ലാത്തവര്‍..... '
ഇത്‌ പല മദ്യപന്മാരുടെയും സ്ഥിരം കമന്റ്‌....

എന്നാല്‍ 'ആണത്തം വരണമെങ്കില്‍ നിങ്ങള്‍ക്കൊക്കെ മദ്യപിക്കണമല്ലെ...' എന്ന് ഒരിക്കല്‍ ചോദിച്ചതേയുള്ളൂ... ആ ഡയലോഗ്‌ നിര്‍ത്തലായി.

മിക്കവാറും പല ക്രിസ്തുമസ്‌, ന്യൂ ഇയര്‍ തുടങ്ങിയ ദിവസങ്ങളോടനുബദ്ധിച്ച്‌ നടക്കുന്ന ഒരു സ്ഥിരം പരിപാടിയുണ്ട്‌.

അലങ്കരിച്ച ഒരു മരത്തിന്‌ ചുറ്റും (ക്രിസ്തുമസ്‌ ട്രീ എന്നും പറയും... ന്യൂ ഇയറിന്‌ ആ മരത്തിന്‌ എന്ത്‌ പേര്‌ പറയുമോ ആവോ... ഞാന്‍ അന്വേഷിക്കാറില്ല) സി.ഡി. പ്ലെയറില്‍ ഉറക്കെ നാട്ടുകാര്‍ക്ക്‌ ചെവിക്ക്‌ സ്വൈര്യം കൊടുക്കാതെ പാട്ട്‌ വച്ച്‌ ഇച്ചിരി അധികം കള്ള്‌ കുടിച്ച്‌തുള്ളുന്നതാണ്‌ മുടങ്ങാതെ അനുഷ്ഠിച്ചുവരുന്ന ആ ചടങ്ങ്‌...

ഞാന്‍ നിര്‍ബദ്ധമായും പങ്കെടുക്കണം എന്നതാണ്‌ നിയമം... 'ഹേയ്‌... നീ ഇല്ലെങ്കില്‍ ശരിയാവില്ല....' (ഔ... എന്തൊരു സ്നേഹം)...

കാരണം...മിക്കവാറും തല്ലുകള്‍ കോമ്പ്രമൈസ്‌ ആക്കലും എല്ലാവരും തുള്ളിയടങ്ങുമ്പോള്‍ പൊട്ടിയതും പൊട്ടാത്തതും എല്ലാം കൂടി വാരിക്കൂട്ടി എടുത്തുവയ്ക്കലും എനിക്ക്‌ പതിച്ച്‌ കിട്ടിയ ജോലിയാണ്‌. ഇത്‌ സഹിക്കുന്നതിനുമപ്പുറമാകുമ്പോള്‍ പലപ്പോഴും ആ കുപ്പി എടുത്തൊന്ന് മോന്തി സൈഡാവാന്‍ തോന്നാഞ്ഞിട്ടല്ല... പിന്നെ... ഇത്രകാലം നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമിടയില്‍ ഉണ്ടാക്കിയെടുത്ത പേര്‌ കളയാന്‍ പാടില്ലല്ലോ...

ആദ്യമൊക്കെ വെള്ളംകുടിമല്‍സരങ്ങളില്‍ (മിക്കവാറും അതൊരു കുടിമല്‍സരമാകാറാണ്‌ പതിവ്‌) ചെന്നാല്‍ 'ഇതേ വരെ മദ്യപിച്ചിട്ടില്ല' എന്നും 'ഇനി അതിനൊട്ട്‌ നിര്‍ബദ്ധിക്കണ്ട മോനെ..' എന്നും പറഞ്ഞ്‌ കഴിഞ്ഞാല്‍ പറയും... 'നന്നായി... കഴിക്കാതിരിക്കുന്നതാ നല്ലത്‌.... ' (അവരുടെ ഷെയറ്‌ കുറയില്ലല്ലോ... )...

എന്നിട്ട്‌ അല്‍പം കഴിഞ്ഞ്‌ സ്നേഹം മൂക്കുമ്പോള്‍ പറയും.. 'ഒരെണ്ണം ഒഴിച്ച്‌ നോക്ക്‌'

കൂട്ടത്തിലിരുന്ന് തിരക്ക്‌ കൂട്ടി മുന്‍പിലിരിക്കുന്ന വേവിച്ചുവച്ചിരിക്കുന്ന എല്ലാ ജീവജാലങ്ങളെയും വെട്ടിവിഴുങ്ങുന്നതിന്‌ അതൊരിക്കലും എനിക്കൊരു തടസ്സമായിരുന്നില്ല.

ഇങ്ങനെയുള്ള മദ്യപിക്കാതെ കമ്പനികൊടുക്കുന്ന ആളുകളുടെ എണ്ണം കൂടുന്നത്‌ അവര്‍ക്ക്‌ അത്ര രസിക്കറില്ല.. കാരണം... മിക്സ്‌ ചെയ്യാന്‍ വച്ചിരിക്കുന്ന എല്ലാ കീടങ്ങളും (കോളകളും) എടുത്ത്‌ മോന്തുന്നതും പ്ലേറ്റുകള്‍ കാലിയാവുന്നതും തന്നെ കാരണം....

ചിലര്‍ക്ക്‌ ആസ്വദിച്ച്‌ കുടിക്കുന്നതിലല്ല.. മറിച്ച്‌ മാക്സിമം അടിച്ച്‌ കയറ്റാന്‍ പറ്റുമോ എന്നതിലാണ്‌ താല്‍പര്യം... കഷ്ടപ്പെട്ട്‌ മുഖം ചുളിച്ച്‌ കുടിക്കുന്നത്‌ കണ്ട്‌ പലപ്പോഴും ഞാന്‍ ചോദിച്ചിട്ടുണ്ട്‌..
'ഇത്ര കഷ്ടമാണെങ്കില്‍ പിന്നെ എന്തിനാ ഇങ്ങനെ വലിച്ചുകയറ്റുന്നത്‌' എന്ന്....(ആരോട്‌ പറയാന്‍....)

അന്നത്തെ ഇന്നിങ്ങ്സ്‌ ഒന്ന് നിര്‍ത്തി വീട്ടില്‍പോകാനാണ്‌ പാട്‌... ഇറങ്ങാന്‍ നേരത്ത്‌ ചിലരുടെ ഒരു സ്ഥിരം പരിപാടിയുണ്ട്‌.. 'ഒന്നു കൂടി പറ.... അത്‌ കഴിഞ്ഞ്‌ ബില്ല് ആക്കാം...'

ഇവിടെയും എനിക്ക്‌ സ്ഥിരം ജോലിയുണ്ട്‌... ഡ്രൈവിംഗ്‌....

വീട്ടില്‍ ചെന്ന് കയറിയാല്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പോലും അറിയാത്ത നിഷ്കളങ്കരായ ചില മാതാപിതാക്കളും ചിലര്‍ക്ക്‌ കരുത്തേകുന്നു.

***************
ഒരുദിവസം ലാലു അടിച്ച്‌ ഫിറ്റ്‌ ആയി നിലം പരിശായി (റോഡില്‍ കിടന്നു എന്നര്‍ത്ഥം). ഒടുവില്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്യേണ്ടിവന്നു.

ഡോക്ടറുടെ തെറി ഒന്നു പോലും വിടാതെ മുഴുവന്‍ കേള്‍ക്കാനും രാത്രിമുഴുവന്‍ ഉറക്കമൊഴിച്ച്‌ കൊതുകിന്‌ സ്വന്തം ദേഹം വിട്ടുകൊടുക്കാനുമായിരുന്നു അന്ന് എന്റെ നിയോഗം...

പിറ്റേന്ന് അവന്റെ വീട്ടില്‍ പോയി അച്ഛനോട്‌ വിവരം പറയണമല്ലോ... കര്‍ത്താക്കന്മാരാ.... മദ്യപാനം എന്തെന്ന് കേട്ടിട്ടുപോലുമില്ലത്രെ....

ഒടുവില്‍ ഒരുത്തന്‍ വളച്ചൊടിച്ച്‌ കാര്യം പറഞ്ഞു.

'ഇന്നലെ ലാലു കുറച്ച്‌ സോഡ കുടിച്ചു...ഛര്‍ദ്ദിച്ച്‌ അവശതയായി ആശുപത്രിയിലായി... രാത്രി വൈകിയതിനാലാണ്‌ ഇവിടെ വന്ന് പറയാതിരുന്നത്‌... ഞങ്ങള്‍ക്ക്‌ വീട്ടില്‍ പോയി വന്നാല്‍ കൊള്ളാം എന്നുണ്ട്‌..'

ഉടനെ അച്ഛന്റെ നിഷ്കളങ്കമായ മറുപടി....

'അവന്‌ ഇതൊന്നും കുടിച്ച്‌ ശീലമില്ലാ... അതാ ഛര്‍ദ്ദിച്ചത്‌..' പാവം അച്ഛന്‍...

പിന്നീട്‌ ലാലുവിന്‌ നാട്ടില്‍ നല്ല പേരായി.. 'സോഡകുടിച്ച്‌ ഫ്ലാറ്റായവന്‍ ലാലു...'
***********
ഒരിക്കല്‍ ഞാന്‍ ജോബിയോട്‌ ചോദിച്ചു...

'എടാ.. വീട്ടില്‍ ചെന്ന് കയറുമ്പോള്‍ ആര്‍ക്കും മനസ്സിലാവില്ലെ?'

'ഹേയ്‌ .. എല്ലാവരും ഉറങ്ങിയിട്ടുണ്ടാവും... അനിയന്‍ വന്ന് വാതില്‍ തുറന്ന് തരും'

'അപ്പോ അനിയന്‌ മനസ്സിലാവില്ലെ' എന്റെ സംശയം...

'ഹേയ്‌ ഇല്ലല്ലോ... ഷൂ ഇട്ട്‌ കുളിച്ചാല്‍ പിന്നെ മനസ്സിലാവാതിരിക്കോ...'
*******

(തുടരും...)

50 Comments:

At 5:18 AM, Blogger സൂര്യോദയം said...

മദ്യപിക്കാത്തത്‌ ഒരു ശിക്ഷയായും ഭവിക്കാറുണ്ട്‌... ചില അനുഭവക്കുറിപ്പുകള്‍...

 
At 5:28 AM, Blogger Rasheed Chalil said...

സൂര്യോദയമേ നന്നായി...
ഞാനും അത്ഭുത്തോടെ കേട്ട ഒരു കാര്യമിതാണ്. മദ്യപിക്കുന്നവര്‍ അത് ന്യായീകരിക്കുക മാത്രമല്ല. അവരുടെ കണ്ണില്‍ കുടിക്കാത്തവര്‍ സദാചാര വീരന്മായി പരിഹസിക്കപെടേണ്ടവരാകുന്നു.

പിന്നെ അവനല്ല അകത്ത് കിടക്കുന്നവനാണ് പറയുന്നത് എന്ന് കരുതി സഹിക്കുക തന്നെ.

 
At 6:16 AM, Blogger Unknown said...

സൂര്യോദയം,
സത്യം! സത്യം!

ലോകത്തെ ഏറ്റവും അപകടം പിടിച്ച പണി വെള്ളമടിക്കാതെ വെള്ളമടിച്ചവരുടെ കൂടെ നടക്കുക എന്നതാണെന്ന് അനുഭവത്തില്‍ നിന്ന് പഠിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷന്റെ മുന്നില്‍ (പോലീസുകാരെ ഫേസ് ചെയ്ത്) മൂത്രം ഒഴിക്കുക,നടുറോട്ടില്‍ മലര്‍ന്ന് കിടക്കുക തുടങ്ങി എന്തെല്ലാം അഭ്യാസങ്ങള്‍...

എന്ത് പ്രശ്നമുണ്ടായാലും കൂടെ നടക്കുന്നവന്റെ മണ്ടയ്ക്ക്.മര്യാദയ്ക്ക് കൊണ്ട് നടത്താന്‍ പറ്റില്ലെങ്കില്‍ പിന്നെന്തിനാ ഇവനെയൊക്കെ നീ റോട്ടിലിറക്കിയത് എന്ന്. :(

 
At 6:46 AM, Blogger ഇടിവാള്‍ said...

ഷൂ ഇട്ട്‌ കുളിച്ചാല്‍ ????

അതു മനസ്സിലായില്ല മാഷേ !

ബാക്കി വിവരണം കൊള്ളാം !

 
At 7:03 AM, Blogger Unknown said...

ഇടിവാള്‍ മാഷേ,
വെള്ളമടിച്ച് പൂക്കുറ്റിയായി നേരെ ചെരുപ്പഴിക്കാതെ തന്നെ കുളി കഴിഞ്ഞ് വരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. കുളിമുറിയില്‍ ടൈയും ഷൂവുമിട്ട് കുളിക്കുക പതിവില്ലല്ലോ.

 
At 4:52 PM, Blogger Santhosh said...

പ്രാപ്രേ, ഇതൊന്നും കാണുന്നില്ലേ?
സൂര്യോദയം, നല്ല കുറിപ്പ്.

 
At 5:31 PM, Blogger Adithyan said...

സൂര്യോദയം നന്നായി എഴുതിയിരിക്കുന്നു :)

“...മിക്സ്‌ ചെയ്യാന്‍ വച്ചിരിക്കുന്ന എല്ലാ കീടങ്ങളും (കോളകളും) എടുത്ത്‌ മോന്തുന്നതും... “

ഇതിനു ഞങ്ങള്‍ടെ ഗ്യാങ്ങില്‍ ഒരു പ്രതിവിധി ഉണ്ട്. അതായത് ആദ്യമേ തന്നെ എല്ലാ കോളക്കുപ്പിയിലും കൊറേശേ മദ്യം മിക്സ് ചെയ്യും. പിന്നെ കോളാ കുടിക്കാന്‍ മാത്രമായിരിക്കുന്ന നോണ്‍-മദ്യപാനികള്‍ തൊടില്ല.

ഇതു പറഞ്ഞെന്നും കൊണ്ട് ഞാന്‍ ഒരു സ്ഥിരം മദ്യപാനിയൊന്നും അല്ല കേട്ടോ, വല്ലപ്പോഴും, സുഹൃത്തുക്കളുടെ കൂടെ കൂടുമ്പോ മാത്രം. സുഹൃത്തുക്കളുടെ കൂടെ കൂടുന്നതെപ്പൊഴാണെന്നു ചോദിച്ചാ‍ാല്‍... :)

 
At 6:58 PM, Blogger Adithyan said...

ഇടക്കിടക്കുള്ള ************ ന്റെ നീളം അല്പം കുറച്ചാല്‍ പ്രൊഫൈല്‍ പൊങ്ങിപ്പോരും :)

 
At 8:34 PM, Blogger ദിവാസ്വപ്നം said...

ഹ ഹ സൂര്യോദയം...

പറഞ്ഞമാതിരി, അന്തവും കുന്തവുമില്ലാതെ കുടിയ്ക്കുന്നവരുടെ കാര്യത്തില്‍ ഇതൊക്കെ ശരിയായിരിക്കാം.

എന്റെയൊരു തോന്നല്‍ പറയാം : മദ്യം മിതമായി ആസ്വദിക്കണമെങ്കില്‍ വൈന്‍ ഇഷ്ടപ്പെടണം. ഗ്ലാസിന്റെ അടിയില്‍ അല്പം വൈനൊഴിച്ച്, കൈയ്ക്കുള്ളില്‍ മുറുകെപ്പിടിച്ച്കൊണ്ട് തന്നെ ഗ്ലാസ്സൊന്നു മെല്ലെ ചുഴറ്റി, പതിയെ മുഖത്തിനടുത്തേക്ക് അടുപ്പിച്ച് വീഞ്ഞിന്റെ ഗന്ധമാസ്വദിച്ച ശേഷം, രുചിച്ചുനോക്കുന്ന മട്ടില്‍ ഓരോ സിപ്പെടുത്ത് വൈന്‍ കഴിയ്ക്കുന്ന അനുഭൂതിയും അത് തരുന്ന സുഖവും മറ്റൊരു മദ്യവും തരില്ല. (അതുകഴിച്ചും ഓവറാക്കുന്നവരും ഉണ്ട്; എന്നാലും)

കാര്യമൊക്കെ ശരിയാണെങ്കിലും, ചില സമയങ്ങളിലെങ്കിലും മദ്യപിക്കുന്നതിനെതിരല്ല ഞാന്‍. പ്രത്യേകിച്ചും ബാച്ചിലേഴ്സായ ആളുകള്‍ വീക്കെന്‍ഡില്‍ ഇത്തിരി മദ്യപിച്ചാല്‍ തെറ്റൊന്നും ഞാന്‍ കാണുന്നില്ല.

ഇത്തരം ചില തരികിടകളൊന്നുമില്ലാതെ പിന്നെന്ത് ബാചിലര്‍ ലൈഫ്... എന്റെ അനുഭവത്തില്‍ കല്യാണം കഴിച്ച് അധികം താമസിയാതെ മിക്കവാറും പേരൊക്കെ വീക്കെന്‍ഡ് മദ്യപാനം നിര്‍ത്തിയിരിക്കും. പിന്നെ വല്ലപ്പോഴും പാര്‍ട്ടികള്‍ക്കോ, പഴയ കൂട്ടുകാരെ കാണുമ്പോഴോ ഒക്കെ രണ്ടോ മൂന്നോ.

പിന്നെ, മദ്യപിക്കാതെ ഇരുന്നു ‘ട്ടച്ഛിംഗ്സ്’ (കട:ആരോ‌‌) ആസ്വദിക്കുന്ന അരസികന്മാരെ എനിക്ക് അത്ര പ്രിയമല്ല. (സൂര്യോദയം ഭായിയെ ഉദ്ദേശിച്ച് പറയുന്നതല്ല) ഞങ്ങളുടെ ബാച്ചിലേഴ്സ് ഗാംഗില്‍ അത്തരം ഒന്നു രണ്ട് പേര് ഉണ്ടായിരുന്നു.

വീക്കെന്ഡില്‍ ഒന്ന് റിലാക്സ് ചെയ്യാന്‍ കൂടിഇരിക്കുന്ന ഞങ്ങളുടെ കൂടെയിരുന്ന് ഞങ്ങള്‍ പിരിവിട്ട് മേടിച്ച ചിപ്സും കഴിച്ച് ഞങ്ങളെത്തന്നെ കുറ്റം പറയുന്ന ചില സുഹൃത്തുക്കള്‍. ഹി ഹി... ഭയങ്കര തമാശയാണ്. നമ്മളു പതുക്കെ ഒരു ഗ്ലാസ് ആസ്വദിച്ച് കുടിക്കാമെന്ന് വച്ചാല്‍ അതിനകം ചിപ്സും ഫ്രൈയുമെല്ലാം ഇവന്മാര് തീര്‍ത്തുതരും. എന്തുചെയ്യും; പറ...

മദ്യപിക്കുന്നതിനെ ഞാന്‍ ന്യായീകരിക്കുകയല്ലെന്ന് മനസ്സിലായിക്കുമല്ലോ. പ്രായം തികയാത്ത കുട്ടികള്‍ മദ്യപിക്കുന്നതിനും ഏതു പ്രാ‍യക്കാരായാലും നില വിട്ട് മദ്യപിക്കുന്നതിനും ഞാന്‍ എതിരാണ്. എല്ലാ മദ്യപന്മാരും ജീവിതത്തില്‍ ഒരിക്കലെങ്കിലും പരിധിയില്‍ കവിഞ്ഞ് മദ്യപിച്ചിട്ടുമുണ്ടാവാം.

എന്നാലും, ഇത്തിരി മദ്യപിക്കുന്നവര്‍ ഒന്നടങ്കം ദു:ശീലക്കാരാണെന്ന് പറയുന്നതും തെറ്റല്ലേ. മദ്യം ഒരിക്കല്‍ പോലും ഉപയോഗിച്ച് നോക്കാതെ എങ്ങനെ മദ്യപിക്കുന്നവരെ അടച്ച് കുറ്റം പറയാന്‍ പറ്റും. എന്തെങ്കിലും പ്രത്യേക കാരണത്താലല്ലാതെ അങ്ങനെ കുടിക്കുന്നവര്‍ മിഡ്ഡില്‍ ക്ലാസ്സില്‍ വിരളമല്ലേ. അല്ലെങ്കില്‍ പിന്നെ ഒന്നാംതരം മദ്യപാനികളായിരിക്കണം.

‘മദ്യപിച്ച് വഴിയേ നടന്ന് ബഹളമുണ്ടാക്കി‘ എന്നൊക്കെ പറയുന്ന ടൈപ്പുകളെ ധാരാളം കണ്ടിട്ടും അടുത്തറിഞ്ഞിട്ടുമുണ്ടെങ്കിലും എന്റെ സുഹൃദ്-വലയത്തില്‍ അത്തരക്കാര്‍ ഉണ്ടായിട്ടില്ല. ഇത് വായിക്കുന്നവരുടെ ആരുടെയും സുഹൃത്തുക്കള്‍ അങ്ങനെ ആയിരിക്കുമെന്നും എനിക്ക് തോന്നുന്നില്ല.

(ഇഞ്ചിപ്പെങ്ങളുടെ നിഷ്കളങ്കമായ കമന്റ് വായിച്ചിട്ടെനിക്ക് ചിരിവന്നു പോയി. നോ ഒഫന്‍സ്, ഇഞ്ചിപ്പെങ്ങള്‍സ്... കുടിക്കാത്തവരെ നിര്‍ബന്ധിച്ച് കുടിപ്പിക്കുന്നവരും കുടിച്ചില്ലെങ്കില്‍ ആണല്ലെന്ന് പറയുന്നവരുമൊക്കെ ഇപ്പോഴും ഉണ്ടോ ആവോ :-)

ചര്‍ച്ചയ്ക്ക് പറ്റിയ വിഷയം...

 
At 8:47 PM, Anonymous Anonymous said...

ദിവാന്‍ജി,
കഞ്ചാവും കൊലപാതകവും ഒന്നും ചെയ്തിട്ടിലല്ലൊ ചീത്തയാണോന്ന് നമ്മള് മനസ്സിലാക്കണത്.
കള്ളു കുടിക്കണോര്‍ പൊതുവേ കാണിക്കുന്ന കാര്യങ്ങള്‍ കണ്ടാല്‍ പോരെ? കള്ളു കുടിക്കുന്നോരൊക്കെ പറയുന്ന ഒരു കാര്യമാണ്, ഇച്ചിരെ കുടിച്ചോണ്ടൊന്നും പറ്റില്ലാന്ന്. കല്ല്യാണം കഴിഞ്ഞ് ഞാനും കേട്ടോണ്ടിരിക്കണതാണ്.
അപ്പൊ ഇച്ചിരെ കുടിച്ചോണ്ട് ഒരു കുഴപ്പവും പറ്റില്ലായെങ്കില്‍ ആ ഇച്ചിരെ എന്നാത്തിനാണാവോ കുടിക്കുന്നത്? പിന്നേ, കള്ള് കുടിച്ചാണല്ലൊ എല്ലാരും റിലാക്ഷ് ചെയ്യണേ. പെണ്ണുങ്ങള്‍ക്ക് റിലാക്സ് ചെയ്യാന്‍ കള്ള് കുടിക്കണില്ല്യല്ലോ. ഇതൊക്കെ ഒരോ ഒരോ ന്യായം പറയണതാണ്. റിലാക്സ്, ദു:ഖം, സന്തോഷം, കൂട്ടുകെട്ട് എന്നൊക്കെ പറഞ്ഞ്.
അപ്പനും അമ്മയും മക്കളും എല്ലാരും കള്ളും കുടിച്ചേച്ച് കുടുമ്പത്ത് നടക്കണത് എന്തോ വല്ല്യ നല്ല കാര്യമായി എനിക്ക് തോന്നിയിട്ടില്ല. അത് വളരെ ബോറന്‍ ഏര്‍പ്പാടാണെന്ന് ഞാന്‍ എവിടെയും പറയും. എല്ലാരുടേയും കണ്ണൊക്കെ ചുവന്ന്, നെറ്റിയൊക്കെ വിയര്‍ത്ത്, സംസാരം ഒച്ചത്തിലാക്കി, ഇല്ലാത്ത ചിരിയൊക്കെ ഉണ്ടാക്കി ചിരിച്ച് - എന്തു ബോറാണെന്ന് കള്ളു കുടിക്കണോര്‍ക്ക് അറിയില്ലല്ലോ ഇതൊക്കെ..

കള്ളുകുടിച്ച് വണ്ടിയോടിച്ച് എത്ര പേര്‍ മദ്യമേ കണ്ടിട്ടില്ലാത്തവരെ കൊല്ലുന്നു! എത്ര കുടുമ്പങ്ങള്‍ നശിക്കുന്നു. എത്ര തെറ്റുകള്‍ക്ക് കള്ളെന്ന ന്യായം പറയുന്നു.

ഒരൂസം ബാങ്ങളൂറ് ഒരാള്‍ റോഡിലു ഒരു വശത്ത് കിടന്നുറങ്ങുന്നു. ഞാന്‍ വിചാരിച്ച് എന്തോ പറ്റീന്ന്, പക്ഷെ അറിഞ്ഞു കള്ളു കുടിച്ചിട്ടാണെന്ന്.കഷ്ടം!
എന്നിട്ട് ഈ പൊട്ടത്തരത്തിന്റെ ന്യായീകരിക്കാന്‍ എല്ലാര്‍ക്കും ഭയങ്കര ഉത്സാഹവുമാണ് !!

 
At 9:02 PM, Blogger സൂര്യോദയം said...

ഷൂ ഇട്ട്‌ കുളിച്ചാല്‍ എന്ന ഭാഗം ദില്‍ബാസുര്‍ജി പറഞ്ഞതു തന്നെ. പുള്ളിക്കാരന്‍ ഷൂ ഇട്ട്‌ ഒരു കുളിയങ്ങ്‌ പാസ്സാക്കി.... അനിയന്‍ ഇത്‌ കണ്ടു. അത്രയേയുള്ളൂ...

പിന്നെ, മദ്യം അല്‍പം കഴിക്കുന്നവരെല്ലാം കൊള്ളരുതാത്തവരാണെന്ന അഭിപ്രായം എനിക്കില്ല... ആദ്യകാലങ്ങളില്‍ ഞാന്‍ മദ്യപാനത്തിന്‌ പൂര്‍ണ്ണമായും എതിരായിരുന്നു. പ്രത്യേകിച്ചും പിള്ളേര്‍സിന്റെ മദ്യപാനം... അതായത്‌ സ്വന്തമായി വരുമാനം ആകുന്നതിന്‌ മുന്‍പ്‌ തന്നെ ഇടക്കിടക്ക്‌ കൂട്ടുകാരുമായി ചേര്‍ന്ന് തരികിട വെള്ളമടിക്കാര്‍ക്ക്‌ ഞാന്‍ എന്നും ഒരു ശത്രുവായിരുന്നു.

കുറച്ച്‌ നാല്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ കാലഘട്ടത്തിനനുസരിച്ച്‌ എന്റെ നയം മാറ്റേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി. വല്ലപ്പോഴും ഒരിക്കല്‍ കൂട്ടുകാരെല്ലാം കൂടി ഇരുന്ന് കുറച്ച്‌ കത്തിയടിച്ച്‌ അല്‍പം മദ്യപിക്കുന്നതില്‍ വലിയ തെറ്റൊന്നുമില്ലെന്ന് ഞാന്‍ എന്റെ അഭിപ്രായം വ്യക്തമാക്കി. എന്നുവച്ച്‌ കുടിക്കാത്തവര്‍ കുടിക്കണമെന്നല്ല....

ഞാന്‍ കണ്ട മറ്റൊരു പ്രശ്നം, മിതമായ തോതില്‍ മദ്യം ഉപയോഗിക്കാനുള്ള കണ്ട്രോള്‍ പലര്‍ക്കും ഇല്ല. എന്റെ ചില സുഹൃത്തുക്കള്‍ പറയുന്ന കേട്ടിട്ടുണ്ട്‌.. 'ഞാന്‍ ഇതിന്റെ അഡിക്റ്റ്‌ ഒന്നുമല്ല... ഞാന്‍ വിചാരിച്ചാല്‍ ഇപ്പോ നിര്‍ത്താം.... പക്ഷെ എന്താ നിര്‍ത്തേണ്ട ആവശ്യം....'

ചിലര്‍ ഓരോ തവണത്തെ വെള്ളമടി കഴിയുമ്പോഴും പറയും... 'നിര്‍ത്തീ... കമ്പ്ലീറ്റ്‌ നിര്‍ത്തീ....' എവിടെ നിര്‍ത്താന്‍... ഈ ഡയലോഗ്‌ സ്ഥിരമായി കേള്‍ക്കാനായിരുന്നു എനിക്ക്‌ യോഗം...

വെള്ളമടിച്ച്‌ പിറ്റേന്ന് കാലത്ത്‌ എഴുന്നേല്‍ക്കുമ്പോഴത്തെ വിഷമവും വൈകീട്ട്‌ ആകുമ്പോഴുള്ള മനസ്സിന്റെ ചാഞ്ചാട്ടത്തെയും കുറിച്ച്‌ രാജന്റെ കമന്റ്‌...'സൂര്യന്‍ ഉദിക്കുമ്പോള്‍ മനസ്സില്‍ മദ്യപിക്കാനുള്ള ആഗ്രഹം കെട്ടടങ്ങും... സൂര്യന്‍ അസ്തമിച്ച്‌ തുടങ്ങുമ്പോള്‍ പതുക്കെ പതുക്കെ ആഗ്രഹം പൊന്തിവരും...' (ഇപ്പൊ സൂര്യനായി കുറ്റം)

 
At 9:15 PM, Blogger ദിവാസ്വപ്നം said...

ഹ ഹ ഇഞ്ചിപ്പെങ്ങള്‍സ്...

കഞ്ചാവും കൊലപാതകവും അവിടെ നില്‍ക്കട്ടെ. അത് പിന്നീടൊരിക്കല്‍ നമുക്ക് ചര്‍ച്ച ചെയ്യാം :-)

മിതമായി മദ്യപിക്കുന്നവരുടെ കാര്യമാണല്ലോ ഞാന്‍ പറഞ്ഞത്. ആ ഒരു പോയിന്റ് തല്‍ക്കാലം.

‘കള്ളു കുടിക്കുന്നവര്‍ പൊതുവേ കാണിക്കുന്ന ഒന്ന്’ അങ്ങനെയൊന്നില്ല. കള്ളു കുടിക്കുന്നവര്‍ പല രീതിയില്‍ പല അളവില്‍ കുടിക്കുന്നു. എല്ലാവരെയും ഒന്നിച്ച് പരിഹസിക്കുന്നതിനെയാണ് ഞാന്‍ എതിര്‍ത്തത്.

‘ഇച്ചിരെ കുടിച്ചോണ്ടൊന്നും പറ്റില്ലാന്ന് കള്ളുകുടിക്കുന്നവരൊക്കെ പറയുന്നു‘ എന്ന് ജനറലൈസ് ചെയ്യുന്നതിനോടാണെനിക്കെതിര്‍പ്പ്. വൈന്‍ ടേസ്റ്റിംഗിനോ വിസ്കി ടേസിംഗിനോ പോയി അത് രുചിച്ചുനോക്കുന്നവനെയും നാല്‍പ്പത്തഞ്ച് വയസ്സിനകം മദ്യപിച്ച് ലിവര്‍ തീര്‍ക്കുന്നവനെയും ഒരുപോലെ മദ്യപാനി എന്ന് വിളിക്കുന്നു.

ഇത്തിരി മാത്രം കുടിച്ച്, മറ്റാരെയും അവനവനെയും ഹനിക്കാതെ അതിന്റെ റിലാക്സേഷന്‍ മിതമായി മാത്രം ആസ്വദിക്കുന്നവനെ എന്തിന് ‘മദ്യപാനി’ എന്ന് ലേബല്‍ ചെയ്യണം.

കള്ള് കുടിച്ചും അല്ലാതെയും റിലാക്സ് ചെയ്യാം. അതിനും ഞാനെതിരല്ല. പിന്നെ, ‘പെണ്ണുങ്ങള്‍ റിലാക്സ് ചെയ്യാന്‍ വൈന്‍ ഉപയോഗിക്കാറേയില്ലാ‘ എന്നൊക്കെ പറഞ്ഞാല്‍ ഞാനെന്ത് പറയും :(

അപ്പനും അമ്മയും മക്കളും എല്ലാരും കുടിക്കുന്ന ഫാമിലികള്‍ ഇത്രയും ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. അതിനെ എതിര്‍ക്കാന്‍ ഞാനും ഇഞ്ചിപ്പെങ്ങള്‍സിന്റെ കൂടെ ഉണ്ട്.

അപ്പനും പ്രായമായ മക്കളും വിശേഷദിവസങ്ങളില്‍ ഒന്നിച്ചിരുന്ന് ഒരല്പം മദ്യപിച്ചാല്‍ അതില്‍ തെറ്റുകാണാത്ത അമ്മമാര്‍ ഉണ്ട് എന്ന് എനിക്കറിയാം. എന്റെ അമ്മയും അതിന് എതിര് പറയില്ല; ഞങ്ങള്‍ ചെയ്യാറില്ലെങ്കിലും.

കള്ള് കുടിച്ച് മറ്റുള്ളവരുടെ അന്തകനായിത്തീരുന്നതും പ്രൊഫഷണല്‍ കുടിയന്മാരുടെ ലൈഫ്. അതും, ഞാന്‍ നേരത്തേ പറഞ്ഞതുപോലെ, കള്ള് കുടിച്ച് അലമ്പുണ്ടാക്കുന്നവരും ഒരേ ക്യാറ്റഗറി. അതിലും എനിക്ക് പങ്കില്ല. മദ്യപിക്കാത്തവരും അപകടങ്ങള്‍ ഉണ്ടാക്കുന്നില്ലേ... ഡ്രൈവ് ചെയ്യുന്ന വഴിക്ക്, ഫോണില്‍ സംസാരിച്ചും പാട്ടുകേട്ടിരുന്നും അപകടങ്ങള്‍ ഉണ്ടാക്കുന്നവരില്ലേ. അപ്പോള്‍ ഫോണില്‍ സംസാരിക്കുന്നതും പാട്ടു കേള്‍ക്കുന്നതും തിന്മയാണോ എന്ന് ഞാനൊരു മുട്ടായുക്തി ചോദിച്ചാല്‍...

ഇവിടെ ധാരാളം പാര്‍ട്ടികള്‍ക്ക് പോയിടത്ത് ഒരിടത്തും മദ്യപിച്ചതിന്റെ പേരില്‍ ഉത്തരവാദിത്വങ്ങള്‍ മറന്ന ആളുകളെ ഞാന്‍ കണ്ടിട്ടില്ല. കുടി നിര്‍ത്താന്‍ പറ്റാതെ വരുന്നതും പുകവലി നിര്‍ത്താന്‍ പറ്റാതെ വരുന്നതുമൊക്കെ ഓരോരുത്തരുടെ ദൌര്‍ബല്യം. അതിന് വെറുതെ അവനവന്റെ വീട്ടിലിരുന്ന് വൈന്‍ ടേസ്റ്റ് ചെയ്യുന്നവരും കൂടെ പഴികേള്‍ക്കണമെന്ന് വന്നാല്‍...

:-)

 
At 9:17 PM, Blogger nalan::നളന്‍ said...

അഖില ബൂലോക മദ്യപാനികളേ സംഘടിക്കുവിന്‍!
രണ്ടു പെഗ്ഗടിച്ചു വന്നിട്ടു കമന്റാം :)

 
At 9:23 PM, Blogger സൂര്യോദയം said...

ആദിത്യന്‍ ഭായീ.... താങ്കളുടെ **** ന്റെ നീളം കുറക്കാനുള്ള കമന്റിന്‌ നന്ദി... ഇന്നലെ ഞാന്‍ ഈ പ്രൊഫെയില്‍ ഒന്ന് പൊന്തിച്ചെടുക്കാന്‍ ടെമ്പ്ലേറ്റില്‍ പിടിച്ച്‌ കുറേ കളിച്ച്‌ തോറ്റ്‌ മടങ്ങുകയായിരുന്നു... നന്ദിയുണ്ട്‌ സുഹൃത്തെ... :-)

ദിവാ.... കള്ള്‌ കുടിച്ച്‌ പ്രശ്നമുണ്ടാക്കുന്ന സുഹൃത്തുക്കള്‍.... ഉം.... ഉണ്ട്‌... എനിക്കുണ്ട്‌....
അല്‍പം ഓവറായാല്‍ പിന്നെ ആരെങ്കിലും നോക്കിയാല്‍ 'അവന്റെ നോട്ടം എന്താ അങ്ങനെ... ഒന്ന് കൊടുത്താലോ??' എന്ന് തുടങ്ങിയ ഡയലോഗ്സ്‌ ആണ്‌ വരിക. പലപ്പോഴും അവര്‍ക്കും കൂടെയുള്ള എനിക്കും തല്ല് കിട്ടാതെ തടിതപ്പുക ഒരു കഠിനമായ പണിയായിരുന്നു എനിക്ക്‌....

 
At 9:32 PM, Anonymous Anonymous said...

പത്തു രൂപാ കട്ടവനും നൂറു രൂപാ കട്ടവനും തമ്മില്‍ എനിക്ക് യാതൊരു വത്യാസവുമില്ല.
ദിവാന്‍ജിക്കും ഉണ്ടാവില്ല.
അതോണ്ട് ഇച്ചിരേം നേറയേം കുടിക്കണോര് എന്റെ നോട്ടത്തില്‍ കുടിയന്മാര്‍ തന്നെ. മദ്യപാനം ഒരു ദു:ശീലമാണെന്ന് പറയന്നുനതിനെ എന്ത് ന്യായീകരണം ചെയ്യുന്നു? എനിക്കതാണ് ഒരിക്കലും മനസ്സിലാവാത്തെ. ഈ കുടിക്കണോര്‍ക്ക് നിങ്ങള്‍ക്കൊരു ദു:ശീലമുണ്ടെന്ന് പറയാന്‍ എന്താണിത്ര കോമ്പ്ലക്സ്? അതൊരു ദു:ശീലം തന്നെയാണ്. മറ്റുള്ള കള്ള് കുടിയന്മാരില്‍ ആരോപിക്കുന്ന സ്വഭാവങ്ങള്‍ നിങ്ങളു കാണിക്കുന്നില്ലാന്ന് ഉറപ്പാണൊ?

പിന്നെ വൈനറിയില്‍ വൈന്‍ ടേസ്റ്റര്‍ ജോലിയില്‍ ഇരിക്കുന്നോരെ ഞന്‍ കുടിയന്മാര്‍ എന്ന് വിളിക്കാറില്ല. കുടിക്കാന്‍ വേണ്ടി കുടിക്കുന്നവര്‍ കുടിയന്മാര്‍ തന്നെയാണ്. അങ്ങിനെ ചെയ്യുന്നത് ദു:ശീലവും. ഈ കപ്പാസിറ്റി അനുസരിച്ചല്ലേ ഒരാള്‍ നല്ല കുടിയന്‍ ആണൊ അല്ലേന്നൊക്കെ നിങ്ങള്‍ തീരുമാനിക്കുന്നെ. കുടിച്ച് ഫിറ്റാവുന്ന വരെ എല്ലാരും കുടിക്കുന്നതായിട്ടാണ് ഞാന്‍ കണ്ടിട്ടുള്ളത്. ഈ ഫിറ്റ് എന്ന് പറയുന്നത്, എല്ലാരും ആടിക്കുഴഞ്ഞ് നടക്കുകയല്ല...എന്തിന് വേണ്ടി ആ വിഷം കഴിക്കുന്നോ...അതിന്റെ ഗുണം കിട്ടുന്നവരൊക്കെ ഫിറ്റ് തന്നെയാണ്. അതിപ്പൊ വൈന്‍ ആയാലും ബീര്‍ ആയാലും ശരി കുടി തന്നെയാണ്!

 
At 9:34 PM, Blogger ദിവാസ്വപ്നം said...

സൂര്യോദയം ഉവാച:

"ആദ്യകാലങ്ങളില്‍ ഞാന്‍ മദ്യപാനത്തിന്‌ പൂര്‍ണ്ണമായും എതിരായിരുന്നു.----- കുറച്ച്‌ നാല്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ കാലഘട്ടത്തിനനുസരിച്ച്‌ എന്റെ നയം മാറ്റേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി. വല്ലപ്പോഴും ഒരിക്കല്‍ കൂട്ടുകാരെല്ലാം കൂടി ഇരുന്ന് കുറച്ച്‌ കത്തിയടിച്ച്‌ അല്‍പം മദ്യപിക്കുന്നതില്‍ വലിയ തെറ്റൊന്നുമില്ലെന്ന് ഞാന്‍ എന്റെ അഭിപ്രായം വ്യക്തമാക്കി“

അതന്നെ എന്റെയും കാര്യം. ഞാനും കടുത്ത മദ്യവിരോധിയായിരുന്നു. ഡെല്‍ഹിയില്‍ വച്ച് ടീ.വി.എസ്സില്‍ സ്ഥിരജോലി കിട്ടിക്കഴിഞ്ഞാണ് ഞാന്‍ ആദ്യമായി മദ്യം ഉപയോഗിക്കുന്നത്. പത്തിരുപത്തിമൂന്ന്-ഇരുപത്തിനാലു വയസ്സായിട്ടുണ്ടാവും.

മിതമദ്യപാനികളെ സൂര്യോദയം കുറ്റവിമുക്തരാക്കിയതിനാല്‍ ഞാന്‍ ഇന്നത്തേക്ക് സലാം പറയുന്നു. (ഹേ, അല്ലാതെ ഇഞ്ചിപ്പെങ്ങള്‍സിനെ പേടിച്ചിട്ടൊന്നുമല്ല; അയ്യേ, ഞാനാ ടൈപ്പല്ല. തന്നെയല്ല, എന്റെ ശ്രീമതി എന്നെ വിളിക്കുന്നുമുണ്ട് !)

അപ്പോള്‍, ഹാപ്പി ഡിസ്കഷന്‍. എന്റെ ഒഴിവില്‍ മിതമദ്യപാനികളുടെ കോട്ട സംരക്ഷിക്കാന്‍ ആരുണ്ടിവിടെ... ആരും മിണ്ടുന്നില്ലല്ലോ...

ഗുഡ്നൈറ്റ്... :-)

qw_er_ty

 
At 9:35 PM, Blogger ദിവാസ്വപ്നം said...

സൂര്യോദയം ഉവാച:

"ആദ്യകാലങ്ങളില്‍ ഞാന്‍ മദ്യപാനത്തിന്‌ പൂര്‍ണ്ണമായും എതിരായിരുന്നു.----- കുറച്ച്‌ നാല്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ കാലഘട്ടത്തിനനുസരിച്ച്‌ എന്റെ നയം മാറ്റേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി. വല്ലപ്പോഴും ഒരിക്കല്‍ കൂട്ടുകാരെല്ലാം കൂടി ഇരുന്ന് കുറച്ച്‌ കത്തിയടിച്ച്‌ അല്‍പം മദ്യപിക്കുന്നതില്‍ വലിയ തെറ്റൊന്നുമില്ലെന്ന് ഞാന്‍ എന്റെ അഭിപ്രായം വ്യക്തമാക്കി“

അതന്നെ എന്റെയും കാര്യം. ഞാനും കടുത്ത മദ്യവിരോധിയായിരുന്നു. ഡെല്‍ഹിയില്‍ വച്ച് ടീ.വി.എസ്സില്‍ സ്ഥിരജോലി കിട്ടിക്കഴിഞ്ഞാണ് ഞാന്‍ ആദ്യമായി മദ്യം ഉപയോഗിക്കുന്നത്. പത്തിരുപത്തിമൂന്ന്-ഇരുപത്തിനാലു വയസ്സായിട്ടുണ്ടാവും.

മിതമദ്യപാനികളെ സൂര്യോദയം കുറ്റവിമുക്തരാക്കിയതിനാല്‍ ഞാന്‍ ഇന്നത്തേക്ക് സലാം പറയുന്നു. (ഹേ, അല്ലാതെ ഇഞ്ചിപ്പെങ്ങള്‍സിനെ പേടിച്ചിട്ടൊന്നുമല്ല; അയ്യേ, ഞാനാ ടൈപ്പല്ല. തന്നെയല്ല, എന്റെ ശ്രീമതി എന്നെ വിളിക്കുന്നുമുണ്ട് !)

അപ്പോള്‍, ഹാപ്പി ഡിസ്കഷന്‍. എന്റെ ഒഴിവില്‍ മിതമദ്യപാനികളുടെ കോട്ട സംരക്ഷിക്കാന്‍ ആരുണ്ടിവിടെ... ആരും മിണ്ടുന്നില്ലല്ലോ...

ഗുഡ്നൈറ്റ്... :-)

qw_er_ty

 
At 9:36 PM, Blogger Adithyan said...

"മറ്റുള്ള കള്ള് കുടിയന്മാരില്‍ ആരോപിക്കുന്ന സ്വഭാവങ്ങള്‍ നിങ്ങളു കാണിക്കുന്നില്ലാന്ന് ഉറപ്പാണൊ?"

അതെ :)

“കുടിച്ച് ഫിറ്റാവുന്ന വരെ എല്ലാരും കുടിക്കുന്നതായിട്ടാണ് ഞാന്‍ കണ്ടിട്ടുള്ളത്. ഈ ഫിറ്റ് എന്ന് പറയുന്നത്, എല്ലാരും ആടിക്കുഴഞ്ഞ് നടക്കുകയല്ല...“
ഹഹഹ്... ഞാന്‍ നേരെ തന്നെ നടക്കാറ് മിക്കവാറും. അല്‍പ്പം ഒരു കുലുക്കം ഒക്കെ കാണും അത്ര മാത്രം :)

 
At 9:36 PM, Anonymous Anonymous said...

അശ്രദ്ധ കൊണ്ട് ഡ്രൈവിങ്ങ് തെറ്റി മിസ്റ്റേക്ക് വരുന്നതും, മന:പൂര്‍വ്വം നിയമം തെറ്റിച്ച് വണ്ടി ഓടിക്കുന്നതും തമ്മില്‍ വിത്യാസമില്ലേ? ന്യൂയോര്‍ക്കില്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലല്ലൊ..അപ്പൊ ഫോണ്‍ ഉപയോഗിക്കുന്നത് നിയമം അനുശാസിക്കുന്ന നമ്പര്‍ ഓഫ് പെഗ്സിന് മുകളില്‍ കഴിച്ച് ഡ്രൈവ് ചെയ്യുന്നതും സേം തന്നെ.അത് മറ്റോരാളുടെ മരണത്തിന് കാരണമാവുന്നെങ്കില്‍ എനിക്കാലോചിക്കാന്‍ കൂടി മേലാ...

 
At 9:37 PM, Blogger Adithyan said...

"സൂര്യോദയം said...
ആദിത്യന്‍ ഭായീ.... താങ്കളുടെ **** ന്റെ നീളം കുറക്കാനുള്ള കമന്റിന്‌ നന്ദി... "

എന്റെ സൂര്യോദയം ഭായ്, എന്നാ കമന്റാ ഇത് ;))

 
At 9:38 PM, Anonymous Anonymous said...

ആ സ്വഭാങ്ങള്‍ നിങ്ങള്‍ കാണിക്കുന്നുണ്ടോ ഇല്ലയോ എന്ന് അറിയാന്‍ കൂടെയുള്ളവര്‍ക്ക് ആദ്യം വെളിവു വേണ്ടേ?

 
At 9:39 PM, Blogger Adithyan said...

മദ്യപിച്ചാല്‍ വയറ്റില്‍ കിടക്കണം, അല്ലെങ്കില്‍ ആള് ബെഡില്‍ കിടക്കണം. മദ്യപിച്ച് വണ്ടി ഓടിക്കാന്‍ പാടില്ല.

qw_er_ty

 
At 9:42 PM, Blogger Adithyan said...

അരക്കുപ്പി മദ്യം ഗോവ ബീച്ചില്‍ ഇരുന്ന് കുടിച്ച് തീര്‍ത്തിട്ട് 15 മിനിട്ട് നടന്ന് ഹോട്ടല്‍ റൂമില്‍ എത്തി അടുത്ത ബെഡില്‍ കിടക്കുന്നവന് രാത്രി ആവശ്യത്തിന് (വൊമി..) ഒരു ബക്കറ്റും എടുത്ത് വെച്ച് കൊടുത്തിട്ട് കിടന്നുറങ്ങിയാല്‍ വെളിവിന്റെ ഡെഫെനിഷനില്‍ വരുമോ?

qw_er_ty

 
At 9:48 PM, Anonymous Anonymous said...

കള്ളുകുടിയന്മാരോട് സംസാരിക്കുന്നത് വെള്ളത്തില്‍ എന്തെങ്കിലും എഴുതി വെക്കുന്നപോലെയാണെന്ന് ഞാന്‍ വായിച്ചിട്ടുണ്ട്. അതോണ്ട് കാര്യമില്ല.
qw_er_ty

 
At 9:50 PM, Blogger ദിവാസ്വപ്നം said...

എനിക്ക് വയ്യ...

ആരാണിതിനിടയ്ക്ക് രൂപാ കട്ടത്... പിടിയവനെ...

പെങ്ങള്‍സ്, മദ്യപാനം ചിലരുടെ കാര്യത്തിലെങ്കിലും ഒരു ദുശീലമല്ല എന്നാണ് ഞാന്‍ പറയുന്നത്. എത്ര ഉദാഹരണം വേണം; മലയാളികളെ തന്നെ കാട്ടി തരാം. ഇഞ്ചി ചിക്കാഗോയില്‍ ഉണ്ടായിരുന്നതല്ലേ... ഇഞ്ചി അറിയുന്നവരും കാണും കൂട്ടത്തില്‍.

“മറ്റുള്ള കള്ള് കുടിയന്മാരില്‍ ആരോപിക്കുന്ന സ്വഭാവങ്ങള്‍ നിങ്ങളു കാണിക്കുന്നില്ലാന്ന് ഉറപ്പാണൊ?“

ഉറപ്പാണ്. ഞാന്‍ വല്ലപ്പോഴും മദ്യപിക്കുന്നുവെന്ന് എന്റെ ഭാര്യയോ പാര്‍ട്ടിയിലുള്ള ആളുകളോ അല്ലാതെ ആരും അറിഞ്ഞിട്ടില്ല. ഇത്തിരി കുടിച്ചെന്ന് വച്ച് എന്റെ പെരുമാറ്റത്തിലോ ഭാവത്തിലോ ലുക്കിലോ മാറ്റം വരാറില്ല. (വളരെ വളരെ വിരളമായ സന്ദര്‍ഭങ്ങളില്‍ ഒഴികെ എന്ന് ഒരു വാദത്തിനു വേണ്ടി സമ്മതിക്കാം എന്നേയുള്ളൂ)

“പിന്നെ വൈനറിയില്‍ വൈന്‍ ടേസ്റ്റര്‍ ജോലിയില്‍ ഇരിക്കുന്നോരെ ഞന്‍ കുടിയന്മാര്‍ എന്ന് വിളിക്കാറില്ല“

ഹ ഹ ഹ... വൈന്‍ ടേസ്റ്റര്‍ എന്നൊരു ജോലിയില്ലെടോ... വൈന്‍ ടേസ്റ്റ് ചെയ്യുന്നത് കസ്റ്റമേഴ്സല്ലേ...

“ഈ കപ്പാസിറ്റി അനുസരിച്ചല്ലേ ഒരാള്‍ നല്ല കുടിയന്‍ ആണൊ അല്ലേന്നൊക്കെ നിങ്ങള്‍ തീരുമാനിക്കുന്നെ“ കപ്പാസിറ്റി ഒരു അളവുകോലൊന്നുമല്ലെങ്കിലും അത് ഉണ്ടായിരിക്കുന്നത് ഒരു കുറ്റമാണോ... ആണോ... ആണോ... (എക്കോയാണ്)

‘ഫിറ്റ്‘ എന്ന വാക്ക് ഉപയോഗിക്കുന്നത് പൂസ് എന്ന അര്‍ത്ഥത്തിലല്ലേ... അതാണ് ഒരു കല്യാണത്തിനോ ബര്‍ത്ത്ഡേയ്ക്കോ പോയി ഇരുന്ന് ഇത്തിരി വൈനോ ഒന്ന് അല്ലെങ്കില്‍ രണ്ട് ബ്ലാക്ക് ലേബലോ കഴിക്കുന്നവര്‍ എത്തുന്ന അവസ്ഥ...

മദ്യപാനത്തെ ഞാന്‍ ന്യായീകരിക്കുകയല്ല എന്ന് ആദ്യത്തെ കമന്റില്‍ തന്നെ വ്യക്തമായി പറഞ്ഞതല്ലേ...

 
At 9:53 PM, Blogger ദിവാസ്വപ്നം said...

‘ഫിറ്റ്’ എന്നു തുടങ്ങുന്ന പാരഗ്രാഫില്‍ ‘അതാണ്’ എന്നതിന് പകരം ‘അതാണോ’ എന്ന് വായിക്കുക

qw_er_ty

 
At 9:55 PM, Anonymous Anonymous said...

മാഷേ,
ആദിയോട് പറഞ്ഞ കമന്റ് തന്നെ ദിവാന്‍ ജിക്കും. വെള്ളത്തില്‍ എഴുതീട്ട് കാര്യമില്ല.

വൈന്‍ ടേസ്റ്റിങ്ങ് ജോലിയുണ്ട്. അതിന്റെ ശരിയായ പേരറിയില്ല. പുതിയ പുതിയ വൈന്‍ ഇറക്കുന്നതൊക്കെ അങ്ങിനെയാണ്. കുടിയ്ന്മാര്‍ക്ക് വിവരവും ഇല്ലല്ലേ? :) എന്തിനാണ് വൈന്‍ ഗ്ലാസ്സിന് സ്റ്റെം ഉള്ളേന്ന് എങ്കിലും അറിയോ? വല്ല്യ കുടിയന്‍ അല്ലേ? ഒന്ന് പറഞ്ഞേ? ഞാന്‍ ചോദിച്ച ഒരൊറ്റ കുടിയന്മാരും ഇതേ വരെ ഉത്തരം തന്നിട്ടില്ല. ഗൂഗളരുത്.

 
At 9:57 PM, Anonymous Anonymous said...

പാര്‍ട്ടിയിലുള്ള ആളുകള്‍ അറിഞ്ഞാപ്പോരെ, ഞാനും പാര്‍ട്ടിയില്‍ പോവുമ്പൊഴാണ് നിങ്ങളീ കാണിക്കുന്ന സ്വഭാവങ്ങള്‍ ഒക്കെ നിരീക്ഷിക്കുന്നെ. ആരും കാണുന്നില്ല അറിയുന്നില്ലന്ന് നിങ്ങള്‍ വിചാരിക്കുന്ന സ്വഭാവങ്ങള്‍..:)

qw_er_ty

 
At 9:57 PM, Blogger ദിവാസ്വപ്നം said...

ഹ ഹ ഹ ആദിത്യാ അത് കലക്കി. സാധാ‍രണ എല്ലാവരും നീളം കൂട്ടാനാണ് ഉപദേശങ്ങള്‍ ചോദിക്കുന്നത് എന്നാണെന്റെ അറിവ്... ഹി ഹി ഹി :^)

qw_er_ty

 
At 10:06 PM, Anonymous Anonymous said...

Main Entry: wine taster
Function: noun
1 : a person who tastes and evaluates wine especially professionally
2 : a small shallow vessel used to sample wine


wine taster
1. A person who evaluates wine by tasting. Generally, the term is applied to professionals or serious amateurs who have knowledge of and experience in the proper evaluations techniques. It can apply to writers, critics, buyers, and judges of wine tasting events. 2. Another name for a tastevin.

 
At 10:10 PM, Blogger ദിവാസ്വപ്നം said...

ഫ്ലോറിഡായില്‍ ഡ്രൈവിംഗിനിടയില്‍ ഫോണ്‍ ഉപയോഗിക്കാമല്ലോ. ചിക്കാഗോയിലും ഉപയോഗിക്കാം. അപ്പോള്‍ നമ്മളൊക്കെ പാപികളാണല്ലേ... അടുത്തയാഴ്ച കുമ്പസാരിക്കണം :^)

മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിന്റെ ലഹരി കയറിയ എത്രയോ പെണ്ണുങ്ങളുണ്ട്; മദ്യപിക്കാത്ത പെണ്‍കുട്ടികള്‍. ബ്ലോഗിംഗിന്റെ ലഹരി കയറിയ പെണ്ണുങ്ങളും അപകടങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്... ഹി ഹി ഹി...

വൈന്‍ ഗ്ലാസ്സിന് സ്റ്റെം ഇല്ലെങ്കില്‍ കൈയുടെ ചൂട് കൊണ്ട് വൈനിന്റെ തണുപ്പ് പോകും. ഗൂഗ്ലിയില്ല, പകരം സൊലീറ്റയെ ഉണര്‍ത്തി ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞ് തന്നതാണ്. ഇനി ഇതുകൂട്ട് ചോദ്യം ചോദിക്കരുത്. അവളെ ഇനിയുമുണര്‍ത്തിയാല്‍ അവള്‍ പിന്നെ ഇന്നുരാത്രി ഉറങ്ങില്ല :(

എന്നാലും ഇഞ്ചിപ്പെങ്ങള്‍ എന്നെ വല്യ കുടിയനെന്നൊക്കെ വിളിച്ചല്ലോ, ഞാനെങ്ങനെ സഹിക്കും. ഇതേവരെ ‘മിതമദ്യപാനി’ എന്നാണ് ഞാന്‍ അറിയപ്പെട്ടിരുന്നത്... :^)

 
At 10:15 PM, Blogger ദേവന്‍ said...

ഇഞ്ച്യേ
വല്യേ കുടിയന്മാരെ മാത്രേ വിളിച്ചുള്ളുവെങ്കിലും രണ്ടാഴ്ച്ചേല്‍ 2 ബഡ്വൈസര്‍ കുടിയനായ അടിയനും ആ വിളികേട്ടെത്തിയേ.

രസതന്ത്രപരമായി
എന്റെ ഊഹം ശരിയാണെങ്കില്‍ വൈനുനു മാത്രമേ തണുപ്പനുസരിച്ച്‌ ഫ്ലേവര്‍ വത്യാസം വലുതായി സംഭവിക്കൂ.
വിസ്കി ഗ്ലാസ്സില്‍ ഒഴിച്ച്‌ വൈന്‍ 15 മിനുട്ട്‌ കൈയ്യില്‍ വച്ചാല്‍ അതിന്റെ താപമാറ്റം സ്റ്റാര്‍ട്ട്‌ ഓഫ്‌ കുടി ടെയിസ്റ്റില്‍ നിന്നും ബോട്ടം അപ്പ്‌ ഫേയ്സ്‌ രുചിയെ മാറ്റി രസം കളയും. അതാണു സ്റ്റെം വച്ച ഗ്ലാസ്സ്‌ ഉണ്ടാക്കിയത്‌.

സൌന്ദര്യശാസ്ത്രപരമായി
വൈന്‍ പ്രണയമണിത്തൂവല്‍ പൊഴിയും പവിഴമഴ അല്ലേ. അതിനെ മേശപ്പുറത്തെ പൂവിനു മാച്ച്‌ ചെയ്യുന്ന രീതിയില്‍ വയ്ക്കണം. വാള്‍ പോലെ കൂട്ടി മുട്ടിച്ച്‌ ചീയേര്‍സ്‌ പറയാനും പറ്റണം. ബീയര്‍ മേറ്റിനോട്‌ "വാളിയാ, ഇരിയളിയാ" എന്നു പറയുകയേ വേന്റു, അതുകൊണ്ട്‌ മഗ്ഗില്‍ ഒഴിക്കാം. അതിനിപ്പം എന്തരു ഫോര്‍മ്മാലിറ്റി :)

 
At 10:20 PM, Blogger Visala Manaskan said...

കള്ളുകുടിച്ച് ‘വലിയ‘ പരിചയം ഇല്ലെങ്കിലും എനിക്ക് ഘോരഘോരം പറയാന്‍ താത്പര്യമുള്ള ഒരു വിഷയമാണ് ഇത്.

കമ്പനിക്ക് വേണ്ടി ഞാന്‍ അടിച്ചിട്ടുണ്ടെങ്കിലും അടിക്കുമെങ്കിലും എന്റെ സത്യസന്ധമായ അഭിപ്രായം പറഞ്ഞാല്‍ കള്ള് കുടിക്കാത്ത അച്ഛനെയും അമ്മാവനേയും അമ്മായിയേയും (ചുള്ളത്തിയും അടിച്ചിരുന്നു)ആണ് എനിക്ക് കൂടുതല്‍ ഇഷ്ടം.

പിന്നെ ടൂര്‍, പാര്‍ട്ടികള്‍ തുടങ്ങിയ സെറ്റപ്പില്‍ ഒരു കമ്പനിക്ക്, ആവേശത്തിന്, ചെറിയ തോതില്‍ ഒരു കിക്കുണ്ടെങ്കില്‍ സഭാകമ്പം, നാണം ഒക്കെ മാറിക്കിട്ടാന്‍ (ഇച്ചിരി ബോറന്‍ ആയി മാറുമെങ്കിലും) കൊള്ളാം എന്ന് തോന്നിയിട്ടുണ്ട്.

‘അവനവന്റോടെ ഇരുന്ന് കുടിച്ച് അവനവന്റോടെ തന്നെ കെടന്നാല്‍ വല്യ കുഴപ്പം ഇല്ല്യ‘ എന്നാണ് മറ്റൊരു കേള്‍വി.

ഗോള്‍ഡനിലെ സ്കൈ ബാറില്‍ ക്യാഷിലിരിക്കുമ്പോള്‍ പലരെയും ഇന്റര്‍വ്യൂ ചെയ്യുകയും,

‘ചേട്ടാ ഇന്ന് കുടിക്കാതെ,ആ കാശുകൊണ്ട് ചേച്ചിയും മക്കളെയും കൂട്ടി ഒന്നു കറങ്ങി പുറത്ത് നിന്ന് ഭക്ഷണം കഴിച്ചാല്‍ അവര്‍ക്ക് എന്ത് സന്തോഷാ ഉണ്ടാകുക?’

എന്ന് ഞാന്‍ പലതവണ സ്‌നേഹത്തോടെ ഉപദേശിച്ചിട്ടും പലരും അത് കേട്ടിട്ടും ഉണ്ട് (നീയാരാ പള്ളീലച്ചനോ? എന്ന് ചോദിച്ചവരും ഉണ്ട്)

 
At 10:20 PM, Anonymous Anonymous said...

ഫോണ്‍ ഉപ്യഗിക്കാന്‍ നിയമം പാടില്ല്ലാന്ന് പറഞ്ഞാല്‍ നമ്മള്‍ ചെയ്യാന്‍ പാടില്ല എന്നണുദ്ദേശിച്ചേ. അതുപോലെ തന്നെയാണ് നാലു ബിയറോ രണ്ട് പെഗോ അടിച്ച ശേഷം വണ്ടി ഓടിക്കാന്‍ പാടില്ലാന്ന് നിയമം ഉണ്ടെങ്കിലും മിക്ക കുടിയ്ന്മാരും അത് അനുസരിക്കാറില്ല.

ദിവാന്‍ ജി യേ, കുടിയാ എന്ന് വിളിക്കുന്നതില്‍ എന്ത് തെറ്റ്? :) കുടിക്കുന്നോരെ പിന്നെ എന്താ വിളിക്കാ? നിങ്ങക്ക് കുടിക്കാം പക്ഷെ ആ വിളി കേക്കുമ്പൊ മാത്രം എന്താ ഒരു ഇത്? ശ്ശെടാ!!

അതെ ഉത്തരം ശരിയാണ്..ദേവേട്ടന്റേയും. :)

qw_er_ty

 
At 10:21 PM, Blogger vimathan said...

ഒന്നാലോചിച്ചാല്‍, അര്‍ഥമില്ലാത്തതും, ‍പരമബോറായതും, ആയ ഈ ജീവിതത്തില്‍ അല്പം കള്ളും, കഞ്ചാവും, കവിതയും, തരുന്ന സാന്ത്വനങളെ കുറ്റം പറയേണ്ടതുണ്ടൊ? ..ചിലര്‍ക്കെങ്കിലും?

 
At 10:21 PM, Anonymous Anonymous said...

‘ചേട്ടാ ഇന്ന് കുടിക്കാതെ,ആ കാശുകൊണ്ട് ചേച്ചിയും മക്കളെയും കൂട്ടി ഒന്നു കറങ്ങി പുറത്ത് നിന്ന് ഭക്ഷണം കഴിച്ചാല്‍ അവര്‍ക്ക് എന്ത് സന്തോഷാ ഉണ്ടാകുക?’

വിശാലേട്ടന് 100 മാര്‍ക്ക്!

 
At 10:40 PM, Blogger സൂര്യോദയം said...

ആദിത്യാ...... എന്നോട്‌ ക്ഷമിക്കൂൂ.... ഞാന്‍ അതല്ല ഉദ്ദശിച്ചത്‌... ഇനി പറഞ്ഞിട്ട്‌ കാര്യമില്ല... കൈവിട്ടുപോയി.... (ചിരി നിര്‍ത്താന്‍ പറ്റിയില്ല.....) :-)

 
At 10:51 PM, Blogger Unknown said...

എന്റെ മദ്യപാനാന്വേഷണപരീക്ഷണങ്ങള്‍:

ഒരിക്കലെങ്കിലും മദ്യം രുചിക്കാത്ത ഒരാള്‍ അതിനെ വിമര്‍ശിക്കുന്നതില്‍ എന്ത് ന്യായം എന്ന് എന്നോടും ചോദിച്ചു. എങ്കില്‍ ശരി ലവനെ ഒന്ന് പൂശിയിട്ട് ബാക്കി കാര്യം എന്ന് വെച്ച് അടുത്ത തവണ കൂടിയപ്പൊ ഞാന്‍ എന്റെ തനതായ ഭക്ഷണം കഴിക്കുന്ന ശൈലിയില്‍ എല്ലാമങ്ങോട്ട് വെട്ടി വിഴുങ്ങി. ബ്രാന്റും സാധനവുമൊന്നും എനിക്ക് പ്രശ്നമല്ലല്ലോ? സംഭവമൊക്കെ നന്ന്, റിലാക്സേഷനുമുണ്ട് പക്ഷേ എനിക്ക് എന്റെ തന്നെ കടിഞ്ഞാണ്‍ നഷ്ടപ്പെടുന്ന പോലെ തോന്നി. അത് എനിക്ക് ഇഷ്ടമല്ല. മിതമായ രീതിയില്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടെന്ന് തോന്നിയിട്ടില്ല പക്ഷെ ആത്മനിയത്രണം പാലിക്കാന്‍ കഴിയാത്തവര്‍ ശീലമാക്കാതിരിക്കുന്നതാണ് നല്ലത് എന്ന് തോന്നി. പിന്നീട് ഇന്ന് വരെ തൊട്ടിട്ടില്ല. ആദ്യത്തേതും..... അവസാനത്തേതും (മച്ചാന്‍ വര്‍ഗീസ് സ്റ്റൈലില്‍)

 
At 10:52 PM, Blogger ദേവന്‍ said...

വിശാലന്‍: "ചേട്ടാ ഇന്ന് കുടിക്കാതെ,ആ കാശുകൊണ്ട് ചേച്ചിയും മക്കളെയും കൂട്ടി ഒന്നു കറങ്ങി പുറത്ത് നിന്ന് ഭക്ഷണം കഴിച്ചാല്‍ അവര്‍ക്ക് എന്ത് സന്തോഷാ ഉണ്ടാകുക?"

കുടിയന്‍:" അതു ശരിയാണ്‌. പക്ഷേ അങ്ങനെ ചെയ്താല്‍ എനിക്കെന്തു സന്തോഷമാ ഉണ്ടാകുക?" :)

മദ്യാസക്തിയുടെ ഹാള്‍മാര്‍ക്കുകളില്‍ ഒന്നാണ്‌ സ്വാര്‍ത്ഥത.

 
At 11:13 PM, Blogger സൂര്യോദയം said...

കള്ളുകുടിക്കാതെയും കള്ളുകുടിയനാകാം എന്ന് പലവട്ടം ഞാന്‍ തെളിയിച്ചിട്ടുണ്ട്‌....

ഒരിക്കല്‍ ടൂര്‍ പോയപ്പോള്‍ മദ്യപന്മരുടെ ഇടയില്‍ ഇരുന്ന് ഞാന്‍ ഒരു പെഗ്‌ വൈന്‍ അകത്താക്കി. എന്നിട്ട്‌ ഞാനും എന്റെ 2 സുഹൃത്തുക്കളും ചേര്‍ന്ന് പദ്ധതി നടപ്പാക്കി. ഞാന്‍ ഫുള്‍ പറ്റ്‌.... (മദ്യം കഴിക്കാത്തവന്‍ ആദ്യമായി വൈന്‍ കഴിച്ചതിന്റെയാണെന്ന എന്റെ സുഹൃത്തിന്റെ കമന്റ്‌ ഏറ്റു).
പിന്നെ എന്നെ കണ്ട്രോള്‍ ചെയ്ത്‌ കൊണ്ട്‌ നടക്കലായിരുന്ന മറ്റ്‌ മദ്യപാനികളുടെ ജോലി. ഹോട്ടലില്‍ പ്രശ്നമുണ്ടാക്കാനും ഞാന്‍ ശ്രമിച്ചു. എന്നെ സാന്ത്വനിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ കണ്ട്‌ ചിരിക്കാതിരിക്കാന്‍ ഞാന്‍ പെട്ട പാട്‌....
അല്‍പം കഴിഞ്ഞ്‌ കൂട്ടത്തില്‍ ഒരുത്തന്‍ വാളു വച്ചപ്പോള്‍ പിടിക്കാന്‍ എന്നെക്കൊണ്ടേ കഴിയൂ എന്ന് വന്നപ്പ്പോള്‍ എനിക്ക്‌ അഭിനയം നിര്‍ത്തേണ്ടി വന്നു. സത്യം മനസ്സിലായ മറ്റ്‌ കുടിയന്മാര്‍ ഇത്ര സമയം എന്നെ താങ്ങിക്കൊണ്ട്‌ നടക്കുകയും കണ്ട്രോള്‍ ചെയ്യുകയും ചെയ്തതിലെ മണ്ടത്തരം മനസ്സിലാക്കി വിളിച്ച തെറികള്‍... ഹാവൂ.... ഓര്‍ക്കുമ്പോള്‍ കുളിരുകോരുന്നു... :-)

 
At 12:14 AM, Blogger ശാലിനി said...

ഇഞ്ചിപെണ്ണിന്റെ അഭിപ്രായങ്ങള്‍ക്ക് 100% സപ്പോര്‍ട്ട്. എന്തെല്ലാം ന്യായീകരണങ്ങള്‍ നിരത്തിയാലും, ഈ മദ്യപാനം എന്നുള്ളത് തെറ്റു തന്നെയാണ്. നിങ്ങള്‍ കാട്ടികൂട്ടുന്നതൊക്കെ സഹിക്കുന്നത് മറ്റുള്ളവരല്ലേ. എല്ലാം കഴിഞ്ഞ് ഒരു സോറിയും കൂടി പറഞ്ഞാല്‍ മതിയല്ലോ.

 
At 12:44 AM, Blogger Unknown said...

മദ്യപാനം കുടിക്കരുത്... മദ്യപാനം കുടിയ്ക്കരുത്... എന്ന് പറഞ്ഞ് ക്ഷീണിച്ച ഇഞ്ചിചേച്ചി ഒരു ജിന്നടിച്ചിട്ട് പൂര്‍വാധികം ശക്തിയോടെ മടങ്ങിവരുന്നതാണ്. ആരും പിരിഞ്ഞ് പോകരുത് പ്ലീസ്.... :)

 
At 12:49 AM, Blogger kusruthikkutukka said...

വെള്ളം അടിച്ചാല്‍ പള്ളേല്‍ കിടക്കണം .
പിന്നെ നിങ്ങളൊക്കെ മിതമായോ, അമിതമായൊ ഒക്കെ വെള്ളം അടിച്ചു നശിച്ചാല്‍ ചേതം നിങ്ങള്ക്കു തന്നെ....
മുന്നിലിരുന്നു പുക വലിക്കുന്നവേക്കാല്‍ നല്ലവന്‍ മുന്നിലിരുന്നു കിടിക്കുന്നവനാ...(വാളുവെക്കുന്നവനല്ല)
ഈ ഡിസ്കഷന്റെ പ്രസക്തഭാഗങ്ങള്‍ നമുക്കു പി ഡി എഫ് ആക്കണം

മദ്യത്തിന്റെ ഗുണങ്ങല്‍ : ഒരുത്തനെ വെള്ളം അടിപ്പിച്ചു കുറെ കാര്യ്ങ്ങള്‍ മനസ്സിലാക്കാം ;;)

കേരളം നന്നാവാന്‍ എന്തു വേണം ?
ആണുങ്ങളുടെ വെള്ളം അടിയും പെണ്ണുങ്ങലുടെ ആഭരണ ഭ്രമവും ഇല്ലാതാകണം :) :)
qw_er_ty

 
At 8:17 AM, Blogger ഉമേഷ്::Umesh said...

എല്ലാം ശീലങ്ങള്‍. എല്ലാം ദുശ്ശീലങ്ങള്‍. നല്ല ശീലം എന്നൊരു സാധനമില്ല.

ബൂലോഗരെല്ലാവരും (കുറുമാനൊഴികെ) കഞ്ചാവു് തുടങ്ങിയ ലഹരിവസ്തുക്കള്‍ ചീത്തയാണെന്നു പറയുന്നു.

ഇഞ്ചിയെപ്പോലെ ചിലര്‍ മദ്യം ചീത്തയാണെന്നു പറയുന്നു. കാരണങ്ങളായി ബോധം നഷ്ടപ്പെടല്‍, ഡ്രൈവിംഗ് തുടങ്ങി പലതും നിരത്തുന്നു.

സനാതനഹിന്ദുക്കളെന്നു പറയുന്നവര്‍ ഗോമാംസം ചീത്തയെന്നു പറയുന്നു. അതിനു നാടവിര, ഭ്രാന്തിപ്പശു തുടങ്ങിയവ തൊട്ടു വേദശാസനങ്ങള്‍ വരെയുള്ള ശാസ്ത്രീയകാരണങ്ങള്‍ പറയുന്നു.

സനാതനമുസ്ലീം ബാക്കിയെല്ലാം തിന്നിട്ടു പന്നിയിറച്ചി മാത്രം ചീത്തയാണെന്നു പറയുന്നു. അതിനുമുണ്ടു ശാസ്ത്രീയകാരണങ്ങള്‍. മന്ത്രം ചൊല്ലാതെയും പ്രത്യേകതരത്തില്‍ ചോര ചിന്താതെയും ഹനിക്കപ്പെടുന്ന ജന്തുവിന്റെ മാംസത്തിനുമുണ്ടു ശാസ്ത്രീയമായ കുഴപ്പങ്ങള്‍.

വെജിറ്റേറിയന്‍ എന്ന ജനുസ്സില്‍പ്പെടുന്നവര്‍ മനുഷ്യന്റെ പല്ലിന്റെ ഘടനയും ആമാശയത്തിന്റെ സ്ഥാനവും ബുദ്ധന്റെ അഹിംസാവാദവും ആസ്പദമാക്കി മനുഷ്യനു ചേര്‍ന്നതല്ല നോണ്‍‌വെജിറ്റേറിയന്‍ എന്നു ശാസ്ത്രീയമായി തെളിയിക്കുന്നു. അവരില്‍ ചിലര്‍ മൂന്നു നേരവും മുട്ട മൂക്കുമുട്ടെ തിന്നുന്നു.

ഇനി ചിലര്‍ മുട്ടയും പാലും അതുപോലെയുള്ള സാധനങ്ങളും മനുഷ്യനു നല്ലതല്ല എന്നു പറയുന്നു-ശാസ്ത്രീയമായി.

ശൌചത്തിനൊഴികെ എല്ലാത്തിനും പച്ചവെള്ളത്തിനു പകരം മദ്യം ഉപയോഗിക്കുന്ന ദേവരാഗം പാലും എണ്ണയും ചീത്തയാണെന്നു ശാസ്ത്രീയമായി തെളിയിക്കുന്നു.

ഹിമാലയത്തില്‍ തപസ്സുചെയ്യുന്ന സന്ന്യാസികള്‍ ഭക്ഷണമെന്ന സാധനം തന്നെ ചീത്തയാണെന്നു പറയുന്നു.

ഭക്ഷണം കഴിക്കാത്ത കുഞ്ഞിനെ അമ്മ പ്രോട്ടീനും ചിക്കനും ടോണിക്കും മൂക്കുപിടിച്ചു വായ് പൊളിപ്പിച്ചു തിരുകിക്കയറ്റുന്നു.

ഇതില്‍ പറഞ്ഞ എന്തെങ്കിലും പണം നശിപ്പിക്കുന്നു എന്നു പറയുന്നതില്‍ വലിയ കഴമ്പില്ല. പണം നേരേ ചൊവ്വേ മാനേജ് ചെയ്യാന്‍ കഴിയാത്തതു് ഒരു വലിയ ദുശ്ശീലമാണു്. അതു കഴിഞ്ഞേ ഉള്ളൂ‍ പ്രായോഗികമായി ഇതൊക്കെ. ഇന്റര്‍നെറ്റിനും കേബിളിനും കറന്റിനും കാശു കൊടുക്കാതെ ആ കാശു കൊടുത്തു ഭാര്യയ്ക്കൊരു സ്വര്‍ണ്ണ അരഞ്ഞാണം വാങ്ങിക്കൊടുത്തുകൂടേ എന്നു പറയുന്നതില്‍ കൂടുതലൊന്നും വിശാലന്റെ ഉപദേശത്തില്‍ ഞാന്‍ കാണുന്നില്ല.

ഇതെല്ലാം ചീത്തയാണു്. പക്ഷേ, ഇതുപോലെയുള്ള ചീത്തകളില്‍ കൂടിയാണു നമ്മുടെ ക്ഷണികജീവിതം പോകുന്നതു്. ആരോഗ്യചിന്ത സുഖചിന്തയ്ക്കും സൌകര്യചിന്തയ്ക്കും ചിലപ്പോഴൊക്കെ വഴിമാറുന്നു. അതു മനുഷ്യസ്വഭാവം. അതു മറ്റുള്ളവര്‍ക്കു ശല്യമാകാതിരുന്നാല്‍ ‍നല്ലതു്.

മദ്യപിച്ചു വണ്ടിയോടിക്കുന്നതും, മീങ്കറി ബാക്കി വന്നതു് അയലത്തെ അമ്യാര്‍ കോലം വരച്ചതിന്റെ പുറത്തൊഴിക്കുന്നതും മറ്റുള്ളവരുടെ മുമ്പിലിരുന്നു പുകവലിക്കുന്നതും, ദുശ്ശീലങ്ങള്‍ ചെയ്യുന്നവര്‍ അവ ചെയ്യാത്തവരെ പരിഹസിക്കുന്നതുമൊക്കെ ഇത്തരം ശല്യങ്ങളില്‍പ്പെടും.

ഈയിടെ ഒരു പാര്‍ട്ടിയില്‍ മദ്യപാനമൊഴികെ ബാക്കിയുള്ളവര്‍ ചെയ്യുന്നതെല്ലാം ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഒരു സുഹൃത്തിന്റെ കമന്റ്:
“ഇവനെപ്പോലെയുള്ള കുടിക്കാത്തവന്മാരാണു് ഏറ്റവും ശല്യം. കമ്പനിയുടെ മൂഡു മ്മൊത്തം കളയും. എന്തിനാ എവനൊക്കെ ഇങ്ങോട്ടു കെട്ടിയെടുക്കുന്നതു്?”

അപ്പോള്‍ അതും ശല്യമാണത്രേ. അപ്പോള്‍ മറ്റുള്ളവരെ ശല്യപ്പെടുത്തരുതു് എന്ന തത്ത്വവും ഞാന്‍ ഉപേക്ഷിച്ചു.

ആകെ കണ്‍‌ഫ്യൂഷന്‍!


കുറിപ്പു്: കുസൃതിക്കുടുക്ക പറഞ്ഞതു കാര്യം. കള്ളുകുടിയെക്കാള്‍ ചീത്തയാണു പുകവലി. പുകവലിച്ചുകൊണ്ടു വണ്ടിയോടിക്കുന്നതു ആക്സിഡന്റ് ഉണ്ടാക്കുന്നില്ല എന്നതൊരു ന്യായീകരണമല്ല.

 
At 8:54 AM, Blogger aneel kumar said...


വീട്ടില്‍ ചെന്ന് കയറിയാല്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പോലും അറിയാത്ത നിഷ്കളങ്കരായ ചില മാതാപിതാക്കളും ചിലര്‍ക്ക്‌ കരുത്തേകുന്നു.


അതെത്രമാത്രം ശരിയാണെന്ന കാര്യത്തില്‍ സന്ദേഹമുണ്ട്. നിഷ്കളങ്കരായ മറ്റുള്ളവര്‍ക്കാണ് സത്യത്തില്‍ മദ്യത്തിന്റെ (സിഗരറ്റിന്റെയും) മണം പെട്ടെന്ന് പിടിച്ചെടുക്കാന്‍ കഴിയുക.

‘പുകവലി സമൂഹത്തിന്റെ ആരോഗ്യത്തിനു ഹാനികരം’

 
At 10:13 AM, Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

മദ്യപാനമാണല്ലോ വിഷയം.

ശരിയും തെറ്റുമെല്ലാം ഒരു തരത്തില്‍ ആപേക്ഷികമാണ്‌. വളച്ചുകെട്ടുന്നില്ല-

കുടിയന്മാരായ ഭര്‍ത്താക്കന്മാരേ, ഭാര്യയും ഒരു പെഗ്ഗ്‌, രണ്ടു പെഗ്ഗ്‌, അല്ലെങ്കില്‍ വെറും ഒരു കുപ്പി അവള്‍ക്കും കുടിക്കണം എന്നു പറഞ്ഞാല്‍ നിങ്ങള്‍ അനുവദിയ്ക്കുമോ. ഭാര്യയോ കൊച്ചു മകനോ മകളോ അവര്‍ക്കും പുകവലിയ്ക്കണം, ഒരു മഗ്ഗടിയ്ക്കണം എന്നു പറഞ്ഞാല്‍ നിങ്ങള്‍ അനുവദിയ്ക്കുമോ?

ഹേയ്‌, ഒന്നും തെറ്റാണെന്നു പറയണ്ട. എല്ലാം ശരി തന്നെ. നാലുവയസ്സുകാരന്‍/കാരി സിഗററ്റുവലിച്ചാല്‍ വഴക്കുപറയാന്‍ ആര്‍ക്കും അധികാരമില്ല. വയസ്സു കുറഞ്ഞുപോയി എന്നതൊരു തെറ്റല്ലല്ലോ
സൂര്യോദയമേ നന്നായി... :-)

 
At 11:34 AM, Blogger ബിന്ദു said...

സൂര്യോദയമേ കൊള്ളാം. :)

 
At 7:02 PM, Blogger ദിവാസ്വപ്നം said...

ഇഞ്ചിപ്പെങ്ങള്‍സ്,

ഇന്നലെ വൈകിയതു കൊണ്ട് മുഴുമിപ്പിക്കാന്‍ സാ‍ധിച്ചില്ല. ഇതും കൂടി പറഞ്ഞ് നിര്‍ത്താം (അന്‍പതാമത്തെ കമന്റുമാകും)

തുടക്കം മുതലേ പറഞ്ഞതു തന്നെ ഇപ്പോഴും പറയുന്നു, വല്ലപ്പോഴും വിരളമായി കമ്പനി സേക്കിന് മദ്യം ഉപയോഗിക്കുന്നവരെ ‘കുടിയന്‍‘ എന്ന് വിളിക്കാന്‍ പാടില്ല. വിരളമായി ഡിസ്നി ചാ‍നലും ഞാന്‍ കാണാറുണ്ട്. അതുകൊണ്ട് എന്നെ ഡിസ്നിചേട്ടന്‍ എന്ന് വിളിയ്ക്കാന്‍ പറ്റുമോ ! അക്കണക്കിന്, ഇഞ്ചിയുടെ പരിചയത്തിലുള്ള ആണുങ്ങള് മുഴുവനും ‘കുടിയന്മാരാ‘ണെന്ന് സമ്മതിക്കേണ്ടി വരില്ലേ.

തന്നെയല്ല, ഇന്‍-അപ്രോപ്രിയേറ്റായ മദ്യപാനം തെറ്റാണെന്ന് തന്നെയാണ് ഞാന്‍ ആദ്യം മുതലേ പറഞ്ഞതും. പിന്നെയും, മുഴുക്കുടിയന്മാരുടെ ഉദാഹരണങ്ങളും പെരുമാറ്റവൈകൃതങ്ങളും നിരത്തിയാല്‍, മേ ക്യാ കരൂം...

qw_er_ty

 
At 9:35 PM, Blogger വേണു venu said...

സൂര്യോദയം നല്ല പോസ്റ്റാണു്.
ഞാന്‍ ദിവാസ്വപ്നം,ദേവരാഗം,പിന്നെ ഉമേഷ്ജിയുമൊക്കെ പറഞ്ഞതു പോലെ വല്ലപ്പോഴും ഒന്നു കൂടുന്നതില്‍ തെറ്റു കാണുന്നില്ലാ.
ഒരു കഥ.
ഒരു പക്ഷേ വായിച്ചതാകാം.മദ്യ സ്നേഹികളും മദ്യ വിരോധികളും ആസ്വദിക്കുന്നതാണു് ഈ കഥ.

ശങ്കര പിള്ളയും വാസുനായരും സുഹൃത്തുക്കള്‍ ആയിരുന്നു.ഒരേ ഓഫീസില്‍ ജോലി ചെയ്യുന്നു.വൈകുന്നേരം ഒരുമിച്ചിറങ്ങുന്നു.കുശലപ്രശ്നങ്ങള്‍ക്കു ശേഷം സ്ഥിരം ബാറില്‍ കയറുന്നു.സപ്ലെ പയ്യന്‍ വരുന്നു.രണ്ടു ഗ്ലാസ്സു് വയ്ക്കുന്നു.മധു ചഷകം
ഒഴിക്കുന്നു.അതു നുകര്‍ന്നു ആല്‍മ സായൂജ്യം നേടി അവര്‍ പിരിയുന്നു.ഇതു വര്‍ഷങ്ങളായി തുടര്‍ന്നു.

ഒരു ദിവസം നമ്മുടേ സപ്പ്ലയര്‍ രണ്ടു ഗ്ലാസുമായി വന്നപ്പോള്‍ ശങ്കര പിള്ള മാത്രം ഇരിക്കുന്നതു കണ്ടു് ഒരു ഗ്ലാസ്സു് തിരിച്ചു കൊണ്ടു
പോയി.ഉടനേ സപ്പ്ലയറെ വിളിച്ചു ശങ്കരന്‍ നായര്‍.മറ്റേ ഗ്ലാസും വയ്ക്കൂ.രണ്ടിലും പകരൂ. സപ്പ്ലയര്‍ രണ്ടു ഗ്ലാസ്സിലും ഒഴിച്ചു. ശങ്കരന്‍ നയര്‍
രണ്ടും കുടിച്ചു് സംത്രുപ്തനായി നടന്നു. സപ്ലയര്‍ നോക്കിയിരുന്നു.ഒരു ദിവസം സപ്ലയറ്‍ ചോദിച്ചു പോയി. അല്ലാ വാസുവണ്ണനെ കാണുന്നില്ലല്ലോ. അധേഹത്തിന്റെ ഗ്ലാസു വയ്ക്കുന്നുമുണ്ടു്.എന്താ ചേട്ടാ?.എടാ വാസു മരിച്ചു പോയി.പക്ഷേ മരിക്കുന്നതിനു മുന്‍പു് എന്നോടു പറഞ്ഞു,ശങ്കരാ നീ എന്നും വൈകുന്നേരം എന്റെ ഗ്ലാസ്സിലേതു കൂടി കുടിച്ചേക്കണം..

വര്‍ഷങ്ങള്‍ പിന്നേയും കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.ശങ്കരപിള്ള‌ നരച്ചു റിട്ടയര്‍ ആവുന്നതിനു മുന്‍പുള്ള മിനുക്കു പണികള്‍ പ്രക്രുതി പെട്ടെന്നു തന്നെ ചെയ്തു തീര്‍ക്കുകയായിരുന്നു.സപ്ലയറും പഴയ സ്മാര്‍ട്ടൊക്കെ പോയി ഒരു പാവത്താന്‍ ആയിക്കൊണ്ടിരുന്നു.

ഒരു ദിവസം.

സ‌പ്ലയര്‍‍ ‍‍ രണ്ടു ഗ്ലാസ്സില്‍ ചഷകം നിറച്ചു കൊണ്ടു വന്നു.ശങ്കരപിള്ള പറഞ്ഞു.ഒരു ഗ്ലാസു മതി.ഒരു ഗ്ലാസ്സു തിരിയെ കൊണ്ടു പോയ സപ്ലയര്‍‍ ‍ തിരിച്ചു വന്നു.മുന്നിലിരുന്ന ഗ്ലാസ്സു കാലിയാക്കി പ്രസന്നവദനം ധ്യായേത്‌,എന്നിരുന്ന
ശങ്കരപിള്ളയോടു ചോദിച്ചു.ഇന്നിങ്ങനെ,ഒരു ഗ്ലാസ്സില്‍ സേവ.

ശങ്കരപിള്ള ഉവാച.

ഞാന്‍ മദ്യപാനം നിര്‍ത്തി.കൊണ്ടു പോയ ഗ്ലാസെന്റേതു്.മരിച്ചു പോയ സുഹൃത്തിന്റെ ഗ്ലാസ്സിലെയാണു് ഞാന്‍ കുടിച്ചതു്.
ഇങ്ങൊനൊക്കെ ആണെങ്കിലും വല്ലപ്പോഴും ആകാം എന്നെനിക്കു തോന്നുന്നു.

പക്ഷേ,
പകലരുതു്
പതിവരുതു്
പലരരുതു്
പറയരുതു്.

വേണു.

 
At 9:35 PM, Blogger ദേവന്‍ said...

വാവിനും സംക്രാന്തിക്കും കഴിക്കുന്ന രണ്ട്‌ ബഡ്ഡിന്റെ പേരില്‍ എന്നെ മുഴുക്കുടിയനാക്കിയോ പാരഗുരുക്കളേ? ഇതൊരുമാതിരി എന്റെ ബ്ലോഗ്ഗേല്‍ കേറി ചിലര്‍ "കിടിലം കിടിലോല്‍ക്കിടിലം അബദ്ധജഡിലം" എന്നൊക്കെ പ്രശംസിക്കുന്നതുപോലായല്ലോ.

പിന്നെ ശൌചം. അതിനല്ലേ മദ്യം ബെസ്റ്റ്‌. ആല്‍ക്കഹോള്‍ ഒന്നാന്തരമായി സ്റ്റെറിലൈസ്‌ ചെയ്യും. പണ്ട്‌ ഫ്ലൈറ്റില്‍ വച്ച്‌ ശ്വാസകോശത്തില്‍ ബ്ലീഡിംഗ്‌ ഉണ്ടായ ഒരു പെണ്ണിനെ കിട്ടിയ കിച്ചണ്‍ നൈഫ്‌ കൊണ്ട്‌ ഓപ്പറേഷന്‍ നടത്തി ഉടുതുണീലെ നൂലുകൊണ്ട്‌ തുന്നിയ സര്‍ജ്ജേട്ടന്‍ പറഞ്ഞത്രേ
"ദൈവത്തിനു നന്ദി പറയുക നീ, പിന്നെ ജോണി വാക്കര്‍ ബ്ലാക്കിനും . സ്റ്റെറിലൈസ്‌ ചെയ്തത്‌- നിന്നെയും എന്നെയും കത്തിയും അതുകൊണ്ടാണ്‌"

 

Post a Comment

<< Home