മൈസര്‍ ജെ. (ബസ് ചാര്‍ജ്ജ്)
പൊതുവേ സുഹൃത്തുക്കളൊരുമിച്ചുള്ള യാത്രകളില്‍ 'ജെ' യുടെ യാത്രാച്ചിലവ് മറ്റുള്ളവര്‍ വഹിക്കുക എന്നത് ഒരു നാട്ടുനടപ്പായിരുന്നു എന്നു മാത്രമല്ല, അങ്ങനെയല്ലാത്ത ഒരു ഓപ്ഷന്‍ പുള്ളിക്കാരന്റെ ചിന്തയില്‍ പോലും ഉണ്ടായിരുന്നില്ല.
ഒരു സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തിന്റെ തലേന്നുള്ള ഒരു ചെറിയ മദ്യപാനവിരുന്ന്....
'മിസ്റ്റര്‍ ജെ' എന്താണ് എത്താത്തത് എന്നതില്‍ ആരോ അത്ഭുതം പ്രകടിപ്പിച്ചു.
അപ്പോഴാണ് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഒരു സുഹൃത്തിന്റെ കമന്റ്..
"ഒരു അത്ഭുതം സംഭവിച്ചു. ജെ കഴിഞ്ഞ ആഴ്ച എന്റെ ബസ് ചാര്‍ജ്ജ് കൊടുത്തു..."
"എന്ത്.... വെറുതെ തമാശ പറയാതെ....അങ്ങനെ ഒരു സംഭവം നടക്കില്ല.... എത്ര കാലമായി ജെ യെ നമുക്കറിയുന്നതാ..." കേട്ടുകൊണ്ടിരുന്നവരില്‍ ഒരാള്‍.
മറ്റുള്ളവര്‍ ഇതില്‍ ഒട്ടും വിശ്വസിക്കാത്ത ഒരു പുച്ഛം കലര്‍ന്ന ഫേസ് എക്സ്പ്രഷനില്‍ ഇരുന്നു.
"അല്ല... സത്യമായിട്ടും നടന്ന സംഭവമാണ്..."
"ഒന്നു പോടേയ്...വെറുതെ നുണപറയാതെ.."
"നിങ്ങള്‍ സംഭവം മുഴുവന്‍ കേള്‍ക്ക്... ട്രെയിന്‍ മിസ്സ് ആയപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് എറണാകുളത്തുനിന്ന് ബസ്സില്‍ ചാലക്കുടിയ്ക്ക് പോരുവാന്‍ തീരുമാനിച്ചു. ആലുവ ബസ്സില്‍ കയറി, കണ്ടക്ടര്‍ എത്തിയപ്പോള്‍ 'ജെ' പെട്ടെന്ന് ചാടിക്കയറി രണ്ടുപേര്‍ക്കുമുള്ള ടിക്കറ്റ് എടുത്തു. ആലുവ വരെ ബസ് ചാര്‍ജ്ജ് രണ്ടുപേര്‍ക്കും കൂടി 10 രൂപയോളം വരും. എനിക്ക് ജെ യെക്കുറിച്ച് ഇത്തിരി മതിപ്പ് കൂടിയോ എന്ന് സംശയം. "
"എന്നിട്ട്...???" എല്ലാവര്‍ക്കും ബാക്കി അറിയാന്‍ ആകാംക്ഷയായി.
"എന്നിട്ടെന്താ ആലുവ മുതല്‍ ചാലക്കുടി വരെയുള്ള ബസ് ചാര്‍ജ്ജ് ഞാന്‍ കൊടുക്കേണ്ടി വന്നു. രണ്ടുപേര്‍ക്കും കൂടി 30 രൂപ.."
ഇത് പറഞ്ഞ് കഴിഞ്ഞതും എല്ലാവരും ആശ്വാസത്തോടെ സീറ്റില്‍ ഇറങ്ങിയിരുന്നു.
"ങാ... അങ്ങനെ വരട്ടെ... അല്ല, ഞാന്‍ വിചാരിച്ചു പുള്ളിക്കാരനിതെന്തു പറ്റീ എന്ന്.." കേള്‍വിക്കാരിലൊരാളുടെ കമന്റ്.
Labels: miser2
4 Comments:
മൈസര്‍ ജെ... തുടരുന്നു...
സൂര്യോ... മൈസര്‍ ജെ ബ്ലോഗ് വായിക്കില്ല എന്ന ധൈര്യത്തിലാണോ എഴുതിയത്?.എന്റെ കൂട്ടുകാരിലുമുണ്ട് ഇത്പോലെ ചിലര്‍.
അതിനെയാണ് ..ദീര്‍ഘവീക്ഷണം എന്നു പറയുന്നത്..
:)
സാലിം... ജെ ബ്ലോഗ് വായിക്കില്ല എന്നുള്ള ആത്മവിശ്വാസം കൊണ്ടാണ് എഴുതുന്നത്.. ഇനിയെങ്ങാന്‍ വായിച്ചാല്‍ സൂര്യോദയത്തെ തപ്പി നടക്കുമായിരിയ്ക്കും :-)
സാജന്‍... അതെ.. ദീര്‍ഘവീക്ഷണം പുള്ളിക്ക് വളരെ കൂടുതല്‍ തന്നെയാണെന്ന് ഇനിയുള്ള പോസ്റ്റുകളിലൂടെ വ്യക്തമാകും :-)
Post a Comment
<< Home