സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Tuesday, October 30, 2007

പെണ്ണുകാണല്‍ സീരീസ്‌ - 3

രംഗം 3
എന്റെ ഒരു കസിനുവേണ്ടിയുള്ള പെണ്ണുകാണല്‍ ചടങ്ങ്‌ കഴിഞ്ഞ്‌ വീട്ടില്‍ നിന്ന് ഇറങ്ങുന്നു. പതിവുപോലെ ഡ്രൈവറായ ഞാന്‍ നേരെ ചെന്ന് കാറില്‍ കയറി. കസിനാണെങ്കില്‍ ഒട്ടും സ്റ്റൈല്‍ കുറയ്ക്കേണ്ടല്ലോ എന്ന് വിചാരിച്ച്‌ നല്ലൊരു ഷൂവും കാലില്‍ തള്ളിക്കയറ്റിയാണ്‌ വന്നിരുന്നത്‌.

ഷൂവിന്റെ ഉള്ളില്‍ കാല്‌ തിരുകിക്കയറ്റുകയും അതിനുശേഷം അതിന്റെ വള്ളി കെട്ടുകയും ചെയ്യുക എന്നത്‌ 5 മിനിറ്റേ എടുത്തുള്ളുവെങ്കിലും അന്ന് അവിടെ അത്‌ ഒരു അരമണിക്കൂര്‍ തോന്നിച്ചു എന്നതാണ്‌ സത്യം.

ഈ പ്രക്രിയയ്ക്ക്‌ സാക്ഷ്യം വഹിയ്ക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ സന്നിഹിതരായിരുന്നവരൊക്കെയും ഉണ്ടായിരുന്നെന്ന് മാത്രമല്ല, അവരുടെയെല്ലാം മുഖത്ത്‌ ഇതൊന്ന് ശരിയാവാനുള്ള ടെന്‍ഷന്‍ പ്രതിഫലിച്ചിരുന്നു. ഒടുവില്‍ സംഗതി കാലില്‍ സെറ്റപ്പ്‌ ചെയ്ത്‌ കഴിഞ്ഞപ്പോള്‍ എല്ലാവരും ദീര്‍ഘനിശ്വാസമിടുന്ന കണ്ടെങ്കിലും കാറിനടുത്തെത്തിയ കസിന്‍ നല്ലപോലെ വിയര്‍ത്ത്‌ ഒഴുകുന്നുണ്ടായിരുന്നു.

"എന്റെ ചേട്ടോ.. ഇനി ഒരു പെണ്ണുകാണലിന്‌ ഷൂ ഇടുന്ന പ്രശ്നമേയില്ല.... ഈ കാണികളുടെ ഇടയില്‍ കുനിഞ്ഞ്‌ നിന്ന് ഈ സംഭവം ഒന്ന് കെട്ടിയുറപ്പിയ്കാന്‍ ഞാന്‍ പെട്ട പാട്‌" അവന്‍ തന്റെ സാഹചര്യം വെളിപ്പെടുത്തി.

"എന്നാലും നീ അവരെ ഇത്ര ടെന്‍ഷനിടിപ്പിക്കേണ്ടിയില്ലായിരുന്നു" എന്ന് പറഞ്ഞ്‌ ഞങ്ങള്‍ അവിടെ നിന്ന് യാത്രയായി.

ഗുണപാഠം:
എസ്കേപ്പ്‌ സാഹചര്യങ്ങളില്‍ ('എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കിയാല്‍ മതി' എന്ന് തോന്നുന്ന പെണ്ണുകാണല്‍ ലൊക്കേഷനുകളില്‍) വളരെ ലളിതമായി ഞോണ്ടിക്കൊണ്ട്‌ പോരാവുന്ന പാദരക്ഷകള്‍ മാത്രം ധരിയ്ക്കുക.

പലപ്പോഴും ഒരു പ്രൊപ്പോസലുമായി മുന്നോട്ടു പോകണോ വേണ്ടയോ എന്ന് കണ്‍ഫിയൂഷന്‍ വരുമ്പോള്‍ പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു ഫോര്‍മുലയാണ്‌ താഴെ പ്രദിപാദിക്കുന്നത്‌.

A B C D E F എന്ന അക്ഷരങ്ങളെ ആസ്പദമാക്കിയുള്ള ചില ഘടകങ്ങള്‍ പരിശോധിച്ച്‌ അതിന്റെ വെയ്റ്റേജും മാര്‍ക്കും നിശ്ചയിച്ച്‌ അതിന്റെ ആവറേജ്‌ കണ്ടുപിടിക്കുകയാണ്‌ ഈ ഫോര്‍മുലയുടെ പ്രത്യേകത. ഈ ഫോര്‍മുല ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേപോലെ ഉപയോഗപ്രദമാണ്‌.

A - Age- പ്രായത്തിന്റെ മുന്‍ ഗണനയനുസരിച്ച്‌ ഒരു മാര്‍ക്ക്‌ നിശ്ചയിക്കാവുന്നതാണ്‌.
ഉദാഹരണത്തിന്‌ പെണ്‍കുട്ടിയ്ക്ക്‌ വേണ്ട പ്രായം ഏകദേശം എത്രയാണെന്ന സങ്കല്‍പ്പവും പെണ്‍കുട്ടിയുടെ ഒറിജിനല്‍ പ്രായവും തമ്മില്‍ താരതമ്യം ചെയ്ത്‌ മാര്‍ക്കിടാവുന്നതാണ്‌.കണ്ടീഷന്‍ പ്രകാരം 25 ആണ്‌ താല്‍പര്യമുള്ള പ്രായമെങ്കില്‍ പെണ്‍കുട്ടിയ്ക്ക്‌ 30 വയസ്സുണ്ടെങ്കില്‍ അത്‌ നല്ല മാര്‍ക്ക്‌ കൊടുക്കാന്‍ സാധിക്കില്ലാത്തതാകുന്നു. അപ്പോള്‍ മാര്‍ക്ക്‌ ഏകദേശം 50 കൊടുക്കാം....

B-Beauty- സൗന്ദര്യം...
സൗന്ദര്യവും ഇതുപോലെ അവനവന്റെ ആഗ്രഹവും റിയാലിറ്റിയും തമ്മില്‍ കമ്പയര്‍ ചെയ്ത്‌ മാര്‍ക്ക്‌ നിശ്ചയിയ്ക്കാം..

ഇതുപോലെ താഴെ പറയുന്ന മറ്റ്‌ ഘടകങ്ങള്‍ക്കും മാര്‍ക്ക്‌ നിശ്ചയിക്കുക..

C-Character- സ്വഭാവം.
തനി സ്വഭാവം പിന്നെ അനുഭവിച്ചറിയുകയേ നിവര്‍ത്തിയുള്ളൂ.. :-)
(അതൊക്കെ ഒരു യോഗം പോലെ വരും)

D-Dowry- സ്ത്രീധനം അല്ലെങ്കില്‍ സാമ്പത്തികം
(പെണ്‍കുട്ടിയെ സംബദ്ധിച്ച്‌ കൂടുതല്‍ കൊടുക്കേണ്ടിവരുന്നതിന്റെ അളവനുസരിച്ച്‌ മാര്‍ക്ക്‌ കുറയ്ക്കാം... ആണ്‍കുട്ടിയെ സംബദ്ധിച്ച്‌ സാമ്പത്തികം ഒരു മാനദണ്ഠമല്ലെങ്കില്‍ അതിനനുസരിച്ച്‌ മാര്‍ക്ക്‌ നിശ്ചയിയ്ക്കാം... മറിച്ച്‌ പെണ്ണ്‍ കെട്ടുന്നതില്‍ അതും ഒരു ഘടകമാണെങ്കില്‍ കിട്ടുന്നതിന്റെ (ഷെയറിന്റെ) കണക്കനുസരിച്ച്‌ മാര്‍ക്കിടാം.

E-Education- വിദ്യാഭ്യാസം

F-Family- കുടുംബം, കുടുംബപശ്ചാത്തലം

മുകളില്‍ പ്രദിപാദിച്ച ABCDEF യുടെ മാര്‍ക്ക്‌ എടുത്ത്‌ അതിന്റെ ആവറേജ്‌ റീസണബിളാണെങ്കില്‍ ആ പ്രൊപ്പോസല്‍ പോസിറ്റീവ്‌ ആയി എടുക്കാം എന്നതാണ്‌ ഈ ഫോര്‍മുല നിര്‍ദ്ദേശിക്കുന്നത്‌.

ഇനി ഒരു പ്രൊപ്പോസലുമായി മുന്നോട്ട്‌ പോകുന്നില്ല എന്ന് തീരുമാനിക്കുകയാണെങ്കില്‍ അത്‌ എങ്ങനെ അറിയിയ്ക്കും എന്ന ടെന്‍ഷനും പൊതുവേ ഉള്ളതാണ്‌. പെണ്‍ കുട്ടിയെ ഇഷ്ടപ്പെടാത്തതാണെന്ന് ആ കുട്ടി വിചാരിയ്ക്കും എന്ന വ്യാകുലത ഇതിന്റെ ഒരു ഭാഗമാണ്‌.

ജാതകപ്പൊരുത്തം നോക്കാതെയുള്ള പെണ്ണുകാണലുകളാണെങ്കില്‍ ജാതകത്തിന്റെ ചേര്‍ച്ചക്കുറവ്‌ ഒരു കാരണമായി ഉന്നയിയ്ക്കാം. അതില്‍ നിന്ന് തന്നെ 'താല്‍പര്യമില്ലാ' എന്ന സന്ദേശം മറുഭാഗത്തിന്‌ കിട്ടിക്കോളും. ('ഞങ്ങള്‍ നോക്കിയിട്ട്‌ നല്ല ചേര്‍ച്ചയാണല്ലോ... അതെന്തേ നിങ്ങള്‍ നോക്കിയപ്പോ ഒരു ചേര്‍ച്ചക്കുറവ്‌' എന്ന ചോദ്യം പൊതുവേ ഉണ്ടാവില്ല എന്നാണ്‌ പ്രതീക്ഷ.)

മറ്റൊരു സേഫ്‌ ആയ ഒഴിവാക്കല്‍ എന്തെന്നാല്‍ 'ഈ പ്രൊപ്പോസലുമായി മുന്നോട്ട്‌ പോകാന്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്‌' എന്ന് അറിയിയ്ക്കലാണ്‌.
('അതെന്റ്‌ ബുദ്ധിമുട്ട്‌??? അതറിഞ്ഞിട്ടേയുള്ളൂ ബാക്കി കാര്യം..' എന്ന ചോദ്യവും മറുഭാഗത്ത്‌ നിന്ന് ഉണ്ടാവില്ലെന്ന് തന്നെ പ്രതീക്ഷ. അഥവാ അത്തരം ചോദ്യം ഉണ്ടായാല്‍ 'പറയാന്‍ സൗകര്യമില്ല...' എന്നും പറയാം..)

വളരെ സിമ്പിളായ മറ്റൊരു മറുപടി 'ഞങ്ങള്‍ ഈ പ്രൊപ്പോസല്‍ പ്രൊസീഡ്‌ ചെയ്യുന്നില്ല.. സോറി..' എന്ന് പറയുന്നതാണ്‌.

പെണ്ണ്‍ കാണല്‍ ചടങ്ങിന്‌ ശേഷം തിരികെ വരുമ്പോള്‍ 'ഞങ്ങള്‍ അറിയിയ്ക്കാം' എന്നാണ്‌ പറയുന്നതെങ്കില്‍ നിര്‍ബദ്ധമായും ഒരു മറുപടി കൊടുത്തിരിക്കേണ്ടതാണ്‌.. അതാണ്‌ മര്യാദ.

'ഞങ്ങള്‍ ആലോചിച്ചിട്ട്‌ പോസിറ്റീവ്‌ ആണെങ്കില്‍ രണ്ട്‌ ദിവസത്തിനകം അറിയിയ്ക്കാം' എന്ന് പറഞ്ഞാണ്‌ ഇറങ്ങുന്നതെങ്കില്‍ ആ പ്രൊപ്പോസല്‍ പ്രൊസീഡ്‌ ചെയ്യുന്നില്ലെങ്കില്‍ ആ വിവരം അറിയിയ്ക്കണമെന്നില്ല.

ഒരു പെണ്‍കുട്ടിയെ കണ്ട്‌ കഴിഞ്ഞ്‌ പ്രൊസീഡ്‌ ചെയ്യാനാണ്‌ തീരുമാനമെങ്കില്‍ അത്‌ അറിയിയ്ക്കാന്‍ കാലതാമസം എടുക്കാതിരിയ്ക്കുകയാവും നല്ലത്‌.
(എന്റെ അനുഭവമനുസരിച്ച്‌ അത്‌ തിരികെ വീട്ടിലേയ്ക്ക്‌ പോരുന്ന വഴി തന്നെ കാറിലിരുന്ന് ഫോണ്‍ ചെയ്ത്‌ അറിയിയ്ക്കാനുള്ള തത്രപ്പാടായിരുന്നു. 'നീയൊന്ന് അടങ്ങ്‌.. വീട്ടില്‍ ചെന്നിട്ട്‌ അറിയിയ്ക്കാം' എന്ന് പറഞ്ഞ്‌ വീട്ടുകാര്‍ എന്നെ ഒതുക്കി)

ഒരു പെണ്ണ്‍ കണ്ട്‌ ബോധിച്ച ശേഷം താല്‍പര്യമാണെന്ന് അറിയിച്ച ശേഷം അവിടെ നിന്നുള്ള കണ്‍ഫര്‍മേഷന്‍ കിട്ടുന്നവരെ ഒരു പ്രത്യേകതരം ടെന്‍ഷന്‍ തന്നെയാണ്‌. ആ കണ്‍ഫര്‍മേഷനും കൂടി കിട്ടിക്കഴിഞ്ഞാല്‍ പിന്നെ വല്ലാത്തൊരു ആശ്വാസവും സന്തോഷകരമായ മാനസികാവസ്ഥയുമായിരിയ്ക്കും.

പ്രതീക്ഷകളും സ്വപ്നങ്ങളും തമ്മില്‍ കോമ്പറ്റീഷനില്‍ ഏര്‍പ്പെടുന്ന ഈ മനോവികാരം ഭാവിയില്‍ 'അനുഭവിയ്ക്കാന്‍' പോകുന്ന യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച്‌ യാതൊരു ധാരണയുമില്ലാതെയായിരിയ്ക്കും. ധാരണയില്ലായ്മ തന്നെയാണ്‌ ഈ വികാരത്തിന്റെ സുഖവും.

12 Comments:

At 11:36 PM, Blogger സൂര്യോദയം said...

പെണ്ണുകാണല്‍ സീരീസിന്റെ അവസാനഭാഗം....
ബാച്ചികള്‍ക്ക്‌ ചെറിയൊരു പ്രചോദനം തോന്നിത്തുടങ്ങിയെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി :-)

 
At 11:59 PM, Blogger ശ്രീ said...

abcdef കൊള്ളാമല്ലോ.


:)

 
At 12:32 AM, Blogger R. said...

സത്യം പറ. ചേട്ടനല്ലേ ഈ ഭാരത് മാട്രിമോണി (അത് തെന്ന്യല്ലെ?) സോഫ്റ്റ് വേര്‍ ഉണ്ടാക്കിയെ?

ഹൊ! അപാര ഡൊമെയ്ന്‍ നോളജ് !

 
At 12:51 AM, Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: “'നീയൊന്ന് അടങ്ങ്‌.. വീട്ടില്‍ ചെന്നിട്ട്‌ അറിയിയ്ക്കാം' ”
മി. ആക്രാന്ത് സൂര്യോദയ് കുമാര്‍ ബാച്ചിക്ലബ്ബ് വഹ ഒരു ക്വട്ടേഷന്‍ എപ്പക്കിട്ടി എന്ന് ചോദിക്ക് ട്ടാ...

 
At 12:56 AM, Blogger കുഞ്ഞന്‍ said...

ബാച്ചികള്‍ക്കൊരു വഴികാട്ടി അസ്സലായി...

 
At 4:30 AM, Blogger Kaithamullu said...

പെണ്ണുകാണല്‍ എക്സ്പെര്‍ട്ടിന് അഭിനന്ദനങ്ങള്‍!

 
At 5:01 AM, Blogger Sherlock said...

ആ ABCDEF കൊള്ളാം..:)

 
At 8:59 AM, Blogger സഹയാത്രികന്‍ said...

കലക്കി...

അപ്പൊ ഇത് മൂന്നും വ്യക്തമായി പഠിച്ചേച്ച് പെണ്ണുകാണാന്‍ പോകുക... അപ്പൊ ബാച്ചീസ് ബെസ്റ്റ് ഓഫ് ലക്ക് ആന്‍ഡ് ലുക്ക്...
:)

ഓ:ടോ:ഇനി എന്റെ വഹ ഒരു ഉപദേശം കൂടി ഫ്രീ ... വല്ലാണ്ട് കണ്‍സപ്റ്റ് വച്ച് പുലര്‍ത്തരുത്... കണ്‍സെപ്റ്റ് കൊണ്ടേ പോകൂ... അങ്ങനെ പൊട്ടിയ ഒരു ബന്ധം ഇവിടെ

:)

 
At 9:14 AM, Blogger ദിലീപ് വിശ്വനാഥ് said...

ഇതു മുഴവന്‍ എഴുതിക്കഴിയുമ്പോള്‍ ബാച്ചി ക്ലബ്ബ് മുന്‍കൈയെടുത്തു ഒരു പുസ്തകം ആക്കാന്‍ ശ്രമിക്കുക. പ്രയോജനപെടും.

 
At 1:24 PM, Blogger Mr. K# said...

തികച്ചും വിജ്ഞാനപ്രദം :-)

 
At 1:12 AM, Anonymous Anonymous said...

സീരീസ് മൊത്തം വായിച്ചു.
ആകെ മൊത്തം നന്നായിട്ടുണ്ട്..
എങ്കിലും ചില “സംഗതികള്‍“ ഒന്നും വന്നിട്ടില്ല.
നല്ല പോലെ എഴുതുന്ന ആളായിരുന്നല്ലോ..എന്തു പറ്റി..? (കട: ഓടിയാ താന്‍ സിമ്പളന്‍ )
ഓ..സോറി...ഇതല്ല പറയാന്‍ വന്നത്..
താങ്കള്‍ പറഞ്ഞ ചില കാര്യങ്ങള്‍ പ്രാക്ടിക്കല്‍ ആയിട്ടു നടക്കില്ല.
ഉദാ: നമ്മുടെ എല്ലാ മാനദണ്ഡമനുസരിച്ചും യോജിച്ച പെണ്ണ്.ഇവളെ കെട്ടിയാല്‍ ജീവിതം സുരഭിലം എന്ന് അന്തരംഗം. വീട്ടുകാര്‍ക്ക് പക്ഷേ ബോധിച്ചില്ല..തീര്‍ന്നില്ലേ..

 
At 8:29 AM, Blogger Unknown said...

എന്റമ്മോ ഇതെന്താ റോക്കറ്റ് സയന്‍സോ? ഒരു തീവണ്ടിയ്ക്ക് തല വെയ്ക്കാന്‍ ലോക്കൊമോട്ടിവ് എഞ്ചിനീയര്‍ ആവേണ്ട കാര്യമുണ്ടോ? ഫസ്റ്റ് കാണുന്ന വണ്ടിയ്ക്ക് തല വെയ്ക്കുക. ആസ് സിമ്പിള്‍ ആസ് ദാറ്റ്. ചാവാന്‍ പോകുമ്പോ ലോട്ടറി ടിക്കറ്റിനെ പറ്റി ടെന്‍ഷന്‍ അടിയ്ക്കണോ? :-)

 

Post a Comment

<< Home